For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നെവെച്ച് നിരവധി യുട്യൂബേഴ്സ് പണമുണ്ടാക്കി, കുടുംബത്തോടൊപ്പമുള്ള ഫോട്ടോയ്ക്കും വൃത്തികെട്ട കമന്റ്'; നവീൻ

  |

  മലയാള ടെലിവിഷൻ സ്‍ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള മുഖമാണ് നവീൻ അറയ്ക്കലിൻറേത്. സീരിയലുകളിലൂടെയും ടെലിവിഷൻ ഗെയിം ഷോകളിലൂടെയും നവീൻ നിറഞ്ഞ് നിൽക്കുമ്പോഴാണ് ബി​ഗ് ബോസ് സീസൺ ഫോറിലേക്ക് എത്തിയത്.

  ഏഷ്യാനെറ്റിലെ അടക്കം സീരിയലുകളിൽ സാന്നിധ്യമായ നവീൻ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്കായ താരം എന്നാണ് പൊതുവിൽ നവീൻ അറിയപ്പെടുന്നത് തന്നെ.

  ഇത് തെളിയിക്കുന്നതാണ് നവീൻറെ സോഷ്യൽ മീഡിയ പോസ്റ്റുകൾ. നവീൻ തോമസ് അറയ്‍ക്കൽ ബിഗ് ബോസിലൂടെയും ആരാധകരെ സമ്പാദിച്ചിരുന്നു.

  Also Read: 'ദിൽഷ സമ്മതം പറഞ്ഞാൽ ഞാനും സന്തോഷിക്കും, പക്ഷെ തീരുമാനം അവളുടേതാണ്, നിർബന്ധിക്കില്ല'; റോബിൻ

  അമ്പത് ദിവസം പൂർത്തിയാക്കും മുമ്പ് നവീൻ പുറത്തായി. ഹൗസിൽ നിന്നും തിരികെ എത്തിയ ശേഷവും നവീന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴിയാണ് പ്രേക്ഷകർ അറിഞ്ഞിരുന്നത്. മറ്റുള്ള മത്സരാർഥികളെപ്പോലെ ചാനൽ അഭിമുഖങ്ങളിലൊന്നും നവീൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല. വീട്ടിൽ നിന്നും ഇതുവരെ പുറത്തായ എല്ലാ മത്സരാർഥികളുമായും നവീൻ ചങ്ങാത്തത്തിലാണ്.

  നിമിഷ, ജാസ്മിൻ എന്നിവർക്കൊപ്പം ട്രിപ്പിന് പോയ നവീന്റെ വീഡിയോയും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം താൻ നേരിട്ട സോഷ്യൽമീഡിയ ബുള്ളിയിങിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നവീൻ ഇപ്പോൾ.

  Also Read: 'തമ്മിലടിപ്പിക്കുന്ന തന്ത്രം പയറ്റി, യഥാർഥത്തിൽ ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ?'; കുറിപ്പ്!

  'ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം സമാധാനമായി ജീവിക്കാൻ ഞാൻ ആ​ഗ്രഹിച്ചു. എന്റെ കൂടെ മത്സരിച്ച ഭൂരിഭാ​ഗം പേരും ഷോയ്ക്ക് ശേഷമുള്ള പ്രസ്താവനകളെ തുടർന്ന് വലിയ വിവാദങ്ങളിൽ അകപ്പെടുകയും സൈബർ ബുള്ളിയിങ് നേരിടുകയും ചെയ്യുന്നുണ്ട്.'

  'തൽക്കാലം എല്ലാ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചു. അതിനാൽ അഭിമുഖങ്ങളൊന്നും നൽകിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ബി​ഗ് ബോസ് ഷോ അവസാനിച്ചു.'

  'വീട്ടിലെ ഓരോ നല്ലതും ചീത്തയുമായ നിമിഷങ്ങൾക്ക് ഞാൻ വില കൽപ്പിക്കുന്നണ്ട്. മിക്ക മത്സരാർഥികളും അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഞങ്ങളെല്ലാം തമ്മിൽ ഇപ്പോൾ നല്ല ബോണ്ടുണ്ട്.'

  'പക്ഷെ ചില മത്സരാർഥികളെ വെറുക്കുന്നവർ ഇപ്പോഴും ഓൺലൈനിൽ എന്നെ ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം വൃത്തികെട്ട കമന്റുകൾ കാരണം എനിക്ക് എന്റെ കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം പോലും സോഷ്യൽമീഡിയയിൽ ഇടാൻ കഴിയുന്നില്ല.'

