നിക്കറിനുള്ളില്‍ ദില്‍ഷ കൈയ്യിട്ടത് അറിഞ്ഞില്ലേ; ടാസ്‌കിനുള്ളിലെ രസകരമായ കാര്യം കണ്ടുപിടിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ ഓരോ ആഴ്ചകള്‍ പിന്നീടുന്നതിന് അനുസരിച്ച് രസകരമായി കൊണ്ടിരിക്കുകയാണ്. ഇത്തവണ തുടക്കം മുതല്‍ മത്സരാര്‍ഥികളെ തമ്മില്‍ തല്ലിക്കുന്ന ഗെയിമുകളും മറ്റുമാണ് ബിഗ് ബോസ് കൊടുത്ത് കൊണ്ടിരിക്കുന്നത്. മാത്രമല്ല ശാരീരികമായി അധ്വാനിക്കുന്ന ചില ടാസ്‌കുകളും നല്‍കി കഴിഞ്ഞു. അതില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പ്രധാനപ്പെട്ട ടാസ്‌കുകളില്‍ ഒന്നാണ് മാലയോഗം.

ടീമുകളായി തിരിഞ്ഞ മത്സരാര്‍ഥികളുടെ കൈയ്യില്‍ ഒരു പൂമാല കൊടുക്കും. മറ്റുള്ള ടീമിനെ ഏത് വിധേയനെയും മാല ഇടിപ്പിക്കണം എന്നതാണ് ടാസ്‌ക്. ഓരോരുത്തരും ഗംഭീരമായിട്ടുള്ള പ്രകടനമാണ് കാഴ്ച വെച്ചതും. എന്നാല്‍ ടാസ്‌കിനിടയില്‍ അഖിലിന്റെ നിക്കറിനുള്ളില്‍ ദില്‍ഷ മാല കൊണ്ട് പോയി വെച്ചിരുന്നു. ആഴ്ചയുടെ അവസാനമെത്തിയ അവതാരകന്‍ മോഹന്‍ലാലും ഇതേ കുറിച്ച് ചോദിച്ചിരുന്നു. ഇതിന് താരങ്ങള്‍ നല്‍കിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്.

തന്റെ  പാന്റ്‌സിനുള്ളില്‍ ഉറുമ്പ് പോയാല്‍ അറിയില്ലേ എന്നാണ് മോഹന്‍ലാല്‍ അഖിലിനോട് ചോദിച്ച ചോദ്യം

കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവങ്ങളെ കുറിച്ചും മത്സരാര്‍ഥികളില്‍ നിന്നും വന്ന പാകപിഴകളെ കുറിച്ചുമൊക്കെയാണ് മോഹന്‍ലാല്‍ ചോദിച്ചത്. ഇതിനിടയിലാണ് മാലയോഗം ടാസ്‌കിനിടെ ഉണ്ടായ ഒരു സംഭവത്തെ ഉദ്ദേശിച്ചു കൊണ്ടുള്ള കമന്റ് അവതാരകന്‍ മുന്നോട്ട് വെച്ചത്. തന്റെ പാന്റ്‌സിനുള്ളില്‍ ഉറുമ്പ് പോയാല്‍ അറിയില്ലേ എന്നാണ് മോഹന്‍ലാല്‍ അഖിലിനോട് ചോദിച്ച ചോദ്യം. പിന്നാലെ നിന്റെ പാന്റ്‌സിനുള്ളില്‍ അത് കൊണ്ടിട്ടതൊന്നും നീ അറിഞ്ഞില്ലേ എന്ന് അവതാരകന്‍ ചോദിച്ചു.

