'വീട്ടിലും ഇങ്ങനെയാണോ? സഭ്യമായി സംസാരിക്കുക, വാണിം​ഗാണ്, ഇനി പറയില്ല... പ്രവൃത്തിയേയുള്ളൂ'; മോഹൻലാൽ

ഓരോ ദിവസവും പ്രതീക്ഷിക്കാത്തത് മാത്രം സംഭവിക്കുന്ന ഒരിടമാണ് ബി​ഗ് ബോസ് വീട്. മലയാളം ബി​ഗ് ബോസ് നാലാം സീസണിൽ എത്തിനിൽക്കുമ്പോൾ മൂന്ന് സീസണുകളിലെ കടത്തിവെട്ടുന്ന പ്രകടനങ്ങളാണ് ഇത്തവണത്തെ മത്സരാർഥികൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും ഉണ്ടായിരുന്ന എല്ലാ നെ​ഗറ്റീവുകളും പരിഹരിച്ചാണ് ഇത്തവണ മത്സരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളും ഡാൻസും പാട്ടും മാത്രമായി കലോത്സവം പോലെയാണ് നടത്തിയതെന്ന ആരോപണം പ്രേക്ഷകർ ഉന്നയിച്ചിരുന്നു.

ഇത്തവണ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ടാണ് ബി​ഗ് ബോസ് ടീം മുന്നോട്ട് പോകുന്നത്. പതിനേഴ് മത്സരാർഥികളുമായി ആരംഭിച്ച നാലാം സീസൺ ഇപ്പോൾ പതിന‍ഞ്ച് മത്സരാർഥികളായി ചുരുങ്ങിയിരിക്കുകയാണ്. ആദ്യം ഷോയിൽ നിന്ന് പുറത്തായത് നടിയും മോഡലുമായ ജാനകി സുധീറായിരുന്നു. രണ്ടാമത് പുറത്തായത് അവതാരികയായി ശ്രദ്ധ നേടിയിട്ടുള്ള ശാലിനി നായരാണ്. ശേഷം കഴിഞ്ഞ ആഴ്ച വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്ക് വന്ന മണികണ്ഠൻ തോന്നക്കലും ആരോ​ഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ ദിവസം ഷോ സ്വമേധയ ക്വിറ്റ് ചെയ്തു.

അസഭ്യമല്ലാത്ത ഭാഷ

നാലാം സീസൺ തുടങ്ങിയപ്പോൾ മുതൽ മത്സരാർഥികളിൽ ഏറെപേരും അസഭ്യമല്ലാത്ത ഭാഷ വഴക്കിനും തർക്കങ്ങൾക്കിടയിലും പതിവായി ഉപയോ​ഗിക്കുന്നുണ്ടായിരുന്നു. ഒന്നാം ആഴ്ചയിൽ തന്നെ ഇത് ആരംഭിച്ചിരുന്നു. ശേഷം രണ്ട്, മൂന്ന് ആഴ്ചകളിൽ ഇത് വളരെ അധികം വർധിച്ചു. പരസ്യമായും രഹസ്യമായുമെല്ലാം പലരും അസഭ്യമായ വാക്കുകളും ആം​ഗ്യങ്ങളും കാണിക്കുകയും ചെയ്തിരുന്നു. മൂന്നാം ആഴ്ചയിൽ ആയിരുന്നു ഇത്തരം പ്രവൃത്തികൾ ഏറ്റവും കൂടുതൽ മത്സരാർഥികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. എന്നാൽ ആ ആഴ്ച വീക്കെൻഡ് എപ്പിസോഡിൽ വന്നപ്പോൾ മോഹൻലാൽ ഇതേ കുറിച്ച് ഒന്നും മിണ്ടിയില്ല.

താക്കീത് നൽകാതിരുന്നപ്പോൾ

കുടുംബപ്രേക്ഷകരും കാണുന്ന ഷോയാണ് ബി​ഗ് ബോസ് എന്നതിനാൽ മോഹൻലാലും ബി​ഗ് ബോസ് ടീമും താക്കീത് നൽകുമെന്ന് കരുതിയിരുന്നുവെന്നും എന്നാൽ ഒന്നും സംഭവിക്കാതിരുന്നത് നിരാശ ജനിപ്പിച്ചുവെന്നുമാണ് മൂന്നാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞ ശേഷം ഏറെയും പ്രേക്ഷകർ കുറിച്ചത്. ജാസ്മിൻ, ഡെയ്സി, നവീൻ, റോബിൻ തുടങ്ങിയവരാണ് ഇത്തരം പദപ്രയോ​ഗങ്ങളും ആം​ഗ്യങ്ങളും വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത്. കഴിഞ്ഞ ആഴ്ച പറയാതെ ബാക്കി വെച്ചതും ഈ ആഴ്ചയിൽ സംഭവിച്ചതും എല്ലാം ചേർത്ത് മോഹൻലാൽ ഇത്തവണ മത്സരാർഥികൾക്ക് കണക്കിന് കൊടുക്കാൻ പോവുകയാണ് എന്നതാണ് പുതിയ റിപ്പോർട്ട്.

ഇനി ഞാൻ പറയില്ല.... പ്രവർത്തിക്കുകയേയുള്ളൂ..

ഇത് വ്യക്തമാക്കുന്ന അടിപൊളി പ്രമോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. പ്രമോയിൽ മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ് 'സഭ്യമായ വാക്കുകൾ മാത്രം... വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കുക. ചിലപ്പോൾ വീടുകളിൽ സ്ഥിരമായി താമസിക്കാത്തത് കൊണ്ടായിരിക്കാം.... ഫ്രണ്ട്സുമായി താമസിക്കുന്നത് കൊണ്ടായിരിക്കാം.... പക്ഷെ ഇതൊരു വീടാണ്. നമ്മുടെ വീടുകളിലൊക്കെ ഇങ്ങനെയാണോ സംസാരിക്കുന്നത്. അതുകൊണ്ട് വാക്കുകൾ ഉപ​യോ​ഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഇതൊരു വാണിം​ഗാണ്. ഇനി ഞാൻ പറയില്ല.... പ്രവർത്തിക്കുകയേയുള്ളൂ...' മോഹൻലാൽ പറഞ്ഞു.

ആവേശത്തിൽ പ്രേക്ഷകരും

പുതിയ പ്രമോ വന്നതോടെ പ്രേക്ഷകരും ആവേശത്തിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകർ ആവശ്യപ്പെട്ട കാര്യമാണ് മോഹൻലാൽ മത്സരാർഥികൾക്ക് നൽകുന്നത്. പുതിയ പ്രമോ വളരെ വേ​ഗത്തിലാണ് വൈറലാകുന്നത്. 'പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ, ഇങ്ങനൊരു ലാലേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത്. നവീന്റേയും ജാസ്മിന്റെമൊക്കെ മുഖം കാണേണ്ടതാണ്. പ്രേക്ഷകരുടെ അഭിപ്രായമൊക്കെ മാനിക്കുന്ന ലാലേട്ടനെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്, ഇയൊരു നിമിഷത്തിനായിരുന്നു ഞങ്ങൾ കാത്തിരുന്നത്. ഇനി ഞാൻ പറയില്ല... ഇനി ഞാൻ പ്രവൃത്തിക്കുകയേയുള്ളൂവെന്ന ലാലേട്ടന്റെ ഈ വാക്കിന് വേണ്ടി കാത്തിരുന്നവരാണ് ഞങ്ങൾ, ലാലേട്ടൻ കലക്കി, മോശസംസാരം നടത്തുന്നവർക്ക് എതിരെ കർശന നടപടി എടുക്കണം' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X