ഭാര്യയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ; വ്യക്തി ജീവിതത്തിലേക്കും കയറി വരുന്ന റോബിനെ കുറിച്ച് നവീന്‍

തുടക്കം മുതല്‍ ഗംഭീരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം നാലാം സീസണ്‍. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യില്‍ പതിനെഴോളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. മാര്‍ച്ച് ഇരുപത്തിയേഴ് മുതല്‍ സംപ്രേക്ഷണം ആരംഭിച്ച ഷോ ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു. മൂന്നാം പതിപ്പില്‍ കണ്ടതിനെക്കാളും വേഗത്തിലാണ് ഇത്തവണ മത്സരം ആരംഭിച്ചത്. എല്ലാവരും ശക്തമായി ഗെയിം കളിക്കാന്‍ എത്തിയതാണെന്ന് പ്രവൃത്തികൡ നിന്നും വ്യക്തമാവുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ ഒന്ന് രണ്ട് ആഴ്ചകളോളം എല്ലാവരും സൗഹൃദത്തിലായിരുന്നു.മത്സരത്തിലേക്ക് എത്താനും ഗ്രൂപ്പുകളി തുടങ്ങാനുമൊക്കെ താമസമെടുത്തു. ഇത്തവണ ആദ്യ ദിവസങ്ങളില്‍ തന്നെ ഗെയിം തുടങ്ങി. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും തെറ്റ് ചൂണ്ടി കാണിക്കലൊക്കെ ആരംഭിച്ചിരിക്കുകയാണ്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ചോദിച്ച് പുറകേ നടക്കുന്ന ഡോക്ടര്‍ മച്ചാനെ കുറിച്ച് സംസാരിക്കുന്ന സീരിയല്‍ നടന്‍ നവീന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

 കൃത്യമായ ഗെയിം സ്ട്രാറ്റര്‍ജിയുള്ള റോബിന്‍ തുടക്കത്തില്‍ തന്നെ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ച് തുടങ്ങി

ഈ സീസണില്‍ ഒരു ഡോക്ടര്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയോടെയാണ് ഡോക്ടര്‍ മച്ചാന്‍ എന്ന വിളി പേരുള്ള ഡോ. റോബിന്‍ എത്തിയത്. കൃത്യമായ ഗെയിം സ്ട്രാറ്റര്‍ജിയുള്ള റോബിന്‍ തുടക്കത്തില്‍ തന്നെ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ച് തുടങ്ങി. മത്സരാര്‍ഥികളെ വെറുപ്പിച്ചിട്ടാണെങ്കിലും തന്റെ കാര്യം നടക്കണം എന്ന നിലപാടിലാണ് അദ്ദേഹം. വീക്ക്‌ലി ടാസ്‌കില്‍ അദ്ദേഹം നടത്തിയ ഗെയിം മറ്റുള്ളവരെ അസ്വസ്ഥമാക്കിയിരുന്നു. മത്സരാര്‍ഥികളെ ആരെയും വിടാതെ എല്ലാവരുടെയും പിന്നാലെ നടന്ന് കാര്യങ്ങള്‍ അന്വേഷിക്കാന്‍ റോബിന്‍ ശ്രമിക്കാറുണ്ട്.

റോബിൻ്റെ സ്വഭാവം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നാണ് നവീന്‍ പറയുന്നത്

രണ്ട് ദിവസം കൊണ്ട് ഏറ്റവും ചലഞ്ചിങ് ആയ മത്സരാര്‍ഥി ആരാണെന്ന് റോബിന്‍ ഡെയിസിയോട് ചോദിച്ചിരുന്നു. എല്ലാവരും അങ്ങനെയാണെന്ന് പറഞ്ഞ ഡെയിസി റോണ്‍സനുമായി മത്സരിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സൂചിപ്പിച്ചു. മാത്രമല്ല ഇതേ കാര്യം നിമിഷയുമായി സംസംസാരിക്കുന്നതും വേറിട്ട രീതിയിലാണ്. ഇതിനിടയിലാണ് റോബിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് നവീന്‍ എത്തിയത്. എല്ലാ കാര്യത്തിലും അഭിപ്രായം ചോദിച്ച് വന്ന് ഇടപെടുന്ന ശൈലി തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നാണ് നവീന്‍ ഡെയിസിയോട് പറയുന്നത്.

Recommended Video

അഖിലും സൂരജും വേറെ ലെവലാണ് മക്കളെ | Bigg Boss Malayalam Season 4
ഭാര്യയുമായി എന്തെങ്കിലു പ്രശ്നമുണ്ടോ എന്ന് ചോദിച്ച് വരുന്നതായി റോബിൻ

'റോബിന്‍ ശരിക്കും മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടുകയാണ്. അനാവശ്യമായിട്ടുള്ള ചോദ്യങ്ങള്‍ എന്നോട് ആവര്‍ത്തിച്ച് ചോദിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനും ആരോടും അങ്ങനെ ചോദിക്കുകയില്ല. റോബിന്‍ വന്ന് എ്ന്താണ് പ്രശ്നം എന്ന് പല തവണ ചോദിച്ചു. ഒന്നുമില്ല എന്ന് പറയുമ്പോഴും ഓരോന്ന് ഓരോന്നായി ചോദിക്കുകയാണ്. ഭാര്യയുമായി എന്തെങ്കിലു പ്രശ്നമുണ്ടോ, മുഖം എന്താ വല്ലാതിരിക്കുന്നത്, എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നോട് പറയൂ..' എന്നൊക്കെ പറഞ്ഞ് ശല്യം ചെയ്യുകയാണ് എന്നുമാണ് നവീന്‍ പറയുന്നത്.

ബൈ ബൈ ഡോ. റോബിന്‍ ഫ്രം ബിഗ് ബോസ് സീസണ്‍ 4 ഫേവറൈറ്റ് ലിസ്റ്റ്

അതേ സമയം ബിഗ് ബോസ് ഫേവറൈറ്റ് ലിസ്റ്റിൽ നിന്നും റോബിനെ ഒഴിവാക്കിയെന്നാണ് ആരാധകർ പറയുന്നത്. 'ബിഗ് ബോസ് തുടങ്ങുമ്പോള്‍ തന്നെ നമുക്ക് ഇഷ്ട്ടം ഇല്ലാത്ത ആളുകളെ ഒഴിവാക്കി ഒഴിവാക്കിയാണ് അവസാനം ഇഷ്ട്ടം ഉള്ള ഒരാളെ തിരഞ്ഞെടുത്തു അയാളെ സപ്പോര്‍ട്ട് ചെയ്തു തുടങ്ങുന്നത്. ചിലപ്പോ ആഴ്ചകള്‍ കഴിഞ്ഞാണ് ഈ ഫേവറൈറ്റ് ലിസ്റ്റില്‍ നിന്ന് വെട്ടി നിരത്തല്‍ തുടങ്ങുന്നത്. എന്തയാലും ബിഗ് ബോസില്‍ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യാനും ഇഷ്ടപ്പെടാനും സാധ്യത ഇല്ലാത്ത ഒരാളെ ആദ്യം തന്നെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തുടക്ക ദിവസങ്ങളില്‍ തന്നെ അവസരം തന്ന ഡോക്ടര്‍ റോബിന്‍ ബ്രോയ്ക്ക് നന്ദി. ഇജ്ജാതി വിഷമാണ്. അപ്പോള്‍ ബൈ ബൈ ഡോ. റോബിന്‍ ഫ്രം ബിഗ് ബോസ് സീസണ്‍ 4 ഫേവറൈറ്റ് ലിസ്റ്റ്..'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X