ബ്ലെസ്ലിയെ കുറ്റം പറഞ്ഞ ലക്ഷ്മിപ്രിയയെ തിരുത്തി മോഹന്‍ലാല്‍; മത്സരാര്‍ഥികള്‍ക്കിത് അവസാന താക്കീത്

ബ്ലെസ്ലിയെ ടാര്‍ഗറ്റ് ചെയ്തുള്ള സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്നത്. വീക്ക്‌ലി ടാസ്‌കില്‍ ഒറ്റയ്ക്ക് ആപ്പിള്‍ കഴിച്ചു എന്നത് വലിയ ആരോപണമായി സഹമത്സരാര്‍ഥികള്‍ പറഞ്ഞെങ്കിലും അതിലൊരു തെറ്റുമില്ലെന്ന് ബിഗ് ബോസ് കണ്ടെത്തിയിരുന്നു. പിന്നീട് ഗ്യാസില്‍ ചായ വെച്ചിട്ട് പോയതായിരുന്നു മറ്റൊരു പ്രശ്‌നം. കിച്ചണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലക്ഷ്മിപ്രിയയോട് രാത്രിയില്‍ ചായ വേണമെന്ന് ബ്ലെസ്ലി ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മി ചായ വെച്ചെങ്കിലും ഗ്യാസ് ഓഫ് ആക്കാതെ ധ്യാനിക്കാന്‍ പോയിരുന്നു.

ഏറെ നേരം ഗ്യാസ് കത്തി പോവുന്നത് കണ്ട് ക്യാപ്റ്റ്‌നായ റോണ്‍സന്‍ വന്നാണ് അത് ഓഫാക്കുന്നത്. ഇതിന്റെ പേരില്‍ എല്ലാവരും ബ്ലെസ്ലിയെ കുറ്റം പറയുകയും ഒറ്റപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തെറ്റ് ആരുടെ ഭാഗത്താണെന്ന് അവതാരകനായ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്ചത്തെ എപ്പിസോഡില്‍ മത്സരാര്‍ഥികളുമായി സംസാരിക്കവേയാണ് പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസിന്റെ പ്രധാന്യത്തെ കുറിച്ച് അവതാരകന്‍ ഓര്‍മ്മിപ്പിച്ചത്.

lakshmis

മാത്രമല്ല വീടിനുള്ളില്‍ അന്ന് നടന്ന സംഭവം സ്‌ക്രീനില്‍ കാണിക്കുകയും ചെയ്തു. ചായ ചോദിച്ച ഉടന്‍ ബ്ലെസ്ലി അവിടെ നിന്ന് പോയിരുന്നു. ഗ്യാസ് ഓഫാക്കാന്‍ മറന്നത് ലക്ഷ്മിപ്രിയ ആണ്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് ബ്ലെസ്ലിയെ കുറ്റപ്പെടുത്തുകയാണ് അവിടെ ഉണ്ടായത്. ലക്ഷ്മിയ്ക്ക് ചില ഓര്‍മ്മ പിശക് ഉണ്ടായെന്ന് മനസിലാക്കിയ ധന്യ അടക്കമുള്ളവര്‍ ഇതേ കുറിച്ച് സംസാരിക്കുന്നതും എപ്പിസോഡില്‍ കാണിച്ചിരുന്നു.

എന്നാല്‍ ഗ്യാസ് ഓണ്‍ ചെയ്തു വച്ചിട്ട് പോകുമ്പോള്‍ ബ്ലെസ്ലി അവിടെ ഉണ്ടായിരുന്നു എന്നാണ് ലക്ഷ്മി റോണ്‍സനോട് പറയുന്നത്. പക്ഷെ ഇന്നലെ കണ്ടവര്‍ക്ക് അറിയാം. ബ്ലെസ്ലി അവിടെ നിന്ന് പോയിരുന്നു. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞാണ് ലക്ഷ്മി പോയത്. വീക്കെന്‍ഡില്‍ ഇത്തരം കള്ളങ്ങള്‍ പറഞ്ഞു ഒരാളെ കൂട്ടമായി കുറ്റപ്പെടുത്തുന്നവരെ വീഡിയോ സഹിതം കാണിച്ചു കൊടുത്തു. ലക്ഷ്മിയും സുചിത്രയും പറയുന്നതിന് അപ്പുറം റോണ്‍സന് ഒന്നുമില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍. അഖില്‍ & സുചിത്ര ബ്ലെസ്ലിയെ പരിഹസിക്കാനും കുറ്റം പറയാനും പുച്ഛിക്കാനും അവസരം കാത്തു നടക്കുന്നു. അവര്‍ക്കെല്ലാമുള്ള മുന്നറിയിപ്പാണ് വീഡിയോയിലൂടെ അവതാരകന്‍ കാണിച്ച് കൊടുത്തിരിക്കുന്നത്. മാത്രമല്ല ഗ്യാസ് കട്ട് ചെയ്യുമെന്നുള്ള താക്കീതും നല്‍കിയിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഗ്യാസ് കട്ട് ചെയ്യുകയാണെങ്കിൽ മത്സരാർഥികൾ കൂടുതൽ പ്രതിസന്ധിയിലായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X