റോബിന്റെ ഫാന്‍ പവ്വര്‍ ഗെയിമായിരുന്നു; ഏറ്റവുമൊടുവില്‍ അതിന് ഇരയായത് സുചിത്രയാണെന്ന് ആരാധകര്‍
നാലാം സീസണില്‍ ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാവാന്‍ യോഗ്യതയുള്ള മത്സരാര്‍ഥിയായി മാറിയിരിക്കുകയാണ് റോബിന്‍ രാധകൃഷ്ണന്‍. നൂറ് ദിവസം വീടിനകത്ത് നില്‍ക്കുന്നതിനൊപ്പം പ്രേക്ഷകരില്‍ നിന്നും ഏറ്റവുമധികം വോട്ട് നേടുന്ന ആളായിരിക്കും വിജയിക്കുക. എട്ട് മാസത്തോളം വീട്ടിലിരുന്ന് ബിഗ് ബോസ് വിജയിക്കാനുള്ള തന്ത്രങ്ങള്‍ പഠിച്ചിട്ടാണ് വന്നതെന്ന് റോബിന്‍ തുടക്കത്തിലെ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹം തെളിയിക്കുകയും ചെയ്തു.
മത്സരാര്‍ഥികളെ പ്രകോപനത്തില്‍ വീഴ്ത്തുന്നതിനൊപ്പം അവരെ പുറത്താക്കാനുള്ള ശ്രമവും റോബിന്‍ നടത്താറുണ്ട്. ഇതുവരെ പുറത്തായ ചിലരെ കുറിച്ച് നോക്കുകയാണെങ്കില്‍ സത്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. റോബിന്റെ ഫാന്‍ പവ്വര്‍ ഗെയിമിനെ കുറിച്ചുള്ള ചില ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ നടക്കുന്നത്.

തുടക്കം മുതല്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ മത്സരാര്‍ഥികള്‍ വരെ റോബിന്റെ ഗെയിം തന്ത്രങ്ങളില്‍ പുറത്ത് പോയവരാണ്. ഏറ്റവുമൊടുവില്‍ അതിന് ഇരയാവാന്‍ പോവുന്നത് സുചിത്രയാണെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പ്രചരിക്കുന്ന കുറിപ്പിലൂടെ പറയുന്നത്. മാത്രമല്ല ബ്ലെസ്ലിയൊഴികെ വേറെ ആരെയും റോബിന് ഇതുപോലെ പുറത്താക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ സൂചിപ്പിച്ചു.

'1.അശ്വിന്‍ ആദ്യമായി ഉറക്കെ സംസാരിക്കുന്നത് റോബിനോട്. ഇതോടെ അശ്വിന്‍ പുറത്തായി.
2. ഡെയ്‌സിയോട് കൃത്യമായി പറയുന്നു നീ ഔട്ട് ആയിട്ടേ ഞാന്‍ പോകൂ. ഇതോടെ ഡെയ്‌സിയും പോയി.
3. ലക്ഷ്മിപ്രിയക്ക് റോബിനോട് വത്സല്യം തോന്നുന്നു. റോബിന് തിരിച്ചും. 10ാം സ്ഥാനത്തുള്ള ലക്ഷ്മിപ്രിയ രണ്ടും മൂന്നും സ്ഥാനത്തേക്ക് കുതിക്കുന്നു.
4. ദില്‍ഷ റോബിനോട് പിണങ്ങുന്നു. ടോപ് 3 യില്‍ വന്നിരുന്ന ദില്‍ഷ അഞ്ച് അല്ലെങ്കില്‍ ആറാം സ്ഥാനത്തേക്ക് വീഴുന്നു.
5. നിമിഷ, റോബിനുമായി വഴക്കുണ്ടാകുന്നു. നീ പോയിട്ടേ ഞാന്‍ പോകൂ ആ ആഴ്ച്ച എവിക്ഷന്‍ നടക്കാത്തത് കാരണം നിമിഷ പോയില്ല. പിറ്റേ ദിവസം വീണ്ടും റോബിന്‍ നീ പോയിട്ടേ ഞാന്‍ പോകൂ. അങ്ങനെ നിമിഷയും പോയി.
6. സുചിത്രയുമായി വഴക്കുണ്ടാകുന്നു.
'ചേച്ചി നോമിനേഷനില്‍ ഉണ്ടല്ലോ. ഈയാഴ്ച നിങ്ങള്‍ പോയിട്ടേ ഞാന്‍ പോകൂ. വോട്ടിംഗില്‍ പിന്നിലാവുന്ന വിനയ്/സൂരജ് നല്ല വോട്ട് പിടിക്കുന്നു. അഖില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു. സുചിത്രയും പുറത്തേക്ക് പോവുകയാണ്'.

ഇത് കൊണ്ടെല്ലാം വ്യക്തമാകുന്നത് റോബിന് വോട്ട് ചെയ്യുന്ന ഒരു വ്യക്തി പകുതി വോട്ട് റോബിനും ബാക്കി നോമിനേഷനില്‍ ഉള്ള അവര്‍ ഉദ്ദേശിച്ച ആള്‍ക്കാര്‍ക്കെല്ലാം ചെയ്താല്‍ പോലും ബ്ലെസ്ലിയൊഴിച്ച് ആരെ വേണമെങ്കിലും ഔട്ടാക്കാന്‍ കഴിയും. ഒരു ഹ്യൂജ് ഫാന്‍ പവ്വര്‍ റോബിനുണ്ട് എന്നതാണ് ചിത്രമെന്ന് ആരാധകരില്‍ ഒരാള്‍ വ്യക്തമാക്കുന്നു.

ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോവുന്ന മത്സരാര്‍ഥി സുചിത്രയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ റോബിനുമായി വഴക്കുണ്ടായപ്പോള്‍ സുചിത്രയോട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഈ സംശയങ്ങള്‍ക്കെല്ലാം കാരണമായിരിക്കുന്നത്.


Click it and Unblock the Notifications