നവീന്‍ അറയ്ക്കല്‍, കുട്ടി അഖില്‍... ബിഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നത് ഇവരൊക്കെ? ലിസ്റ്റ് പുറത്ത്

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ സീസണ്‍ 4 ന് കളമൊരുങ്ങുകയാണ്. മാര്‍ച്ച് 27 ന് ആണ് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിക്കുന്നത്. പ്രെമോ വീഡിയോയും ലോഗോയുമൊക്കെ പുറത്ത് വന്നിട്ടുണ്ട്. ഷോയ്ക്ക് മുമ്പെയായി ഒരു ടെസ്റ്റിനായി ആളുകളെ ബിഗ് ബോസ് ഹൗസിലേയ്ക്ക് കയറ്റി വിട്ടിട്ടുമുണ്ട്. ഇക്കുറി 24 മണിക്കൂറാണ്് ഷോ. 2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. 100 ദിവസം പൂര്‍ത്തിയാക്കിയ ഷോ വലിയ വിജയമായിരുന്നു. 2020 ല്‍ ആണ് രണ്ടാം സീസണ്‍ തുടങ്ങുന്നത്. കൊവിഡിനെ തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മൂന്നാം ഭാഗം തുടങ്ങിയത്. മണിക്കുട്ടന്‍ ആയിരുന്നു വിജയി. അതേസമയം ബിഗ് ബോസ് സീസണ്‍ 3, 24 മണിക്കൂര്‍ ആയിരുന്നില്ല.

ബിഗ് ബോസ് ഷോ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രഡിക്ഷന്‍ ലിസ്റ്റുകള്‍ ചര്‍ച്ചയാവുകയാണ്. സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുന്നത് യൂട്യൂബ് വ്‌ലോഗര്‍ രേവതിയുടെ വീഡിയോയാണ്. കഴിഞ്ഞ സീസണുകളില്‍ രേവതി പങ്കുവെച്ചതെല്ലാം ഒരു പരിധിവരെ ശരിയായിരുന്നു. ഇപ്പോഴിത കണ്‍ഫോം മത്സരാര്‍ഥികളെ കുറിച്ചാണ് രേവതി തന്റെ പുതിയ വീഡിയോയി പറയുന്നത്.

   സീസണ്‍ 4 ലെ താരങ്ങള്‍

മാര്‍ച്ച് 27 ന് ആണ് ഷോ ആരംഭിക്കുന്നത്. ഇരുപത്തിയഞ്ചോട് കൂടി മാത്രമേ ആരൊക്കെ ഷോയില്‍ ഉണ്ടാകും എന്ന് കൃത്യമായി പറയാന്‍ സാധിക്കുകയുളളൂവെന്നാണ് രേവതി പറയുന്നത്. എന്നാല്‍ ചില മത്സരാര്‍ഥികളുടെ പേര് കണ്‍ഫോം ആയിട്ടുണ്ടെന്നും പുത്തന്‍ വീഡിയോയില്‍ പറയുന്നുണ്ട്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം നവീന്‍ അറയ്ക്കല്‍ ഷോയില്‍ ഉണ്ടാകുമെന്നാണ് രേവതി പറയുന്നത്. സാധ്യത ലിസ്റ്റില്‍ നടന്റെ പേര് പ്രചരിച്ചിരുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളിയില്‍ നടന്‍ അഭിനയിച്ച് വരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സീരിയലില്‍ നടന്‍ ഇല്ല. ക്യാരക്ടര്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട് . സ്റ്റാര്‍മാജിക്കിലും സജീവമായിരുന്നു താരം. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി സ്റ്റാര്‍മാജിക് ഷോയിലും നടനെ കാണാന്‍ ഇല്ല.

