അനുസരണയില്ലാതെ റിയാസ്; ലാലേട്ടൻ ഈ ആഴ്ച്ച എയറിൽ കയറ്റാൻ സാധ്യതയുള്ളത് ഇവരെയൊക്കെ
ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ദിനങ്ങളിലേക്ക് എത്തുകയാണ് വളരെ സ്ട്രോങ്ങ് ആയ 12 മത്സരാർഥികളാണ് 62 ദിവസങ്ങൾ പിന്നിട്ട ബിഗ് ബോസ് വീട്ടിൽ ഇനി ബാക്കിയുള്ളത്. സംഭവബഹുലമായിരുന്നു ഈ ആഴ്ചത്തെ എപ്പിസോഡുകൾ എല്ലാം. നിറയെ കണ്ടന്റുകൾ നൽകാൻ വീട്ടിലെ എല്ലാ മത്സരാർഥികൾക്കും കഴിഞ്ഞു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രിത്യേകത.
ഈ ആഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിന് കാരണവും ഉണ്ട്. ഈ ആഴ്ച്ച ബി ബി വീട്ടിൽ നടന്ന കോലാഹലങ്ങൾക്കെല്ലാം ലാലേട്ടൻ മറുപടി നൽകുന്നത് എങ്ങനെ എന്ന് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ആഴ്ച ബിഗ് ബോസിന്റെ ചില നിയമങ്ങൾ മത്സരാർഥികളിൽ ചിലർ ലംഘിച്ചിരിരുന്നു ഇതിൽ ചിലരെ മോഹൻലാൽ ഉറപ്പായും എയറിൽ കയറ്റാൻ സാധ്യതയുണ്ട്. അവരിൽ എടുത്ത് പറയേണ്ടത് ബ്ലെസ്‌ലിയുടെ പേരാണ്.
പ്രതികാരമനോഭാവത്തോടെ തന്റെ ക്യാപ്റ്റൻസി പദവി ദുർവിനിയോഗം ചെയ്തതിനാൽ ബിഗ് ബോസ് വീട്ടിലെ എല്ലാവര്ക്കും ബ്ലെസ്‌ലിയോട് അമർഷം ഉണ്ടായിരുന്നു. ഈ കാരണം കൊണ്ട് തന്നെ ബ്ലെസ്‌ലിയെ ജയിൽ നോമിനേഷന് മത്സരാർഥികൾ നിർദേശിക്കുകയും ചെയ്തിരുന്നു.

ലാലേട്ടൻ പറഞ്ഞിട്ടും കേൾക്കാതെ ചീത്ത വിളിച്ചതിനു റിയാസിനെയും ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ശകാരിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ തവണ ശക്തമായ രീതിയിലാണ് റോബിനോടും റിയാസിനോടും ബിഗ് ബോസ് വീട്ടിനുള്ളിൽ മാന്യമായി പെരുമാറണമെന്ന് മോഹൻലാൽ പറഞ്ഞത്. അടുത്ത തവണ ഇത് ആവർത്തിച്ചാൽ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തവണ റിയാസ് ചീത്ത വിളിച്ചിട്ട് അത് ന്യായീകരിക്കുന്ന കാഴ്ചയാണ് ജയിൽ നോമിനേഷൻ സമയത്ത് കാണാൻ സാധിച്ചത്. താൻ മത്സരാർത്ഥികളെ നേരിട്ടല്ല ചീത്തവിളിച്ചത് എന്നായിരുന്നു റിയാസിന്റെ വാദം.
ബിഗ് ബോസ് വീട്ടിനുള്ളിൽ മോശം വാക്കുകൾ ഉപയോഗിക്കരുത് എന്നായിരുന്നു ബിഗ് ബോസും മോഹൻലാലും നൽകിയ നിർദേശം അതുകൊണ്ട് തന്നെ റിയാസിന്റെ ഈ ന്യായീകരണത്തെയും ലാലേട്ടൻ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

റിയാസിന്റെ ബിഗ് ബോസ് വീട്ടിലെ അമിതമായ ഇംഗ്ലീഷ് ഭാഷ ഉപയോഗവും ഒരിക്കൽ മോഹൻലാൽ വിലക്കിയതാണ്. അത് ഇപ്പോഴും റിയാസ് അതുപോലെതന്നെ തുടരുന്നു. ഇതും ചോദ്യം ചെയ്യപ്പെടാൻ ഏറെ സാധ്യതയുണ്ട്.
ജാസ്മിൻ ഇമോഷണലി ഡൗൺ ആയതും ബിഗ് ബോസ് വീട്ടിന് പുറത്തേക്ക് ചാടാൻ ശ്രമിച്ചതും ഒരുപക്ഷെ ലാലേട്ടൻ ചോദിച്ചേക്കാം വീക്കിലി ടാസ്കിലെ കോയിൻ മോഷണം ഒരു പ്രധാന ചർച്ചാവിഷയമാവാൻ സാധ്യതയുണ്ട്.
വീക്കിലി ടാസ്ക്കിൽ റോബിനും റിയാസും കാണിച്ച് കൂട്ടിയ കാര്യങ്ങളെക്കുറിച്ചും ലാലേട്ടൻ ചോദിക്കാൻ സാധ്യതയുണ്ട്.

ഗെയിം സ്പിരിറ്റ് ഇല്ലാതെയുള്ള റോൻസന്റെ വീക്കിലി ടാസ്ക്കിലെ പ്രകടനവും ഒരുപക്ഷെ മോഹൻലാൽ ചോദിക്കാൻ സാധ്യതയുള്ള കാര്യമാണ്. അഖിൽ കോയിനും സ്റ്റാൻഡും തട്ടിമറിച്ചതും ഒരുപക്ഷെ മോഹൻലാൽ ചോദ്യം ചെയ്യാൻ സാധ്യത ഉള്ള കാര്യമാണ്.
ഉറപ്പായും ചോദിക്കാൻ സാധ്യതയുള്ള രണ്ട് കാര്യങ്ങൾ റോബിനുമായി ബന്ധപ്പെട്ടതാണ്. അതിൽ ഒന്ന് സുചിത്രയോട് റോബിൻ പറഞ്ഞ ഒരു മാസ്സ് ഡയലോഗ് ആണ്. "ചേച്ചി പോയിട്ടേ ഞാൻ ഇവിടെ നിന്ന് പോവൂ " എന്ന റോബിന്റെ വാക്കുകൾക്ക് ഒരുപക്ഷെ മോഹൻലാൽ റോബിനാണോ ഇതൊക്കെ തീരുമാനിക്കുന്നത് എന്ന് ചോദിച്ചേക്കാം കൂടാതെ ടാസ്ക്ക് നടന്ന സമയത്ത് റോബിന്റെ കൈ തട്ടി ഒരു ഫ്ലാവർവേയിസ് പൊട്ടിയിരുന്നു അത് വൃത്തിയാക്കണ്ട എന്ന് ബിഗ് ബോസ് ആ സമയത്ത് ലൈവിൽ പറഞ്ഞിരുന്നു. ഇത് ഒരുപക്ഷെ ചോദ്യം ചെയ്യപ്പെട്ടേക്കാം.


Click it and Unblock the Notifications