'റോൺസന്റെ യഥാർഥ മുഖം ആരും കണ്ടിട്ടില്ല'; ഉറ്റ ചങ്ങാതിയെ കുറിച്ച് നവീൻ അറയ്ക്കൽ വെളിപ്പെടുത്തുന്നു!
അപ്രതീക്ഷിതമായ എലിമിനേഷൻ പ്രക്രിയയ്ക്ക് ശേഷം ആറാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ. വീട്ടിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായ നവീൻ അറയ്ക്കൽ പുറത്തായത് വീട്ടിലുള്ളവരെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തി.
ഫൈനൽ ഫൈവിലുണ്ടാകുമെന്ന് എല്ലാവരും കരുതിയിരുന്ന മത്സരാർഥിയാണ് നവീൻ. ബിഗ് ബോസിൽ നൂറ് ദിവസം നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് താൻ വന്നതെങ്കിലും ഈ ആഴ്ച പുറത്തുപോകുമെന്ന് ഒരു തോന്നൽ ഉണ്ടായിരുന്നുവെന്ന് നവീൻ തന്നെ പുറത്തായശേഷം വെളിപ്പെടുത്തി. ഒമ്പത് പേരാണ് ഇത്തവണ എവിക്ഷനിൽ വന്നത്.

ഇതിൽ ആദ്യ ആളായിട്ടാണ് നവീൻ പുറത്തേക്ക് പോയത്. ഫൈനൽ ഫൈവിൽ ആരോക്കെയാകും വരുന്നതെന്ന് ചോദിച്ചതിന് ശേഷമായിരുന്നു മോഹൻലാലിൻറെ എലിമിനേഷൻ പ്രഖ്യാപനം നടന്നത്. നവീൻ തീർച്ചയായും തിരിച്ച് വരുമെന്ന് പറഞ്ഞാണ് ജാസ്മിൻ നവീനെ യാത്ര അയച്ചത്.
അപ്രതീക്ഷിതമായൊരു വിടവാങ്ങലെന്നാണ് മോഹൻലാൽ നവീന് പുറത്തായതിനെ കുറിച്ച് പറഞ്ഞത്. നവീന് പിന്നാലെ ഡെയ്സിയും ബിഗ് ബോസിൽ നിന്നും പുറത്തായി. രണ്ട് പേരുടെ വിടവാങ്ങലും ബിഗ് ബോസ് വീടിനെ നിരാശയിൽ ആഴ്ത്തിയിരുന്നു.
നവീന്റെ എലിമിനേഷൻ ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരാൾ റോൺസൺ വിൻസെന്റായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. നവീൻ തന്റെ പിൻബലമായി കണ്ടിരുന്നതും റോൺസണിനെയായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ റോൺസണിനെ കുറിച്ച് നവീൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
റോൺസന്റെ യഥാർഥ മുഖം വീട്ടിലെ ആരും കണ്ടിട്ടില്ലെന്നാണ് ഒരു മുന്നറിയിപ്പെന്നപോലെ നവീൻ മറ്റ് മത്സരാർഥികളോട് പറഞ്ഞത്. വീട്ടിൽ നിന്നും പോയാൽ താനേറ്റവും മിസ് ചെയ്യാൻ പോവുന്നത് റോൺസണെ തന്നെയാണെന്നും നവീൻ പറഞ്ഞിരുന്നു.

'റോൺസൺ ഇങ്ങനെ പോയാൽ പോര... കാര്യങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിക്കണം. നിലപാടുകൾ അറിയിക്കണം. എന്തിനെയോ പേടിക്കുന്നത് പോലെയുള്ള പോക്ക് ശരിയല്ല. ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ള ആളാണ്. റോൺസണെ എനിക്ക് നേരത്തെ മുതൽ അറിയാം. ഇതിന് മുൻപും ഞങ്ങൾ റിയാലിറ്റി ഷോ ചെയ്തിരുന്നു.'
'അതാണ് പറഞ്ഞത് റോൺസന്റെ യഥാർത്ഥ മുഖം വരുന്നതേയുള്ളൂ. ശരിക്കുള്ള റോൺസണെ ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ല. ഇപ്പോൾ സ്മൂത്തായിട്ടൊക്കെ നിൽക്കുന്നുണ്ട്. റിയൽ റോൺസനെ അറിയണമെന്നുണ്ടെങ്കിൽ ഒരു ദിവസം ഭക്ഷണം കൊടുക്കാതിരുന്നാൽ മതി. നല്ല കണ്ടസ്റ്റന്റാണ്. നല്ല എനർജിയുള്ള ആളാണ്. എന്റെ നല്ല സുഹൃത്ത് കൂടിയാണ്' നവീൻ പറഞ്ഞു. നവീൻ പറഞ്ഞത് കേട്ടത് ഇനി റോൺസൺ നന്നായി കളിക്കണമെന്നായിരുന്നു മോഹൻലാലും നിർദേശിച്ചത്.


Click it and Unblock the Notifications