'ബിഗ്‌ ബോസിലെ മൈക്കുകളിൽ നിന്ന് പേരുകൾ നീക്കം ചെയ്തു, ഡോക്ടർ പോയിട്ട് ഇപ്പോൾ പേര് പോലും ഇല്ല'; കുറിപ്പ് ഇങ്ങനെ

ശക്തി മാത്രം കൊണ്ടോ ബു​ദ്ധി മാത്രം ഉപയോ​ഗിച്ചത് കൊണ്ടോ ബി​ഗ് ബോസ് ​ഗെയിം കളിച്ച് ജയിക്കാനാവില്ല. നല്ലൊരു നിരീക്ഷകനും കേൾവിക്കാരനും പോരാളിയുമെല്ലാമായിരിക്കണം വീട്ടിലെത്തുന്ന ഓരോരുത്തരും.

അപ്പോൾ മാത്രമെ നൂറ് ദിവസത്തെ കളി ഉഷാറാവുകയും മുഖം നോക്കാതെ വോട്ട് ചെയ്യാൻ ജനങ്ങൾ‌ തയ്യാറാവുകയുമുള്ളൂ. വീട്ടിലെത്തുന്നവരിൽ ഏറെയും സേഫ് ​ഗെയിം കളിച്ച് വീട്ടിൽ തട്ടി മുട്ടി നിൽക്കാൻ ശ്രമിക്കുന്നവരാണ്.

ബി​ഗ് ബോസ് സീസൺ ഫോർ അമ്പതാം ദിവസത്തോട് അടുക്കുമ്പോൾ സെയ്ഫ് ​ഗെയിം കളിച്ച് വീട്ടിൽ തുടരുന്നവർ നിരവധിയാണ്.

അവരെ സേഫ് സോണിൽ നിന്ന് പുറത്തിറക്കാൻ വീട്ടിലേക്ക് പുതിയ രണ്ട് മത്സാർഥികളെ കൂടി ഇറക്കിയിരിക്കുകയാണ് ബി​ഗ് ബോസ് ഇപ്പോൾ. പുതിയ പ്രമോകളെല്ലാം സീസൺ ഫോർ കൂടുതൽ ആവേശകരമാകുന്നുവെന്നതിന്റെ സൂചനകൾ നൽകുന്നുമുണ്ട്.

അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ബി​ഗ് ബോസിൽ മത്സരാർഥികൾ ഉപയോ​ഗിക്കുന്ന മൈക്കിലെ പേരുകളുമായി ബന്ധപ്പെട്ടുള്ളത്.

മത്സരാ‍ർഥിയായ റോബിൻ രാധാകൃഷ്ണന്റെ മൈക്കിൽ അദ്ദേഹത്തിന്റെ പ്രൊഫഷനായ ഡോക്ടർ എന്ന് കൂടി ചേർത്തിരിക്കുന്നത് അദ്ദേഹത്തിന് വലിയൊരു അഡ്വാന്റേജാണ് എന്നാണ് മത്സരാർഥിയായ ബ്ലസ്ലി കണ്ടുപിടിച്ചത്.

ബിഗ് ബോസിന്റെ ഭാഗത്തെ പിഴവ്

ബ്ലസ്ലിയുടെ ആ കണ്ടെത്തൽ ശരിയാണെന്ന് പിന്നീട് പ്രേക്ഷകരും സമ്മതിച്ചിരുന്നു. 'ബിഗ് ബോസിന്റെ ഭാഗത്തെ പിഴവ് കൊണ്ട് റോബിന് മറ്റുള്ളവരെ അപേക്ഷിച്ച് ഒരു അൺഫെയർ അഡ്വാന്റേജ് കിട്ടിയിട്ടുണ്ട്.'

'റോബിൻ ആദ്യമെ പറഞ്ഞത് താൻ ഇവിടെ ഗെയിം കളിക്കാൻ വന്നത് ഒരു ഡോക്ടർ ആയിട്ടല്ല ഒരു മത്സരാർഥിയായിട്ടാണ് എന്നാണ്. പക്ഷെ ബിഗ് ബോസിൽ റോബിനുള്ള ഐഡന്റിറ്റി എന്നത് ഡോക്ടർ എന്നാണ്.'

