മണികണ്ഠ‌ൻ പുറത്ത് പോയതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിലെ മത്സരാർഥികളിൽ ഒരാളെ കാണാതായതായി മോഹൻലാൽ!

ബി​ഗ് ബോസ് സീസൺ ഫോറിലെ നാലാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിന്റെ ആദ്യഘട്ടം ഇന്നലെയാണ് കഴിഞ്ഞത്. ഇത്തവണയും പ്രേക്ഷകർ പ്രതീക്ഷിച്ചപോലെ ഒന്നും തന്നെ വീക്കെൻഡ് എപ്പിസോഡിൽ സംഭവിച്ചില്ല. കഴിഞ്ഞ ഒരാഴ്ച വീട് പലവിധ കാരണങ്ങളാൽ സംഘർഷ ഭരിതമായിരുന്നു. അതിനെ തുടർന്ന് വാക്ക് തർക്കവും അശ്ലീല പദപ്രയോ​ഗവും വഴക്കുകളും വീട്ടിൽ നിരവധി ഉണ്ടായി. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്നും ഒരാളെ കാണാനില്ലെന്നാണ് അവതാരകൻ മോഹൻലാൽ പറഞ്ഞത്.

ഒപ്പം ബി​ഗ് ബോസ് തയ്യാറാക്കിയ ഒരു ലുക്ക്ഔട്ട് നോട്ടീസും മോഹൻലാൽ പ്രദർശിപ്പിച്ചു. തുടക്കത്തിൽ ആരെയാണ് കാണാതായതെന്ന് മത്സരാർഥികൾക്ക് പോലും മനസിലായിരുന്നില്ല. അവർ അവിടെ ഉണ്ടോ? മുഖംമൂടി അണിഞ്ഞിട്ടുണ്ടോ? എന്നൊക്കെയാണ് മോഹൻലാൽ മത്സരാർഥികളോട് ചോദിച്ചത്. പ്രേക്ഷകർ പോലും കാണാതായ വ്യക്തിക്കായി ലുക്ക് ഔട്ട് നോട്ടീസ് അടിച്ച് തുടങ്ങിയതായും മോഹൻലാൽ വ്യക്തിമാക്കി. വീട്ടിൽ നിന്ന് ആരെയെങ്കിലും കാണാതായ തോന്നുന്നുണ്ടോയെന്ന് മത്സരാർഥികളോടായും മോഹൻലാൽ ചോദിച്ചിരുന്നു.

അപർണയെ കാണാനില്ല

കഴിഞ്ഞ ആഴ്‍ച അങ്ങനെ ആരും ഇല്ല.. എല്ലാവരും ആക്റ്റീവായിരുന്നു എന്നാണ് റോബിൻ മറുപടി പറഞ്ഞത്. അഖിൽ, നവീൻ എന്നിങ്ങനെ രണ്ടുപേരെ തോന്നുന്നുവെന്നായിരുന്നു ദിൽഷ പറഞ്ഞത്. അഖിലാണെന്നാണ് തനിക്ക് സംശയം എന്ന് നവീൻ പറഞ്ഞു. ഒന്നുങ്കിൽ താൻ... അല്ലെങ്കിൽ സൂരജ് എന്നായിരുന്നു അപർണയുടെ മറുപടി. ഇതോടെ അപർണയോട് തന്നെ ഉത്തരം ബോർഡിൽ നിന്നും കണ്ടെത്താൻ പറയുകയായിരുന്നു. ബോർഡിൽ അപർണയുടെ ഫോട്ടോയായിരുന്നു ഉണ്ടായിരുന്നത്. ശേഷം സ്വയം ഉൾവലിഞ്ഞ് പോയതാണോയെന്നും അതിന് തക്കതായ കാരണമുണ്ടോയെന്നും മോഹൻലാൽ തിരക്കി.

