നവീനും ഡെയ്‌സിയും പുറത്ത്; ഹൗസില്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങള്‍, കാരണം തേടി മത്സരാര്‍ത്ഥികള്‍

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു ഇന്ന് (ഞായര്‍) ബിഗ് ബോസ് ഹൗസില്‍ നടന്നത്. അഞ്ചാം ആഴ്ചയില്‍ ഡെയ്‌സിയും നവീനുമാണ് ഹൗസില്‍ നിന്ന് യാത്രയായിരിക്കുന്നത്. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ പേരുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണാമയി വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം നിനച്ചിരിക്കാത്ത പല സംഭവങ്ങളുമാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്.

പോയ ആഴ്ചകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ എവിക്ഷന്‍ നടന്നത്. സാധാരണ അതിനാടകീയമായിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എവിക്ഷന്‍ നടക്കുന്നത് . എന്നാല്‍ ഇക്കുറി അതില്‍ നിന്ന് വ്യത്യസ്തമായി മത്സാര്‍ത്ഥികള്‍ തന്നെ തങ്ങളുടെ റിസള്‍ട്ട് നേരിട്ട് മനസ്സിലാക്കുകയായിരുന്നു. ഇവര്‍ തന്നെയാണ് ഫലം പ്രഖ്യാപിച്ചതും.

 എവിക്ഷന്‍

പതിനാല് മത്സരാര്‍ത്ഥികളില്‍ 9 പേരാണ് ഇക്കുറി എവിക്ഷനില്‍ എത്തിയത്. അപര്‍ണ്ണയും റോണ്‍സണും സെയിഫ് ആണെന്ന് ഇന്നലെ(ശനി)തന്നെ അറിയിച്ചിരുന്നു. പിന്നീട് ശേഷിച്ച 7 പേരെ വെച്ചായിരുന്നു എലിമിനേഷന്‍ നടന്നത്. ദില്‍ഷ, ജാസ്മിന്‍, റോബിന്‍, ലക്ഷ്മി പ്രിയ, ബ്ലെസ്ലി, ഡെയ്‌സി, നവീന്‍ എന്നിവരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ദില്‍ഷയും, ജാസ്മിനും ബ്ലെസ്ലിയും സെയിഫ് ആണെന്ന് മോഹന്‍ലാല്‍ തന്നെ അറിയിച്ചു.

  നവീന്‍ പുറത്ത്‌

പിന്നീട് നവീന്റെ ഫലമാണ് പറഞ്ഞത്. പുറത്തൊരു ബോക്‌സിലായിരുന്നു ഫലം എഴുതി കാര്‍ഡ് സൂക്ഷിച്ചത്. നവീന്‍ വളരെ സന്തോഷത്തോടെയാണ് റിസള്‍ട്ട് ഏറ്റുവാങ്ങിയത്. എല്ലാവരും ചേര്‍ന്ന് സെല്‍ഫി എടുത്ത ശേഷമാണ് വീട് വിട്ടത്.

പുറത്ത് പോകുമെന്ന് തനിക്ക് തോന്നിയതായി മോഹന്‍ലാലിനോട് നവീന്‍ പറഞ്ഞു. ഒരിക്കല്‍ കൂടി എല്ലാവരേയും കണ്ടിട്ടാണ് നവീന്‍ യാത്രയായത്. പോകുന്നതിന് മുന്‍പ് റോണ്‍സണെ മിസ് ചെയ്യുമെന്നും മോഹലാലിനോട് പറഞ്ഞു

  ഞെട്ടിച്ച എവിക്ഷന്‍

വേദി വിടുന്നതിന് മുന്‍പ് ഇനിയും അവിടെ നില്‍ക്കണമെന്ന് ആഗ്രഹമില്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഉണ്ടെന്നായിരുന്നു നവീന്റെ മറുപടി. നവീന്റെ എവിക്ഷന്‍ മത്സരാര്‍ത്ഥികളെ ആകെ ഞെട്ടിച്ചിട്ടുണ്ട്. നവീന്‍ തീര്‍ച്ചയായും തിരിച്ച് വരുമെന്ന് പറഞ്ഞാണ് ജാസ്മിന്‍ യാത്രയാക്കിയത്

ഡെയ്സിയും പുറത്ത്

നവീന്റെ തൊട്ട് പിന്നാലെയായിരുന്നു ഡെയ്‌സിയും യാത്രയായത്. ഡോക്ടറിന്റേയും ലക്ഷ്മി പ്രിയയുടേയും റിസള്‍ട്ട് അറിഞ്ഞതിന് ശേഷമായിരുന്ന ഡെയ്‌സിയുടെ ഊഴം. ചിരിച്ച് കൊണ്ടാണ് തന്റെ റിസള്‍ട്ട് വെളിപ്പെടുത്തിയത്‌. പോകുന്നതിന് മുന്‍പ്‌ ബ്ലെസ്ലി ഉള്‍പ്പെടെ എല്ലാവരുമായിട്ടുണ്ടായിരുന്ന പ്രശ്‌നം പരിഹരിച്ചതിന് ശേഷമാണ് ഡെയ്‌സി യാത്രയായത്.
ഒന്നും നസ്സില്‍ വയ്ക്കരുതെന്നാണ് ബ്ലെസ്ലി പറഞ്ഞത്.

കാരണം

ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ഡെയ്‌സിയെ സന്തോഷത്തോടെയാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. പുറത്ത് പോകണമെന്ന് ആഗ്രഹമില്ലായിരുന്നു എന്നാണ് ലാലേട്ടനോട് താരം പറഞ്ഞത്. എന്നാല്‍ പ്രേക്ഷകരുടെ തീരുമാനത്തില്‍ വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഡെയ്‌സിയുടെ എവിക്ഷന്റെ കാരണം മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അറിയില്ല, പുറത്ത് പോയി എപ്പിസോഡുകള്‍ കണ്ടാലേ അറിയാനാകൂവെന്നായിരുന്നു മറുപടി . കൂടാതെ ബിഗ് ബോസ് ഹൗസില്‍ നില്‍ല്‍ക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നും ഡെയ്‌സി കൂട്ടിച്ചേർത്തു.

നവീന്റേയും ഡെയ്‌സിയുടേയും എവിക്ഷന്‍ ഹൗസില്‍ ചാര്‍ച്ചയായിട്ടുണ്ട്. മികച്ച മത്സരാര്‍ത്ഥികളായ ഇരുവരും പുറത്ത് പോയതിന്റെ കാരണം തേടുകയാണ് മറ്റുള്ളവർ.
ലക്ഷ്മി പ്രിയ, റോണ്‍സണ്‍, ഡോക്ടര്‍ റോബിന്‍, സൂരജ്, അഖില്‍, ജാസ്മിന്‍, നിമിഷ, ദില്‍ഷ, സുചിത്ര, ധന്യ, അപര്‍ണ്ണ, ബ്ലെസ്ലി തുടങ്ങിയ 12 പേരാണ് ഹൗസിലുള്ളിത്. മികച്ച മത്സരാര്‍ത്ഥികളാണ് ഇവര്‍. ഇതിനോടകം തന്നെ പലരും മത്സരം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X