ദിൽഷയുടെ കരച്ചിൽ നാടകം എന്തിനാണ്; സ്‌ക്രീൻ ടൈമിന് റോബിനെയും ബ്ലെസ്‌ലിയെയും കൃത്യമായി ഉപയോഗിക്കുന്നുണ്ട്

ഇതുവരെ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളുമാണ് ബിഗ് ബോസ് വീടിനുള്ളില്‍ നടന്ന് കൊണ്ടിരിക്കുന്നത്. റോബിന്‍ ത്രീകോണ പ്രണയം കളിക്കുകയാണെന്ന് റിയാസ് ആരോപിച്ചിരുന്നു. ഇത് കേട്ട് ദില്‍ഷ വലിയ രീതിയില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. താനിവിടെ ലവ് ട്രാക്ക് കളിക്കുന്നില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ മാന്യമായി പുറത്ത് പോകുമെന്നുമാണ് ദില്‍ഷ പറഞ്ഞത്. ഇതിനെ പൊളിച്ചടുക്കുന്ന ചില അഭിപ്രായങ്ങളാണ് ബിഗ് ബോസ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്.

'ദില്‍ഷ പ്രസന്നന്‍ ഇന്നലെ അതി വികാരപരമായി പെരുമാറുന്നത് കണ്ടു ബിഗ് ബോസില്‍ സത്യത്തില്‍ അവര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. 50 ദിവസത്തോട് അടുക്കുന്ന ഈ ഷോയില്‍ ദില്‍ഷ ഇതുവരെ ചെയ്തിട്ടുള്ളത് എന്താണ്? അതിരാവിലെ ആ വീട്ടില്‍ എഴുന്നേല്‍ക്കും. മോര്‍ണിംഗ് സോങ്ങിന് മുന്‍പ് തന്നെ ടച്ച് അപ്പ് ചെയ്തു ലിപ്സ്റ്റിക്ക് ഇട്ടു ക്യൂട്ട്‌നെസ് വാരി വിതറി ഡാന്‍സ് ചെയ്യും..

dilsha

ഒരിക്കല്‍ പോലും അവരെ മേക്കപ്പ് ഇല്ലാതെ അവരെ കണ്ടിട്ടില്ല (അതൊരു തെറ്റല്ല പക്ഷെ മറ്റ് എല്ലാവരെയും കണ്ടിട്ടുണ്ട്) സ്വയം അവിടുത്തെ സൗന്ദര്യറാണി ആയി അവരോധിക്കല്‍. പിന്നീട് ഡോക്ടറെ, അദ്ദേഹം കൃത്യം ആയി ഗെയിം മനസിലാക്കി വന്നതാണെന്ന് മനസിലാക്കിയ ശേഷം, വിളിച്ചു ഇരുത്തി നിങ്ങള്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറയുന്നു.

ബ്ലെസ്ലിയെ വിളിച്ചു ബ്രദര്‍ ആണെന്ന പറയുന്നു. കഴിഞ്ഞ 50 ദിവസം ആയി ഈ ഒരു സീന്‍ കാണാത്ത എതെങ്കിലും ഒരു ദിവസം ഉണ്ടായിട്ടുണ്ടോ? സ്‌ക്രീന്‍ ടൈം കിട്ടാന്‍ ഡോക്ടറെയും ബ്ലെസ്‌ലിയെയും കൃത്യമായി ഉപയോഗപെടുത്തുന്നു. ഇതു അവര്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണ്. പിന്നെ എന്തിനായിരുന്നു ഇന്നലെ കരച്ചില്‍ നാടകം. എലിമിനേഷനില്‍ ഉള്ളത് കൊണ്ടോ. കഷ്ടമായി പോയെന്നാണ്' പ്രേക്ഷകരില്‍ ചിലര്‍ ദില്‍ഷയോട് പറയുന്നത്.

dilsha

അതേ സമയം ദില്‍ഷയില്‍ കാണുന്ന നല്ല ഗുണങ്ങളെ കുറിച്ചും ചിലര്‍ പറഞ്ഞു.

* രദൂഷണം ഏഷണി കുത്തിത്തിരുപ്പ് ഈ വക കലാപരിപാടികള്‍ ഒന്നുമില്ല.

* ടാസ്‌കില്‍ ഒക്കെ നന്നായി തന്നെ പെര്‍ഫോം ചെയ്യുന്നുണ്ട്.

* ആരോടും വ്യക്തി വൈരാഗ്യം സൂക്ഷിക്കാറില്ല. ഗെയിമില്‍ കളിക്കുന്നതൊക്കെ പേഴ്‌സണലി എടുക്കാറില്ല.

* ആവശ്യമില്ലാത്ത സിറ്റുവേഷന്‍ ഇല്‍ ഡ്രാമ കാണിക്കാറില്ല.

* ജാസ്മിനെ പോലെ തന്നെ അവളുടെ ഫ്രണ്ട്സിന് വേണ്ടി വാദിക്കാറുണ്ട്. എപ്പോളും പ്രതികരിക്കില്ല എങ്കിലും ശരിയെന്ന് തോന്നുന്നിടത്തു അഭിപ്രായം പറയും.

* ആരെയും സുഖിപ്പിച്ചു സംസാരിക്കാറില്ല.

*ഒരു ലവ് ട്രാക്ക് പിടിച്ചാല്‍ 100 ഡേയിസ് നിലക്കാന്‍ പറ്റുമെങ്കിലും ഇതുവരെ അതിനു വേണ്ടി ശ്രമിക്കാതെ ജനുവിന് ആയി നില്‍ക്കുന്നു.

* പുറത്തു ഏറ്റവും സപ്പോര്‍ട്ട് ഉള്ളതും ഹൗസിലെ പ്രധാനികള്‍ ആയ റോബിനെയും ബ്ലെസിലിയേം തമ്മില്‍ തല്ലിപ്പിക്കാന്‍ നോക്കാതെ അവര്‍ ഒരുമിച്ചു നില്‍ക്കുന്നതിനുള്ള ഒരു കാരണം ദില്‍ഷ ആണ്.

* പിന്നെ നന്നയി പാട്ടു പാടും ഡാന്‍സ് കളിക്കും. ഇത് ആര്‍ക്കും അധികം ഇഷ്ടപ്പെടാന്‍ പറ്റിയ ക്വാളിറ്റി അല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X