സാധ്യത ലിസ്റ്റ്


കുട്ടി അഖിലിന്റെ പേരാണ് രണ്ടാമതായി രേവതി പറഞ്ഞത്. പ്രെഡിക്ഷന്‍ ലിസ്റ്റിലും നടന്റെ പേര് പ്രചരിച്ചിരുന്നു.ഹാസ്യ ടെലിവിഷന്‍ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കുട്ടി അഖില്‍. അഖില്‍ എത്താനുള്ള സാധ്യതയും വളരെ കൂടുതലാണെന്നും രേവതി പറയുന്നു. അഖില്‍ സിജെയുടെ പേരും പറയുന്നുണ്ട്.തനിക്ക് കണ്‍ഫര്‍മേഷന്‍ കിട്ടിയിട്ടില്ലെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പേര് ചര്‍ച്ചയാണെന്നും രേവതി സാധ്യത ലിസ്റ്റ് പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള താരമാണ് അഖില്‍ സി. ജെ. ടിക് ടോക്കിലൂടെയാണ് അഖില്‍ ആരാധകരെ നേടിത്തുടങ്ങുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സുകളിലും അഖില്‍ നിറസാന്നിദ്ധ്യമായി മാറി. നിമിഷയുടെ പേരുംപറയുന്നുണ്ട്. എന്നാല്‍ തനിക്ക് കണ്‍ഫര്‍മേഷന്‍ ലഭിച്ചിട്ടില്ലെന്നും രേവതി പറയുന്നു. മോഡല്‍ ജാജു ജെഎസിന്റെ പേരും സാധ്യത പട്ടികയില്‍ ഇടംപിടിക്കുന്നുണ്ട്.

നടിമാർ

ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട സാധ്യത ലിസ്റ്റില്‍ വാനമ്പാടി താരം സുചിത്രയുടെ പേര് ഇടം പിടിക്കുന്നുണ്ട്. മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്ന അപര്‍ണ്ണ മള്‍ബറിയും ലിസ്റ്റിലുണ്ട്.തുടക്കം മുതലേ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് അപര്‍ണ മള്‍ബറിയുടേത്. പുറത്ത വന്ന പ്രെമോയിലും വിദേശിയുടെ സാന്നിധ്യത്തെ കുറിച്ച് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു. മലയാളികളുടെ സംസ്‌കാരവും ഭാഷയും പിന്തുടരുന്ന അപര്‍ണയ്ക്ക് കേരളത്തില്‍ കൈനിറയെ ആരാധകരുണ്ട്. മൂന്നാം വയസ്സിലാണ് അപര്‍ണ്ണ കേരളത്തില്‍ എത്തുന്നത്.തിനഞ്ച് വയസ്സുവരെ കേരളത്തില്‍ പഠിച്ചതോടെയാണ് അപര്‍ണ ഇത്ര അനായാസം മലയാളം സംസാരിക്കാന്‍ പഠിച്ചത്. യോഗയും സ്പിരിച്വാലിറ്റിയും പഠിക്കുന്നതിനു വേണ്ടിയാണ് അപര്‍ണയുടെ കുടുംബം ഇന്ത്യയിലേക്ക് എത്തുന്നത്.

Recommended Video

Anoop Krishnan Aishwarya Wedding | FilmiBeat Malayalam
പ്രിയപ്പെട്ട താരങ്ങള്‍

നടി ലക്ഷ്മിപ്രിയയും ഇക്കുറി ബിഗ് ബോസ് ഹൗസില്‍ എത്തുമെന്നാണ് ഇ ടൈംസ് വ്യക്തമാക്കുന്നത്. സിനിമയിലും സീരിയലുകളിലും നിറ സാന്നിദ്ധ്യമാണ് ലക്ഷ്മി. കൂടാതെ രാഷ്ട്രീയ നിലപാടുകളിലും ശ്രദ്ധേയയാണ് താരം. നിരവധി തവണ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും ലക്ഷ്മിപ്രിയ വിധേയയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയ്ക്കെല്ലാം എതിരെ ശ്ക്തമായ നിലപാടാണ് താരം സ്വീകരിച്ചത്. ആദിത്യ ജയന്‍, ഗായത്രി സുരേഷ്,പ്രസീത മേനോന്‍ എന്നിവരുടെ പേരും ടൈംസിന്റെ സാധ്യത ലിസ്റ്റിലുണ്ട്. അതേസമയം തങ്കച്ചന്‍ വിതുര, തിങ്കള്‍ ബാല്‍ എന്നുവന്നിവര് ഷോയില്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. പൂര്‍ണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയായത് കൊണ്ട് തന്നെ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുമ്പോള്‍ മാത്രമേ കൃത്യമായി അറിയാന്‍ സാധിക്കുകയുളളൂ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X