പ്രേക്ഷകര്‍ കാണുന്നത് മാത്രമല്ല ബിഗ് ബോസ് ഹൗസ്, രഹസ്യ മുറിയിലെ കാഴ്ച തുറന്ന് കാണിച്ച് മോഹന്‍ലാല്‍

ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആണ് ആദ്യമായി ബിഗ് ബോസ് പരീക്ഷിക്കുന്നത്. പ്രമേയത്തിലെ പുതുമ ഷോയെ ഹിറ്റാക്കി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ അണിനിരന്ന ബിഗ് ബോസ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. ഹിന്ദിയിലെ പോലെ സൗത്തിലും കാഴ്ചക്കാരെ സൃഷ്ടിച്ചു. മലയാളത്തിലാണ് ബിഗ് ബോസ് ഷോ ഏറ്റവും ഒടുവില്‍ തുടങ്ങിയത്.

2018ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. സാബു, പേളി മാണി, രഞ്ജിനി, ശ്രീനീഷ്,ശ്വേത മേനോന്‍ തുടങ്ങിയവരായിരുന്നു ആദ്യ സീസണില്‍ എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ യഥാര്‍ത്ഥ ജീവിത രീതികള്‍ കാണാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ തുടക്കത്തില്‍ അല്‍പം പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറി. എന്താണ് ബിഗ് ബോസ് ഷോ എന്ന് മനസ്സിലാവാത്തത് മൂലമുള്ള പ്രശ്‌നമായിരുന്നു. പിന്നീട് അത് മാറി. പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

ബിഗ് ബോസ്

ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 ആണ് മലയാളത്തില്‍ നടക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. 50 ദിവസത്തിലധികമായി ഷോ. 100 ദിവസം പൂര്‍ത്തിയാക്കാന്‍ ഇനി വളരെ കുറിച്ച് ആഴ്ചകള്‍ മാത്രമേയുളളൂ. ഹിന്ദി ബിഗ് ബോസ് ഷോയ്ക്ക് സമാനമാണ് ഇപ്പോഴത്തെ സീസണ്‍. ഹിന്ദിയിലേത് പോലെയുള്ള ഗെയിമും ടാസ്‌ക്കുമാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. മികച്ച രീതിയില്‍ ഇവര്‍ ഗെയിം കളിക്കുന്നുമുണ്ട്.

പ്രൊഡക്ഷന്‍ കണ്ട്രോള്‍ റൂം

ബിഗ് ബോസ് ഹൗസില്‍ നിരവധി കാഴ്ചകള്‍ മറഞ്ഞിരുപ്പുണ്ട്. മത്സരാര്‍ത്ഥികള്‍ മാത്രമല്ല ആ വീട്ടില്‍ തന്നെ ഒരു വലിയ ടീം തന്നെയുണ്ട്. ഇപ്പോഴിത ഹൗസില്‍ മറഞ്ഞിരിക്കുന്ന ആ ബിഗ് ബോസ് ടീമിനേയും അവരുടെ പ്രവര്‍ത്തനങ്ങളേയും പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയാണ് മോഹന്‍ലാല്‍. ബിഗ് ബോസ് ഹൗസിന്റെ മുക്കും മൂലയുമെല്ലാം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. മത്സരാർത്ഥികളെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. അവരുടെ ചെറിയ ചലനങ്ങള്‍ പോലും ക്യാമറയില്‍ ഒപ്പിയെടുക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ ചെറുചലനങ്ങള്‍ പോലും അറിയുന്ന പ്രൊഡക്ഷന്‍ കണ്ട്രോള്‍ റൂമിലെ കാഴ്ചയാണ് പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

അണിയറ കാഴ്ച

ബിഗ് ബോസ് സീസണ്‍ 4 ല്‍ ടെലികാസ്റ്റ് ചെയ്യുന്ന കണ്ടന്റുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പട്ട് മത്സരാര്‍ത്ഥികള്‍ പരിപാടി അവതരിപ്പിച്ചിരുന്നു. ഇതില്‍ ഡോക്ടര്‍ റോബന്റേയും അപര്‍ണ്ണയുടേയും ഡാന്‍സ് ടെലികാസ്റ്റ് ചെയ്തില്ല. ഇത് റോബിന്‍ ആരാധകരെ ഒരുപാട് ചൊടിപ്പിച്ചു. ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പിന്നീട് ഇവരുടെ ഡാന്‍സിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. ബിഗ് ബോസ് ഷോ ജെനുവിനല്ലെന്നുള്ള വിമര്‍ശനം ഉയര്‍ന്ന് വന്നപ്പോഴാണ് അണിയറ കാഴ്ചകളും പ്രവർത്തനങ്ങളും പുറത്ത് വിട്ടത്.

 ബിഗ് ബോസ്  4

സംഭവ ബഹുലമായി ബിഗ് ബോസ് ഷോ മുന്നോട്ട് പോവുകയാണ്. നിലവില്‍ 12 മത്സരാര്‍ത്ഥികളാണ് ഹൗസിലുള്ളത്. ഡേക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, റിയാസ്, ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, അഖില്‍, സൂരജ്, വിനയ്, റോണ്‍സണ്‍ എന്നിവരാണ്. 17 പേരുമായിട്ടായിരുന്നു ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. വൈവിധ്യമായിരുന്നു പ്രമേയം. തുടക്കം മുതലെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. പോയ സീസണുകളിലെ പിഴവുകള്‍ പരിഹരിച്ച് കൊണ്ടാണ് നാലാം ഭാഗം തുടങ്ങിയത്.

അപര്‍ണ്ണയാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് ഏറ്റവും ഒടുവില്‍ യാത്രയായത്. നിമിഷ, ഡെയ്‌സി, നവീന്‍, അശ്വിന്‍, ശാലിനി, ജാനകി എന്നിവരാണ് ഹൗസില്‍ നിന്ന നേരത്തെ പുറത്തായത്.

Read more about: bigg boss malayalm bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X