വഴക്കിടാത്തതായിരിക്കും പ്രശ്നം

വ്യക്തിപരമായി എല്ലാവരോടും താൻ ഇൻട്രറാക്റ്റ് ചെയ്യുന്നുണ്ട് എന്നാണ് മറുപടിയായി അപർണ പറഞ്ഞത്. വീട്ടിൽ മറ്റുള്ളവരെപ്പോലെ കാര്യമായി സീനുണ്ടാക്കാത്തതിനാലായിരിക്കും സഹമത്സരാർഥികൾക്ക് അടക്കം അങ്ങനെ തോന്നുന്നതെന്നും അപർണ പറഞ്ഞു. 'അപർണ ഇതല്ല, ഒരുപാട് സാധ്യതകളുണ്ട്' എന്ന് പ്രേക്ഷകർ പറയുന്നു എന്നായിരുന്നു ലുക്ക്ഔട്ട് നോട്ടീസിന് ക്യാപ്ഷനായി എഴുതിയിരുന്നത്. ശേഷം അപർണയ്ക്ക് മാത്രമായി മുഖം മൂടി ധരിപ്പിച്ചൊരു ടാസ്ക്കും മോഹഹൻലാൽ നടത്തി. വീട്ടിലെ അപർണയുടെ സഹമത്സരാർഥികളാണ് ടാസ്ക്കിന്റെ ഭാ​ഗമായി അപർണയോട് ചോദ്യങ്ങൾ ചോദിച്ചത്. ചോദ്യങ്ങൾക്കുള്ള അപർണയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ എന്റെ അഭിപ്രായങ്ങൾ പറയാറുണ്ട്. ജാസ്‍മിൻ ഒട്ടും ഫ്ലക്സിബിൾ ആയ മത്സരാർഥിയല്ല.'

ബിഗ് ബോസിലെ ആദ്യത്തെ വിദേശ ജേതാവാകണം

'എന്ത് പണികൊടുത്താലും എനിക്ക് കഴിയില്ല എന്ന് എക്സിക്യൂസ് വരാറുണ്ട്. ബിഗ് ബോസ് വീട്ടിൽ എനിക്ക് കഴിയും എന്നാണ് പറയേണ്ടത്. ഞാൻ മത്സരാർഥിയെന്ന രീതിയിൽ ഒരു കള്ളിയാണ് എന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. ബിഗ് ബോസിലെ ആദ്യത്തെ വിദേശ ജേതാവാകണം എന്നൊരു ​ഗോളോടെയാണ് ഞാൻ വന്നിരിക്കുന്നത്. അപർണ വ്യക്തമാക്കി. അഭിപ്രായങ്ങളിലും വഴക്കുകളിലും അപർണയെ അധികം കാണാറില്ലെങ്കിലും ടാസ്ക്കുകളും മത്സരങ്ങളും നടക്കുമ്പോൾ സജീവമായി മുഴുവൻ ഊർജവും കൊടുത്ത് അപർണ മത്സരിക്കാറുണ്ട്. മലയാളത്തിൽ സംസാരിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അപർണയ്ക്ക് കഴിയാത്തതാണ് ഒരേയൊരു പോരായ്മയെന്ന് തുടക്കം മുതൽ പ്രേക്ഷകരും താരത്തെ കുറിച്ച് അഭിപ്രായപ്പെടാറുണ്ട്.

വീടിന്റെ പടിയിറങ്ങാൻ പോകുന്ന മൂന്നാമത്തെ വ്യക്തി?

ഞായറാഴ്ച എലിമിനേഷൻ നടക്കാനിരിക്കെ അതിന് മുന്നോടിയായി വൈൽഡ് കാർഡായി കഴിഞ്ഞ ആഴ്ച വന്ന മണികണ്ഠൻ തോന്നയ്ക്കൽ ആരോ​ഗ്യപ്രശ്നങ്ങളാൽ മത്സരം ഉപേക്ഷിച്ച് തിരികെ വീട്ടിലേക്ക് മടങ്ങി. മൂന്ന് വോട്ടുകളുമായി അശ്വിൻ, മൂന്ന് വോട്ടുകളുമായി സൂരജ്, മൂന്ന് വോട്ടുകളുമായി നവീൻ, അഞ്ച് വോട്ടുകളുമായി ബ്ലസ്‍ലി, ഒമ്പത് വോട്ടുകളുമായി ഡോ.റോബിൻ എന്നിവരാണ് എവിക്ഷൻ പട്ടികയിലുള്ളത്. ഇവരിൽ നിന്ന് ആരാണ് പുറത്താകേണ്ടത് എന്ന് മോഹൻലാൽ ഇന്ന് പ്രഖ്യാപിക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X