അശ്വിന്‍ എന്തിന് ക്യാമറ സ്‌പേസ് തേടി പോണം, ക്യാമറ വേണമെങ്കില്‍ അശ്വിന്റെ അടുത്തേക്ക് വരട്ടെ, കാരണമിത്
ബിഗ് ബോസില്‍ നിന്നും രണ്ടാമതൊരു മത്സരാര്‍ഥി കൂടി പുറത്തായിരിക്കുകയാണ്. ശാലിനിയാണ് എവിക്ട് ആയതെങ്കിലും അശ്വിനാണ് പുറത്ത് പോവേണ്ടത് എന്ന തരത്തില്‍ കമന്റുകള്‍ വന്ന് തുടങ്ങി. എന്നാല്‍ അശ്വിന്റേത് മോശമില്ലാത്ത ഗെയിം സ്ട്രാറ്റര്‍ജിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന കുറിപ്പിലൂടെയാണ് അശ്വിനെ പറ്റിയുള്ള ചില എഴുത്തുകള്‍ വന്നിരിക്കുന്നത്. വിശദമായി വായിക്കാം..

'അശ്വിനെ താഴ്ത്തി കെട്ടുന്ന കുറച്ച് പോസ്റ്റുകള്‍ കാണാനിടയായി.. അശ്വിന്‍ ഈ വീട്ടില്‍ നിക്കാന്‍ ഒട്ടും അര്‍ഹന്‍ അല്ലെന്നാണ് എല്ലാവരും പറയുന്നത്. ശാലിനിക്ക് പകരം പുറത്ത് പോകേണ്ടിയിരുന്നത് അശ്വിന്‍ ആയിരുന്നെന്ന് എല്ലാവരും പറയുന്നു. പക്ഷേ എന്റെ അഭിപ്രായത്തില്‍ ഈ വീട്ടില്‍ നിക്കാന്‍ ശാലിനിയേക്കാള്‍ യോഗ്യത അശ്വിന് തന്നെയാണ്. അശ്വിന്‍ അങ്ങനെ ആരോടും ഇടിച്ചു കയറി പ്രശ്‌നം ഉണ്ടാക്കുന്ന ആള് അല്ല പക്ഷേ അശ്വിനെ പക്ഷേ അശ്വിന്റെ അടുത്ത് ആരെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാല്‍ അശ്വിന്‍ ഉറപ്പായും പ്രതികരിക്കും.

ശബ്ദം ഉയര്‍ത്തേണ്ട സമയത്ത് ശബ്ദം ഉയര്‍ത്തുന്ന വ്യക്തമായ നിലപാട് ഉള്ള ഒരു മത്സരാര്‍ത്ഥി തന്നെയാണ് അശ്വിന്‍. ശാലിനിയും ആയുള്ള കുപ്പിവെള്ളത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ നമ്മള്‍ കണ്ടതാണ്. അശ്വിന്‍ അത് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ ഇന്നലെ രാത്രി ബ്ലെസ്ലീയും ഡെയ്‌സി യും തമ്മില്‍ നടന്ന വഴക്കില്‍ ഒരു മൂന്ന് സെക്കന്റ് അശ്വിന്‍ ഇടപെടുന്നുണ്ട്.. യാ മോനേ ആ മൂന്ന് സെക്കന്റ് തന്നെ ധാരാളം ആയിരുന്നു. അശ്വിന്റെ ആ ഒരൊറ്റ ഡയലോഗില്‍ അവന്‍ തന്റെ നിലപാട് അറിയിച്ചു. പിന്നെ ഡോക്ടര്‍ റോബിനെ പോലെ മനഃപൂര്‍വം ക്യാമറ സ്‌പേസ് ഉണ്ടാക്കുന്ന ആള് അല്ല അശ്വിന്.

അശ്വിന് എന്തിന് ക്യാമറ സ്‌പേസ് തേടി പോണം ക്യാമറ വേണമെങ്കില്‍ അശ്വിന്റെ അടുത്തേക്ക് വരട്ടെ. പിന്നെ അശ്വിനെ എങ്ങനെയെങ്കിലും പുറത്താക്കണം എന്ന് പറഞ്ഞു നടക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. അശ്വിന്‍ ഈ വീട്ടില്‍ പുറത്ത് പോകണമെങ്കില്‍ അത് അശ്വിന്‍ തീരുമാനിക്കണം. എത്ര എവിക്ഷന്‍ വന്നാലും അശ്വിന്‍ കേറി പോകും.. ഒരു സാധാരണക്കാരുടെ പ്രതിനിധി ആണവന്‍.. പെട്ടനൊന്നും തോറ്റ് കൊടുക്കില്ല..' എന്നുമാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

എന്നാല്‍ അശ്വിന്റെ മത്സരശൈലി അത്ര ശരിയായിട്ടില്ലെന്നാണ് മറ്റുള്ളവരുടെ വിലയിരുത്തല്‍. ബിഗ് ബോസിനുള്ളില്‍ ഇടിച്ച കേറി പ്രശ്‌നം ഉണ്ടാക്കണം അതാണ് വേണ്ടത്. മൂലക്കിരുന്നു കളി കാണാന്‍ അല്ല. എന്തിലും റിയാക്ട് ചെയ്യണം. അതാണ് വേണ്ടത്. ശാലിനി കുറച്ചെങ്കിലും വാ തുറക്കും. ലെവന്‍ പശ വെച്ച് ഒട്ടിക്കും പോലെ അല്ലേ അവിടെ ഇരിക്കുന്നേ എന്ന് ഒരാള്‍ ചോദിച്ചു. എന്നാല്‍ അശ്വിന്‍, ഗോപിനാഥ് മുതുകാടിനൊപ്പം നില്‍ക്കുന്ന മജീഷന്‍ കൂടിയാണ്. എന്തു കൊണ്ടും ഫൈനല്‍ ഫൈവില്‍ എത്തേണ്ട മത്സരാര്‍ത്ഥി.
Recommended Video

പക്കാ അണ്ടര്‍ റേറ്റഡ് ഗെയിമര്‍ ആണ് അശ്വിന്‍. ശരിക്കും ബിഗ് ബോസ് 4 ന്റെ കടിഞ്ഞാന്‍ ഈ മുതലിന്റെ കൈയ്യില്‍ ആണ്. അവിടെ ബാക്കി ഉള്ളവര്‍ എന്ത് ചെയ്യണം, എങ്ങനെ കളിക്കണം, എന്ത് പറയണം എന്നൊക്കെ തീരുമാനിക്കുന്നത് അശ്വിന്‍ ആണെന്ന് പറഞ്ഞാല്‍ സമ്മത്തിച്ചേ പറ്റൂ. വെറുമൊരു മജീഷ്യന്‍ മാത്രമല്ല അശ്വിന്‍, അവന്‍ മെന്റലിസം കൂടി പഠിച്ചിട്ടുണ്ട്. ലാലേട്ടനെ കാണിക്കുന്നത് പ്ലാസ്മ ടിവിയില്‍ ആയതു കൊണ്ടും, ബിഗ് ബോസിന്റെ സൗണ്ട് മാത്രം കേള്‍ക്കുന്നുള്ളൂ എന്ന കാരണം കൊണ്ടും ഇവരെ പുള്ളിക്ക് ഹിപ്‌നോട്ടയ്സ് ചെയ്യാന്‍ സാധിച്ചില്ല..
അദൃശ്യനായ ബ്രില്ലിന്റ് പ്ലേയര്‍ അതാണ് അശ്വിന്‍.


Click it and Unblock the Notifications