പിന്നാലെ നടന്ന് പ്രണയം പറഞ്ഞു, അവസാനം പറ്റില്ലെന്ന് പറയേണ്ടി വന്നു, പ്രണയത്തെ കുറിച്ച് നവീന്‍ അറയ്ക്കല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവീന്‍ അറയ്ക്കല്‍. വര്‍ഷങ്ങളായി മിനിസ്‌ക്രീനില്‍ നടനായും വില്ലനായുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ്. സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളാണ് അധികവും ചെയ്തത്. സിനിമയിലും സീരിയലിലും നവീന്‍ സജീവമായിരുന്നെങ്കിലും സ്റ്റാര്‍മാജിക്കിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്.

ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് നവീന്‍ അറയ്ക്കല്‍. ഏറെ പ്രതീക്ഷയോടെയാണ് താരത്തെ പ്രേക്ഷകര്‍ വീക്ഷിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സാധ്യത ലിസ്റ്റില്‍ നവീന്റെ പേര് ഇടംപിടിച്ചിരുന്നു. നിലവില്‍ ബിഗ് ബോസ് ഹൗസ് ക്യാപ്റ്റനാണ് അദ്ദേഹം. രണ്ടാം തവണയാണ് ക്യാപ്റ്റനാവുന്നത്. ഇപ്പോഴിത തന്റെ ആദ്യത്തെ പ്രണയകഥ വെളിപ്പെടുത്തുകയാണ്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കിലാണ് തന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ച് പറയുന്നത്. നഷ്ടപ്രണയമായിരുന്നു അത്. നവീന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

നവീന്‍ അറയ്ക്കല്‍

പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്തായിരുന്നു പ്രണയം. എന്നാല്‍ അത് അധികം മുന്നോട്ട് കൊണ്ട് പോകാനായില്ല. പേടിച്ചിട്ട് പിന്നീട് വേണ്ടെന്ന് വെച്ചുവെന്നും നവീന്‍ പറഞ്ഞു. നടന്റെ വാക്കുകള്‍ ഇങ്ങനെ...' പ്രീഡിഗ്രിയ്ക്ക് വെച്ചാണ് പ്രണയം തുടങ്ങുന്നത്. ഞങ്ങള്‍ രണ്ടു പേരും ഓരേ കോളേജില്‍ ഒരേ ക്ലാസിലാണ് പഠിച്ചത്. പരീക്ഷയ്ക്കിടെയാണ് അടുക്കുന്നത്. എക്‌സാമിന് തനിക്ക് കാണിച്ചു തന്നു. അങ്ങനെയാണ് സംസാരം തുടങ്ങുന്നത്. എന്നാല്‍ തനിക്കൊരു ഇഷ്ടം നേരത്തെ തോന്നിയിരുന്നു. അടുക്കാന്‍ വേണ്ടിയുളള മാര്‍ഗമായിരുന്നു ഇത്. പിന്നീടുള്ള പരീക്ഷകള്‍ക്കും ആ കുട്ടി കാണിച്ച് തന്നിരുന്നു.

പ്രണയം

അതോടെ ആ കുട്ടിക്കും എന്നോട് ചെറിയ ഇഷ്ടമുണ്ടന്നെ് മനസ്സിലായി. ഒരു ദിവസം കോഫി കുടിക്കാന്‍ വിളിച്ചു. പക്ഷെ അന്ന് അവള്‍ വന്നില്ലായിരുന്നു. എന്റെ വീടിന് അടുത്തായിരുന്നു അവളുടേയും വീട്. ആദ്യമൊന്നും അവള്‍ ഇഷ്ടം പറഞ്ഞിരുന്നില്ല. പിന്നീട് എങ്ങനെയോ പിടി തന്നു. അവള്‍ക്കൊരു പ്രണയം ഉണ്ടായിരുന്നു. അത് ബ്രേക്കപ്പായ സമയത്തായിരുന്നുതാന്‍ ഇഷ്ടംപറഞ്ഞത്. ആദ്യമൊക്കെ ഭയങ്കര കോണ്‍ഫിഡന്‍ഡസ് ആയിരുന്നു. നമുക്ക് ഈസിയായി നടക്കുമെന്ന് വിചാരിച്ച് പ്രണയം മുന്നോട്ട് പോയി.

പ്രണയം ഉപേക്ഷിച്ചു

ഒരിക്കല്‍ അവളേയും കൊണ്ട് ബുള്ളറ്റില്‍ പോയി. തന്റെ മണ്ടത്തരത്തിന് വീടിന്റെ ഭാഗത്ത് കൂടിയാണ് പോയത്. അന്ന് അമ്മ കാണുകയും ചെയ്തു. അതിന് ശേഷം ഒരു ദിവസം വെളുപ്പിന് അഞ്ച് മണിക്ക് അവളുടെ രണ്ട് കസിന്‍സ് സിസ്റ്റേഴ്‌സ് തന്റെ ഫോണിലേയ്ക്ക് വിളിച്ചു. ആ കുട്ടിയുമായി ഇഷ്ടത്തിലാണോ എന്ന് ചോദിച്ചു. സൗഹൃദത്താണെന്ന് പറഞ്ഞപ്പോള്‍ തെറി പറയുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തു. ''അവള്‍ക്ക് വിവാഹം കഴിക്കണമെന്നാണ് പറയുന്നത് നീ അവളെ കെട്ടില്ലേ എന്ന് ചോദിച്ചു''. അന്ന് പ്രീഡ്രിഗ്രിക്കാണ് പഠിക്കുന്നത്. ഒന്ന് സെറ്റിലാവട്ടെ എന്നു പറഞ്ഞു. എന്നാല്‍ അവര്‍ എന്നെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചു. അന്ന് ശരീരം മാത്രമേ ഉണ്ടായിരുന്നുളളൂ. അവസാനം തനിക്ക് പറയേണ്ടി വന്നു. ''പേടിയാണെന്ന്'' ഓപ്പാണായി തന്നെ പറഞ്ഞു. ധൈര്യത്തോടെ പ്രണയിച്ചതായിരുന്ന പക്ഷെ പറ്റിയില്ല' ; നവീന്‍ ആദ്യപ്രണയത്തെ കുറിച്ച് പറഞ്ഞ് നിര്‍ത്തി.

പ്രണയവിവാഹം

സിനിയാണ് നവീന്റെ ഭാര്യ. അധ്യാപികയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കോമണ്‍ സുഹൃത്തിലൂടെയാണ്‌ ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യയും കുടുംബവും നല്‍കുന്ന പിന്തുണയെ കുറിച്ച് നവീന്‍ പറഞ്ഞിരുന്നു. നേഹ, നിവേദ് എന്നിവരാണ് മക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X