'സ്നേഹിക്കാൻ ഒരു മനസുവേണം... വാക്കുകൾ നിയന്ത്രിക്കണം'; ലക്ഷ്മിപ്രിയയ്ക്ക് താക്കീത് നൽകി മോഹൻലാൽ!
ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വീക്കെൻഡ് എപ്പിസോഡ് നടക്കാനിരിക്കെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പന്ത്രണ്ടാം ആഴ്ചയിൽ ഹൗസിനുള്ളിൽ വെച്ച് റിയാസുമായി ലക്ഷ്മിപ്രിയയ്ക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന മോഹൻലാലാണ് പുതിയ പ്രമോയിലുള്ളത്.
ലക്ഷ്മിപ്രിയ സംസാരിക്കുമ്പോൾ വാക്കുകൾ നിയത്രിക്കണമെന്ന് മോഹൻലാൽ താക്കീത് നൽകുന്നതും പുതിയ പ്രമോയിൽ കാണാം. റിയാസന്റെ പ്രവൃത്തികളിലെ സ്ത്രൈണതയെ കുറിച്ച് വഴക്കിനിടെ വളരെ മോശമായി എല്ലാവർക്കും മുമ്പിൽ വെച്ച് ലക്ഷ്മിപ്രിയ സംസാരിച്ചിരുന്നു. റിയാസിനെ കളിയാക്കുന്ന തരത്തിലായിരുന്നു ലക്ഷ്മിപ്രിയയുടെ സംസാരം.
റിയാസിന് ജന്മന ചില കുറവുകളുണ്ടെന്നും അതിനാലാണ് സംസാരത്തിൽപോലും നാടകീയത വരുന്നതെന്നും റിയാസിന് മാത്രമല്ല കുറേപ്പേർക്ക് ഈ അവസ്ഥയുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. അതുവരെ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങൾ തമാശയായി കേട്ടിരുന്ന റിയാസ് ഇതോടെ പ്രതികരിക്കാൻ തുടങ്ങി.
ചെറുപ്പത്തിൽ താൻ അനുഭവിച്ചിരുന്ന ട്രോമയെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞ് ലക്ഷ്മിപ്രിയ മനപൂർവം താൻ അടങ്ങുന്ന ഒരു വിഭാഗത്തെ വേദനിപ്പിച്ചുവെന്നും റിയാസ് പറഞ്ഞു. റിയാസിനെ പരിഹസിക്കാൻ ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകൾ അതിര് കടന്നപ്പോൾ തന്നെ വീട്ടിലെ മറ്റുള്ള അംഗങ്ങൾ ലക്ഷ്മിപ്രിയയോട് സംസാരം നിർത്താൻ ആവശ്യപ്പെട്ടിരുന്നു.

ഇരുവരുടേയും സംസാരം കേട്ട ദിൽഷ ലക്ഷ്മപ്രിയയ്ക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ലക്ഷ്മിപ്രിയ അതൊന്നും കേൾട്ടില്ലെന്ന് മാത്രമല്ല ദിൽഷയും ബ്ലെസ്ലിയും ചേർന്ന് താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
തന്നെ കളിയാക്കിയവന് അതേ നാണയത്തിൽ തിരിച്ച് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ചെറുപ്പം മുതൽ സ്ത്രൈണതയുടെ പേരിൽ താൻ അവഹേളനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പലപ്പോഴായി റിയാസ് പറഞ്ഞിരുന്നു.
അസുഖബാധിതരായ തന്റെ അച്ഛനും അമ്മയ്ക്കും പരസ്യമായി ലക്ഷ്മിപ്രിയ തന്നെ കളിയാക്കുന്നത് കാണുമ്പോൾ വിഷമം തോന്നുമെന്നും റിയാസ് പറഞ്ഞിരുന്നു. ഇത്തരം ട്രോമകൾ അനുഭവിക്കുന്ന മനുഷ്യരെയെല്ലാം ലക്ഷ്മിപ്രിയ കളിയാക്കുകയായിരുന്നു റിയാസിനെ കുത്തിനോവിച്ചതിലൂടെ ചെയ്തതെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോൾ വീക്കെൻഡ് എപ്പിസോഡിൽ വിഷയം മോഹൻലാൽ ചർച്ച ചെയ്തിരിക്കുകയാണ്. മാത്രമല്ല ലക്ഷ്മിപ്രിയയ്ക്ക് താക്കീതും നൽകുന്നുണ്ട്. 'വ്യത്യസ്തതയാണ് നമ്മൾ ഓരോരുത്തർക്കും നിറം നൽകുന്നത്. എല്ലാവർക്കും അവരുടേതായ വ്യക്തി പ്രഭാവമുണ്ട്.'
'അതിനെ അംഗീകരിക്കാനും സ്നേഹിക്കാനും ഒരു മനസ് വേണം. ചില വാക്കുകൾ പ്രയോഗിച്ചത് ശരിയായില്ല. അവയെല്ലാം നിയന്ത്രിക്കണം' എന്നാണ് ലക്ഷ്മിപ്രിയയോട് മോഹൻലാൽ പറഞ്ഞത്.
ഒരോരുത്തരുടേയും സ്റ്റൈലിനെ അംഗീകരിക്കാൻ രണ്ടുപേർക്കും മനസുണ്ടാവണമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് ലക്ഷ്മിപ്രിയ മോഹൻലാലിന് മറുപടി നൽകിയത്.
പുറത്ത് നിന്ന് ഷോ കാണുന്ന പലർക്കും ലക്ഷ്മിപ്രിയയുടെ വാക്കുകൾ വളരെ വേദന ജനിപ്പിച്ചിട്ടുണ്ടാകും എന്നാണ് റിയാസ് മോഹൻലാലിനോട് മറുപടിയെന്നോണം പറഞ്ഞത്. പുതിയ പ്രമോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Recommended Video

'ഇത്തവണ എങ്കിലും വാണിങ് കൊടുത്തല്ലോ ഭാഗ്യം. ഇതേപോലെ ആദ്യമെ പലർക്കും വാണിങ് കൊടുത്തിരുന്നു എങ്കിൽ ഈ സീസൺ അടിപൊളി ആയേനെ.അതുപോലെ ഗെയിം ഫുൾ മാറിയേനെ' എന്നാണ് പ്രമോ കണ്ട് പ്രേക്ഷകർ കുറിക്കുന്നത്.
ദിൽഷയ്ക്കാണ് പത്ത് ടാസ്ക്കുകളിൽ നിന്നുമായി ഉയർന്ന പോയിന്റ് ലഭിച്ചത്. ഇതോടെ ടിക്കറ്റ് ടു ഫിനാലെ ദിൽഷയ്ക്ക് ലഭിച്ചു. ഫിനാലെയിൽ ദിൽഷ എന്തായാലും ഉണ്ടാകും. ഇനി ബാക്കി നാല് പേർക്ക് മാത്രമാണ് ഫിനാലെ സ്റ്റേജിലേക്ക് പോകാൻ കഴിയുക.
ഇപ്പോഴുള്ള എട്ട് പേരിൽ നിന്നും മൂന്ന് പേർ ഫിനാലെയ്ക്ക് മുമ്പ് പുറത്താകും. ധന്യ, റോൺസൺ, വിനയ് എന്നിവരാണ് ഈ ആഴ്ചത്തെ എലിമിനേഷനിലുള്ളത്.


Click it and Unblock the Notifications