'നവീൻ അണ്ടറേറ്റഡായ മത്സരാർഥി, ബുദ്ധിപരമായി കാര്യങ്ങൾ നീക്കുന്നു'; പ്രതീക്ഷയുണ്ടെന്ന് ബി​ഗ് ബോസ് പ്രേക്ഷകർ!

ആവേശം കൊണ്ട് ബി​ഗ് ബോസ് വീട്ടിലെത്തിയ ആദ്യ ദിവസം തന്നെ പലരും കാര്യം മനസിലാക്കാതെ എടുത്ത് ചാടി പെരുമാറിയപ്പോൾ ബുദ്ധിപരമായി കളി നീക്കിയ മത്സ‌രാർഥിയായിരുന്നു നവീൻ അറയ്ക്കൽ. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അധികം ഷോ കാണിക്കാതെ പക്വതയും പ്രാപ്തിയുമുള്ള വ്യക്തിയെന്ന് മറ്റ് മത്സരാർഥികളെ കൊണ്ട് പറയിപ്പിക്കാൻ നവീന് സാധിച്ചു. ബി​ഗ് ബോസ് നാലാം സീസണിലെ ആദ്യ ആഴ്ച പൂർത്തിയാകുമ്പോൾ രണ്ടാം ആഴ്ചയിലേക്കുള്ള ക്യാപ്റ്റനായി നവീൻ ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ബി​ഗ് ബോസ് വീട്ടിലെ മത്സരാർഥികൾ എല്ലാവരും അവനവന്റെ വിലയിരുത്തലുകൾ‌ പ്രകാരമാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ അർഹരായ മൂന്ന് പേരെ തെരഞ്ഞെടുത്തത്. സുചിത്ര, റോൻസൺ, നവീൻ എന്നിവരുടെ പേരുകളായിരുന്നു ഏറ്റവും കൂടുതൽ മത്സരാർഥികൾ പറഞ്ഞത്. ശേഷം ഇവർ മൂന്നുപേരും ക്യാപ്റ്റൻസിക്കായി മത്സരിച്ചു. വളരെ ശ്രമകരമായ ടാസ്ക്കായിരുന്നു ലഭിച്ചത്. ഗാർഡൻ ഏരിയിൽ മൂന്ന് തൂണുകൾ ഉണ്ടായിരിക്കും. ഇവയ്ക്ക് അരികെ മണൽ നിറച്ച വ്യത്യസ്ത കിഴികളും ഉണ്ടായിരിക്കും.

ക്യാപ്റ്റനായി നവീൻ

ബസർ ശബ്ദം കേൾക്കുമ്പോൾ ഈ കിഴികൾ തൂണിലെ തട്ടുകളിൽ തങ്ങി നിർത്തുക എന്നതായിരുന്നു ടാസ്ക്. ടാസ്ക്കിൽ നവീൻ ഒന്നാം സ്ഥാനത്ത് എത്തുകയും അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തു. അശ്വിൻ ആയിരുന്നു ഷോയിലെ ആദ്യത്തെ ക്യാപ്റ്റൻ. ഷോയിൽ എത്താൻ യോ​ഗ്യതയില്ലാത്തവരെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു അശ്വിനെ ബി​ഗ് ബോസ് ക്യാപ്റ്റനാക്കിയത്. നവീൻ ക്യാപ്റ്റനായതിൽ വീട്ടിലെ എല്ലാവർക്കും ഒരുപോലെ സംതൃപ്തിയുള്ളതായാണ് കാണിക്കുന്നത്. ക്യാപറ്റനായതോടെ നവീൻ കളത്തിൽ ഇറങ്ങി... ഇനിയാണ് കളി എന്നാണ് പ്രേക്ഷകർ പറയുന്നത്.