'അദ്ദേഹത്തിന്റെ നെയിം ടാ​ഗിൽ പോലും ഡോ.റോബിൻ എന്നാണ് എഴുതിയിട്ടുള്ളത്. ബാക്കി ഉള്ളവരൊന്നും അവരുടെ പുറത്തുള്ള പ്രൊഫഷന്റെ ഐഡന്റിറ്റിയിൽ അല്ല ബിഗ് ബോസ് വീട്ടിനുള്ളിൽ നിൽക്കുന്നത്.'

മൈക്കുകളിലെ പേരുകൾ നീക്കം ചെയ്തു

'അതായത് സിങ്ങർ ബ്ലെസ്ലി, ഡാൻസർ ദിൽഷ, ആക്ടർ റോൺസൺ അങ്ങനെയൊക്കെ... എല്ലാവരും ഓരോ സ്വതന്ത്ര വ്യക്തികളായിട്ടാണ് ഇവിടെ നിൽക്കുന്നത്' എന്ന തരത്തിലാണ് ബ്ലസ്ലി വീട്ടിലെ മറ്റുള്ളവരോട് റോബിന്റെ അഡ്വാന്റേജിനെ കുറിച്ച് സംസാരിച്ചത്.

സംഭവം വലയി ചർച്ചയായതോടെ ബി​ഗ് ബോസ് പിഴവ് തിരുത്തിയിരിക്കുന്നുവെന്നുവേണം പറയാൻ. കാരണം ഇപ്പോൾ വീട്ടിലെ മത്സരാർഥികളുടെ മൈക്കിലൊന്നും പേരില്ല. അത്തരം ഒരു മാറ്റം വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അത് ബ്ലസ്ലിയുടെ മികവാണ് എന്നാണ് പ്രേക്ഷകരും പറയുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് ബ്ലസ്ലിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു.... 'ബിഗ്‌ ബോസിലെ മൈക്കിൽ നിന്ന് എല്ലാവരുടെയും പേരുകൾ മാറ്റി.... ബ്ലസ്ലിയുടെ പവർ.... ഡോക്ടർ റോബിന് പേരിനൊപ്പം ഡോക്ടറെന്ന് ചേർത്ത് മൈക്ക് ടാഗ് നൽകിയത് പ്രേക്ഷകരിൽ ഒരു പ്രിവിലേജ് നൽകിയെന്ന് ബ്ലസ്ലി പറഞ്ഞപ്പോൾ എല്ലാവരും അവനെ കുറ്റക്കാരനാക്കി.'

ബ്ലസ്ലി മണ്ടനല്ല

'എന്നാൽ അവന്റെ ആ അഭിപ്രായം ജനുവിനാണെന്ന് തോന്നി ബിഗ്‌ ബോസ് ഇപ്പൊൾ അതെല്ലാം മാറ്റി എല്ലാവർക്കും പേര് ഇല്ലാത്ത മൈക്ക് നൽകിയിരിക്കുകയാണ് പതിവുപോലെ ബ്ലസ്ലിയെ ആദ്യം എല്ലാവരും കല്ലെറിഞ്ഞു.'

'ഇന്ന് അംഗീകരിക്കുന്നു' എന്നായിരുന്നു കുറിപ്പ്. ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള രണ്ട് മത്സരാർഥികളാണ് റോബിനും ബ്ലസ്ലിയും ​ഗെയിമുകളിലെയായാലും ലൂപ്പ് ഹോൾ കണ്ടുപിടിച്ച് അതേക്കുറിച്ച് വിശദീകരിക്കാൻ ചെന്നാലും എല്ലാവരും ബ്ലസ്ലിയെ പുച്ഛിക്കുകയാണ് ചെയ്യാറുള്ളത്.

മുമ്പ് ശരീര ഭാരം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീക്കിലി ടാസ്ക്കിലും ബ്ലസ്ലിയുടെ അഭിപ്രായങ്ങൾ ആരും പരി​ഗണിച്ചിരുന്നില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X