ലക്ഷ്മി പ്രിയയുടെ വാദം പൊളിച്ചടുക്കി മോഹന്‍ലാല്‍; ബ്ലെസ്ലിയുടെ കാര്യത്തില്‍ ഹൗസില്‍ സംഭവിച്ചത് ഇതാണ്...
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 15 പേരാണുള്ളത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠന്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തിട്ടുണ്ട്. ഏറെ വേദനയോടെയായിരുന്നു ഇദ്ദേഹം ഷോ വിട്ടത്. മണികണ്ഠന്‍ പോയതിന് ശേഷമാണ് ഈ വിവരം ബിഗ് ബോസ് മറ്റ് മത്സരാര്‍ത്ഥികളെ അറിയിച്ചത്. യാത്ര പറയാന്‍ സാധിക്കാഞ്ഞതിന്റെ വിഷമം അവര്‍ പങ്കുവെച്ചിരുന്നു.
ഹൗസിനുള്ളിലെ ആളുകളുടെ എണ്ണം കുറഞ്ഞാലും പ്രശ്‌നങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ വഴക്കുകളിലാണ് അവസാനിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ വാരം ഏറ്റവും കൂടുതല്‍ വഴക്ക് നടന്നത് ബ്ലെസ്ലിയുടെ പേരിലായിരുന്നു. വീക്കിലി ടാസ്‌ക്കോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ടാസ്‌ക്ക് കഴിഞ്ഞിട്ടും ബ്ലെസ്ലി ഹൗസില്‍ ചര്‍ച്ചയായിരുന്നു.

ചായ പ്രശ്‌നമായിരുന്നു കഴിഞ്ഞ ആഴ്ച ഏറ്റവും ഒടുവില്‍ ബ്ലെസ്ലിയുടെ പേരില്‍ ഉയര്‍ന്ന വിമര്‍ശനം. രാത്രി ഏറെ വൈകി ലക്ഷ്മി പ്രിയയോട് ചായ ചോദിച്ചിരുന്നു. കിച്ചണ്‍ ടീം അംഗമാണ് ലക്ഷ്മി. മറ്റൊരു ആവശ്യത്തിനായി കിച്ചണില്‍ എത്തിയപ്പോഴാണ് ബ്ലെസ്ലി ചായ വേണമെന്ന് പറഞ്ഞത്. ഇതിനായി വെളളവും അടുപ്പില്‍വെച്ചു. ശേഷം അടുക്കളയില്‍ നിന്ന് പോവുകയായിരുന്നു. ലക്ഷ്മിയുടെ സാന്നിധ്യത്തിലാണ് ബ്ലെസ്ലി അടുക്കള വിട്ടത്. അല്‍പ നേരത്തിന് ശേഷം ലക്ഷമിയും അവിടെ നിന്ന് പോയി.

അല്‍പനേരത്തിന് ശേഷം കിച്ചണിലെത്തിയ റോണ്‍സണും നവീനും അടുപ്പില്‍ വെള്ളം ഇരിക്കുന്നത് കണ്ടു. കാര്യം തിരക്കി. എന്നാല്‍ ലക്ഷ്മി ഇത് ബ്ലെസ്ലിയുടെ തലയില്‍ ഇട്ടു. താന്‍ ഈ വിഷയത്തില്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കാന്‍ തയ്യാറായില്ല. എല്ലാവരും ചേര്‍ന്ന് ബ്ലെസ്ലിയെ കുറപ്പെടുത്തി. ഈ വിഷയം മോഹന്‍ലാല്‍ വാരാന്ത്യം എപ്പിസോഡില്‍ ചൂണ്ടി കാണിക്കുകയും ചെയ്തു. ഒപ്പം തന്നെ സംഭവത്തിന്റെ സത്യാവസ്ഥ മറ്റുള്ളവര്‍ക്ക് കണിച്ചു കൊടുക്കുകയും ചെയ്തു.

വീഡിയോയില്‍ ലക്ഷ്മിയ്ക്ക് മുന്നില്‍ ചായയ്ക്ക് വെള്ളം വെച്ചിട്ട് പോകുന്ന ബ്ലെസ്ലിയെ കാണാം. ഇതിന് ശേഷമായിരുന്നു ലക്ഷ്മി അവിടെ നിന്ന് പോകുന്നത്. ഇതോടെ സംഭവത്തിന്റെ സത്യാവസ്ഥ മറ്റുള്ളര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. ഗ്യാസ് പാഴാക്കുന്ന ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ വിഷയം വീട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു. ബ്ലെസ്ലി തിരികെ വരുമെന്നാണ് താന്‍ വിചാരിച്ചതെന്ന് ലക്ഷ്മി പ്രിയ തന്റെ ഭാഗം വ്യക്തമാക്കി. കൂടാതെ തന്റെ തെറ്റ് ബോധ്യമായെന്നും പറഞ്ഞു.

ഈ വിഷയത്തിനോടനുബന്ധിച്ച് മേഹന്‍ലാല്‍ ഒരു മുന്നറിയിപ്പും ഹൗസ് അംഗങ്ങള്‍ക്ക് നല്‍കി. ഗ്യാസ് ദുരുപയോഗം ചെയ്താല്‍ കട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. ഒപ്പം ഗ്യാസ് അശ്രദ്ധമായി ഉപയോഗിക്കുന്നതിനെ ശാസിക്കുകയും ചെയ്തു. ഇനി ഇത്തരത്തിലുളള സംഭവം ആവര്‍ത്തിക്കില്ലെന്ന് ഹൗസ് അംഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എവിക്ഷന്‍ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.ഡോക്ടര്‍ റോബിന്‍, ബ്ലെസ്ലി, അഖില്‍,അശ്വിന്‍ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. നവീന്‍ അറയ്ക്കല്‍, സുചിത്ര നായര്‍, റോണ്‍സണ്‍ വിന്‍സെന്റ്, സൂരജ് തേലക്കാട്, ലക്ഷ്മി പ്രിയ, കുട്ടി അഖില്‍, അപര്‍ണ മള്‍ബറി, ബ്ലെസ്ലി, ജാസ്മിന്‍ , നിമിഷ, ധന്യ മേരി വര്‍ഗീസ്, ഡെയ്സി ഡേവിഡ്,ദില്‍ഷ, അശ്വിന്‍, ഡോ റോബിന്‍ എന്നിവരാണ് ഇപ്പോഴുള്ള മത്സരാര്‍ത്ഥികള്‍.


Click it and Unblock the Notifications