ബുദ്ധിപരമായി കളിക്കുന്നു

കാരണം വളരെ ചിന്തിച്ചാണ് ജോലികൾ ചെയ്യാൻ വേണ്ടി പോലും അം​ഗങ്ങളെ നവീൻ തെര‍ഞ്ഞെടുത്തത്. ​ഗ്രൂപ്പിസം തകർക്കാനും ചിലരുടെ കുത്തകകൾ മാറ്റി എല്ലാവരും എല്ലാ ജോലിയും ചെയ്ത് ശീലിക്കണമെന്ന നിർദേശവും നവീൻ നൽകുന്നത് പുതിയ പ്രമോയിൽ കാണാം. കിച്ചൺ ഡ്യൂട്ടി ലഭിച്ചിട്ടുള്ള ജാസ്മിനോടും ഭക്ഷണം പാകം ചെയ്യാൻ അറിയാത്തവരോടും കുക്കിംഗ് അറിയില്ലാത്തവരൊക്കെ ഉടനെ പഠിക്കണമെന്നും വരും ദിവസങ്ങളെ കുറിച്ചും ആലോചിച്ച് മാത്രമെ തീരുമാനങ്ങളെടുക്കാവുവെന്നും നവീൻ നിർദേശിക്കുന്നുണ്ട്. മനപൂർവമാണ് കിച്ചണിലേകക് ജാസ്മിൻ അടക്കമുള്ളവരെ ഇട്ടതെന്നും നവീൻ റോൺസണിനോട് പറഞ്ഞിരുന്നു. അവരും പഠിച്ചിരിക്കട്ടെ എന്നാണ് നവീൻ കാരണമായി പറഞ്ഞത്.

അണ്ടറേറ്റഡ് മത്സരാർഥി

അശ്വിൻ ജയിലിൽ പോയപ്പോൾ നവീന‍െ ആയിരുന്നു താൽക്കാലികമായി അശ്വിൻ ക്യാപിറ്റനാ‌ക്കിയത്. രണ്ടാം ആഴ്ചയിലെ ക്യാപ്റ്റനായ നവീനിന് സോഷ്യൽമീഡിയയിൽ അഭിനന്ദനങ്ങളാണ്. 'ജോലികൾ വീതിച്ച് കൊടുത്തപ്പോഴുള്ള നവീന്റെ ബുദ്ധി പൊളിച്ചു, നവീൻ ചേട്ടൻ കളത്തിൽ ഇറങ്ങിയാൽ മതി വേറെ ലെവലാകും ഈ സീസൺ, അണ്ടറേറ്റഡായിട്ടുള്ള മത്സരാർഥിയാണ് നവീൻ, നവീൻ എടുത്തുചാട്ടം കാണിക്കാതെ ബുദ്ധിപരമായി കാര്യങ്ങൾ നീക്കി നന്നായി കളിക്കാൻ ശ്രമിക്കുന്നു' തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. ബി​ഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ എന്ന് പറയുന്നത് ഒരു നിസാര പദവി അല്ല.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരൻ

വീട്ടിൽ നിന്നും പ്രേക്ഷക വിധിയിലൂടെ പുറത്താക്കാൻ സഹ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന നോമിനേഷൻ എന്ന കടമ്പയിൽ നിന്നും രക്ഷ നേടി അടുത്താഴ്ചയിലേക്ക് സ്വതന്ത്രമായി കടക്കാനുള്ള അവസരമാണ് ക്യാപ്റ്റൻ പദവിയുടെ പ്രധാന പ്രത്യേകത. പാടാത്ത പൈങ്കിളി എന്ന ഏഷ്യനെറ്റ് സീരിയലിലാണ് നവീൻ അവസാനമായി ശ്രദ്ധേയമായ വേഷം ചെയ്തത്. 2010ൽ കാണ്ഡഹാർ എന്ന ചിത്രത്തിൽ സൈനികനായാണ് നവീൻറെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. എന്ന് സ്വന്തം ജാനി എന്ന സീരിയലിലെ വില്ലൻ, സീത സീരിയലിലെ സുഹൃത്തിന്റെ വേഷം എന്നിവ നവീനെ കൂടുതൽ ജനപ്രിയനാക്കി. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഏറ്റവും പിന്തുണ ലഭിച്ചിരുന്ന സെലിബ്രിറ്റികളിൽ‌ ഒരാളും നവീൻ ആയിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X