  'എനിക്കൊരു കുടുംബവും ജോലിയുമുണ്ടെന്ന് ഈ വിദ്വേഷപ്രചാരകർ മനസിലാക്കണം. മറ്റ് മത്സരാർഥികൾക്കൊപ്പമുള്ള എന്റെ ചിത്രങ്ങൾക്ക് നിരവധി അധിക്ഷേപ നിറഞ്ഞ കമന്റുകൾ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നതെന്ന് എനിക്കറിയില്ല.'

  'ആ മത്സരാർഥികളെല്ലാം എന്റെ സുഹൃത്തുക്കളാണ്. അവരുമായി ഒരു മാസത്തോളം ഞാൻ ഒരു വീട്ടിനുള്ളിൽ ചെലവഴിച്ചതാണ്. വീടിനുള്ളിലെ ഏറ്റവും നല്ല നിമിഷം ക്യാപ്റ്റനായതാണ്.'

  'ഷോയെ കുറിച്ച് എനിക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു. ഞാൻ കണ്ടത് വിവിധ സീസണുകളിൽ നിന്നുള്ള കുറച്ച് വൈറൽ ക്ലിപ്പുകൾ മാത്രമാണ്. എന്നിരുന്നാലും ഹൗസിന്റെ ക്യാപ്റ്റനായത് എനിക്ക് അവിടെ ലഭിച്ച ഏറ്റവും വലിയ പദവികളിൽ ഒന്നായിരുന്നു. അവതാരകനായ മോഹൻലാൽ പോലും എന്റെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ചു.'

  'അത് തീർച്ചയായും അവിസ്മരണീയമാണ്. ഒരു നടനെ എക്‌സ്‌പ്രഷൻ കിങ് എന്ന് ആളുകൾ വിളിക്കുന്നത് ഒരു നേട്ടമല്ലേ. ഞാൻ ആ വിളി ആസ്വദിക്കുന്നു. ഞാൻ ആഴമായ ചിന്തയിലോ ആശയക്കുഴപ്പത്തിലോ ആയിരിക്കുമ്പോൾ ചില പെരുമാറ്റരീതികൾ കാണിക്കാറുണ്ട്.'

  'ഒരുപക്ഷേ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടത് കൊണ്ടാവണം അവർ എനിക്ക് ആ തലക്കെട്ട് നൽകിയത്. ഞാൻ ഒരിക്കലും എന്റെ വികാരങ്ങൾ ഹൗസിലായിരിക്കുമ്പോൾ ഒളിപ്പിച്ചിട്ടില്ല.'

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  'ഞാൻ വീട്ടിൽ നൂറ് ശതമാനവും റിയലായിട്ടാണ് നിന്നത്. എന്തായാലും ചില യുട്യൂബ് ചാനലുകൾ എന്റെ ചില പ്രത്യേക എക്സ്പ്രഷനുകൾ ഉപയോഗിച്ച് അവരുടെ പേജുകൾക്ക് മോണിറ്റൈസേഷൻ നേടി. സത്യം പറഞ്ഞാൽ ഞാൻ സീസൺ ഫോറിലെ ഒരു എപ്പിസോഡും കണ്ടിട്ടില്ല. ഫോൺ തിരികെ കിട്ടിയപ്പോൾ പാസ്‌കോഡ് പോലും മറന്നുപോയി. ഷോ കാണാൻ എനിക്കും തോന്നുന്നില്ല.'

  'ഞാൻ അത് കാണുകയാണെങ്കിൽ സുഹൃത്തുക്കളെന്ന് ഞാൻ കരുതുന്ന ആളുകളിൽ നിന്ന് എനിക്കെതിരെയുള്ള കമന്റുകളും വന്നേക്കും. അത് അവരുമായുള്ള എന്റെ ബന്ധത്തെ ബാധിച്ചേക്കാം. എനിക്ക് അത് വേണ്ട. അവസാന അഞ്ചിനെ കുറിച്ച് പറയുമ്പോൾ ഷോ ഇപ്പോൾ തീർത്തും അപ്രതീക്ഷിതമാണ്.'

  'ഫൈനലിൽ പ്രവേശിക്കുമെന്ന് ഞാൻ കരുതിയ പലരും ഒന്നുകിൽ പുറത്താക്കപ്പെടുകയോ പുറത്താകുകയോ ചെയ്തിട്ടുണ്ട്. അതിനാൽ എനിക്ക് തെരഞ്ഞെടുക്കാനൊന്നുമില്ല. അർഹതയുള്ളവൻ ട്രോഫി ഉയർത്തട്ടെ' നവീൻ പറയുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Naveen Arakkal About Final Five And Social Media Criticism Against Him Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X