For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യജീവതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018ലാണ് മലയാളത്തില്‍ എത്തുന്നത്. തുടക്കത്തില്‍ യൂത്തിനെ മാത്രമായിരുന്നു ബിഗ് ബോസ് ആകര്‍ഷിച്ചത്. എന്നാല്‍ നാല് സീസണായതോടെ ബിഗ് ബോസിന്റെ ജനപിന്തുണയും വര്‍ധിക്കുകയായിരുന്നു. യൂത്തിന്റെ ഇടയില്‍ മാത്രം ചര്‍ച്ചയായ ഷോ ഇപ്പോള്‍ ഫാമിലി പ്രേക്ഷകരും സെലിബ്രിറ്റികളും ഏറ്റെടുത്തിട്ടുണ്ട്.

  Also Read: 'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍

  ബിഗ് ബോസ് സീസണ്‍ മൂന്നോട് കൂടിയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍
  ഷോ പോപ്പുലറാവുന്നത്. കഴിഞ്ഞ സീസണ്‍ അവസാനിച്ചതിന് പിന്നാലെ തന്നെ നാലാം ഭാഗം ഉടന്‍ തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് ഒരു വര്‍ഷത്തിന് ഇടയില്‍ തന്നെ സീസണ്‍ തുടങ്ങുകയായിരുന്നു.

  2022 മാര്‍ച്ച്27ന് ആരംഭിച്ച ഷോ ഇപ്പോള്‍ അവസാന റൗണ്ടില്‍ എത്തിനില്‍ക്കുകയാണ്‌. ബിഗ് ബോസ് സീസീസണ്‍ 4 ന്റെ ടൈറ്റില്‍ വിന്നര്‍ ആരാണെന്ന് അറിയാന്‍ ഇനി കേവലം 5 ദിവസം മാത്രമേയുള്ളൂ.

  Also Read: ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു, പിന്നെ അത് വേണ്ടെന്ന് വെച്ചു, കാരണം പറഞ്ഞ് ചിത്ര

  വിവിധ ഘട്ടങ്ങളിലായി 20 പേരാണ് ഹൗസില്‍ വന്നപോയത്. ഇപ്പോഴിത ഷോ അവസാന ലാപ്പിലേയ്ക്കടുക്കുമ്പോള്‍ കേവലം ആറ് പേരാണ് വീട്ടിലുള്ളത്. നിലവിലുള്ള ആറ് അംഗങ്ങളും വ്യത്യസ്തമായ നിലപാടും കാഴ്ചപ്പാടുമുള്ള ശക്തരായ മത്സരാര്‍ത്ഥികളാണ്. പുറത്ത് ഇവര്‍ക്ക് കൈനിറയെ ആരാധകരുമുണ്ട്. ഇതിനെല്ലാം ഉപരി ടൈറ്റില്‍ നേടാനായി ശക്തമായ പ്രകടനമാണ് ഇവര്‍ കാഴ്ച വയ്ക്കുന്നത്. ഷോ അവസാനത്തിലേയ്ക്ക് കടന്നട്ടും ഇവരുടെ ഗെയിം സ്പിരിറ്റ് കുറഞ്ഞിട്ടില്ല എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം.

  Also Read: ദില്‍ഷയെ നേരത്തെ അറിയാം, പണ്ട് മുതലെ ഇങ്ങനെയാണ്,റംസാന്റെ വാക്കുകള്‍ വൈറലാവുന്നു

  ബിഗ് ബോസ് ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് ദില്‍ഷയുടേത്. പ്രേക്ഷകര്‍ക്ക് വളരെ പരിചിതമായ മുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മിനിസ്‌ക്രീനിന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

  മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു റിയാലിറ്റി ഷോയിലൂടെ ദില്‍ഷയെ കാണുന്നത്. എന്നാല്‍ അന്ന് നല്‍കിയ സ്‌നേഹവും പരിഗണനയും ഇന്നും നല്‍കുന്നുണ്ട്. ലക്ഷ്മിപ്രിയയെ പോലെ ഒട്ടുമിക്ക എവിക്ഷനിലും ദില്‍ഷയുണ്ടായിരുന്നു. പ്രേക്ഷകര്‍ സേവ് ചെയ്ത് ഫൈനല്‍ വരെ കൊണ്ട് എത്തിച്ചിരിക്കുകയാണ്.

  ഇപ്പോഴിത ദില്‍ഷയെ കുറിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുകയാണ്. വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് ദില്‍ഷയോടുള്ള അടുപ്പത്തെ കുറിച്ച് ഷാന്‍ പറയുന്നത്. കൂടാതെ തനിക്ക് വേണ്ടി ചെയ്ത ഒരു സഹായത്തെ കുറിച്ചും ഷാന്‍ റഹ്മാന്‍ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞ് കെണ്ടാണ് സംസാരിച്ച് തുടങ്ങുന്നത്.

  Recommended Video

  മട്ടൻ ബിരിയാണിയും കഴിച്ച് ഓട്ടോയിൽ റോൻസനും ഭാര്യയും | *BiggBoss

  ഷാന്‍ റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ...' ദില്‍ഷ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഒരിക്കില്‍ ഞാനൊരു സിംഗിള്‍ ഇറക്കിയ സമയത്ത് ദില്‍ഷയ്ക്ക് അയച്ച് കൊടുത്തിട്ട് പെര്‍ഫോം ചെയ്യുമോ എന്ന് ചോദിച്ചിരുന്നു. അന്ന് യാതൊരു മടിയും കൂടാതെ അത് എനിക്ക് ചെയ്തു തന്നു'; ഷാന്‍ റഹ്മാന്‍ പറഞ്ഞു. ദില്‍ഷയ്ക്ക് വിജയാശംസ നേരുന്നതിനോടൊപ്പം എല്ലാവരും വോട്ട് ചെയ്യണമന്നും സംഗീത സംവിധായകന്‍ പറയുന്നുണ്ട്.

  ഷാന്‍ റഹ്മാന്‍ കൂടാതെ നടി ഐമയും ഗൗരി കൃഷ്ണയും ദില്‍ഷയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചും ആശംസ നേര്‍ന്നും രംഗത്ത് എത്തിയിട്ടുണ്ട്. റംസാനും ദില്‍ഷയ്ക്ക് വേണ്ടി വോട്ട് തേടിയിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു ഡി ഫോര്‍ ഡാന്‍സില്‍ പങ്കെടുത്തത്.

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss Malayalam Season 4 Music Director Shaan Rahman Opens Up About Dilsha's Help For Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X