എല്ലാവരും വട്ടം കൂടി നിന്നത് കൊണ്ട് ആരാണ് കൊണ്ടു വെച്ചതെന്ന് അറിഞ്ഞിരുന്നില്ല

ഇതോടെ കാര്യം മനസിലായ അഖില്‍ അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് വിശദീകരിച്ചു. തന്റെ ചുറ്റിനും അന്ന് കുറെ പേര്‍ ഉണ്ടായിരുന്നതിനാല്‍ ആരാണ് തന്റെ നിക്കറിനുള്ളില്‍ മാല കൊണ്ടു വെച്ചതെന്ന് അറിഞ്ഞില്ലെന്നും അഖില്‍ പരയുന്നു. അത്രയധികം ബ്രില്യന്റായിട്ടാണ് ഇത് കൊണ്ട് വെച്ചതെന്നും അത് ദില്‍ഷയാണ് ചെയ്തതെന്നും പറയുന്നു. അത് പറഞ്ഞപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞത്. എല്ലാവരും വട്ടം കൂടി നിന്നത് കൊണ്ട് ആരാണ് കൊണ്ടു വെച്ചതെന്ന് അറിഞ്ഞിരുന്നില്ല. ആരുടെ കൈയ്യാണ് ഉള്ളില്‍ പോയതെന്ന് കണ്ടില്ലെന്നും അഖില്‍ പറഞ്ഞു.

തന്റെ കൈ ഉള്ളിലൊന്നും പോയില്ലെന്ന് ദില്‍ഷയുടെ വിശദീകരണം

എന്നാല്‍ തന്റെ കൈ ഉള്ളിലൊന്നും പോയില്ലെന്ന് ദില്‍ഷയുടെ വിശദീകരണം. കൈയ്യിടാതെ എങ്ങനെയാണ് ഉള്ളിലേക്ക് ഇടുന്നത് എന്നാണ് അവതാരകന്റെ മറുചോദ്യം. താന്‍ ഉദ്ദേശിച്ചത് പാന്റില്‍ ഇടാനായിരുന്നു. പക്ഷേ എവിടെങ്കിലും വെക്കാമന്ന് മാത്രമായിരുന്നു ഉദ്ദേശിച്ചുള്ളുവെന്നും ദില്‍ഷ വ്യക്തമാക്കി. ഉദ്ദേശിച്ച കാര്യം നടന്നോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് അത് നടന്നുവെന്ന് മറുപടിയായി ദില്‍ഷ പറഞ്ഞു. മിടുക്കി ഉദ്ദേശിച്ച കാര്യം സാധിച്ചല്ലോ എന്നായിരുന്നു അവതാരകന്‍ അഭിനന്ദനമായി പറഞ്ഞത്.

ആക്ടീവാവണം എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ അനുസരിച്ചത് അവരാണ്

മാല പാന്റ്‌സിന്റെ ഉള്ളില്‍ വെക്കരുത് എന്നൊന്നും ഒരു നിയമപുസ്തകത്തിലും പറഞ്ഞിട്ടില്ല. എവിടെ വേണമെങ്കിലും വെക്കാം. പക്ഷേ മാലയോഗം ടാസ്‌കില്‍ ജയിച്ചത് സൂരജ്, അപര്‍ണ, ദില്‍ഷ എന്നിവവരാണ്. ആക്ടീവാവണം എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ അനുസരിച്ചത് അവരാണെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു. മുന്‍പ് സോഷ്യല്‍ മീഡിയയും ഈ വിജയത്തിന് അഭിനന്ദനം നല്‍കി കൊണ്ട് വന്നിരുന്നു. ബിഗ് ബോസ് വീട്ടില്‍ ശാരീരികമായി ഏറ്റവും ബലം കുറഞ്ഞിട്ടുള്ള മൂന്ന് പേരാണ് ആ ടീമില്‍ ഉണ്ടായിരുന്നത്.സൂരജ് പരിമിതികള്‍ ഉള്ള ആള്‍ കൂടിയാണ്. എന്നിട്ടും ഓടി നടന്ന് ആ ടാസ്‌ക് വിജയിക്കാന്‍ മൂവര്‍ക്കും സാധിച്ചതിനെയാണ് ആരാധകര്‍ അഭിനന്ദിച്ചത്. ഒപ്പം ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സരാര്‍ഥികളായി ദില്‍ഷയും അപര്‍ണയും മാറി കൊണ്ടിരിക്കുകയാണ്. ഓരോ ടാസ്‌കുകള്‍ കഴിയും തോറും താരങ്ങള്‍ മികവുറ്റ പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X