ഇത്രയും ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല, റിയാസിന് പണി കൊടുക്കാന്‍ നോക്കി ഒടുവില്‍ പണിയേറ്റ് വാങ്ങിയത് അഖിലും

ബിഗ് ബോസിനുള്ളില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടാവുമെന്ന് ആരാധകര്‍ക്കും അറിയാം. എന്നാല്‍ പ്രതീക്ഷിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ് കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. ടോപ് ഫൈവ് മത്സരാര്‍ഥി എന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്ന അഖില്‍ വീട്ടില്‍ നിന്നും പുറത്തായിരിക്കുകയാണ്. എഴുപത്തിയഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അഖിലും ഈ വീടിന് ബൈ പറഞ്ഞ് പോയത്.

എന്നാല്‍ അഖില്‍ ഇപ്പോള്‍ പോവേണ്ട ആള്‍ അല്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് പിന്നിലൊരു ചതി നടന്നിട്ടുണ്ടെന്നും മറ്റൊരാളെയാണ് ലക്ഷ്യം വെച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അല്ലെങ്കില്‍ മുകളില്‍ നിന്നിരുന്ന അഖില്‍ പുറത്താവാന്‍ ഒരു സാധ്യതയും ഇല്ലെന്നും ബിഗ് ബോസ് പ്രേമികള്‍ ചൂണ്ടി കാണിക്കുന്നു.

റോബിന്റെ ഫാന്‍സ് റിയാസിനെ പുറത്തക്കാന്‍ ശ്രമിച്ചതാണ്

'ടോപ് ഫൈവിലേക്ക് വരേണ്ട മത്സരാര്‍ത്ഥി ആയിരുന്നു അഖില്‍. റോബിന്റെ ഫാന്‍സ് റിയാസിനെ പുറത്തക്കാന്‍ സേഫ് ഗെയിം കളിക്കുന്ന റോന്‍സണും സൂരജിനും വിനയ്ക്കും വോട്ട് കൊടുക്കാന്‍ ക്യാമ്പയിന്‍ നടത്തുകയും വോട്ട് കൊടുക്കുകയും ചെയ്തപ്പോള്‍ അഖില്‍ പുറത്തായി. ഈ സീസണ്‍ നശിപ്പിച്ചത് റോബിന്റെ ഫാന്‍സാണെന്നാണ് പ്രധാനമായിട്ടും ഉയര്‍ന്ന് വരുന്ന ആരോപണം'.

  ജാസ്മിന് ആരാധകരുള്ള കാര്യവും ജാസ്മിന്റെ വോട്ട് റിയാസിന് പോകുകയും ചെയ്യുമെന്ന് ഇവര്‍ അറിഞ്ഞില്ല

ജാസ്മിന് ആരാധകരുള്ള കാര്യവും ജാസ്മിന്റെ വോട്ട് റിയാസിന് പോകുകയും ചെയ്യുമെന്ന് ഇവര്‍ അറിഞ്ഞില്ല. അതുകൊണ്ടാണ് സേഫ് ഗെയിമേഴ്‌സായ സൂരജ്, വിനയ്, റോണ്‍സണ്‍ എന്നിവരെ വോട്ട് ചെയ്ത് മുകളില്‍ കയറ്റിയത്. ഇതോടെ മുകളില്‍ നിന്ന അഖില്‍ താഴേക്ക് വന്ന് ഔട്ട് ആയി. റിയാസിനെ ഔട്ട് ആക്കാന്‍ വേണ്ടി കളിച്ചത് അഖിലിന് പണി കിട്ടി. എന്തായാലും ഉറ്റ ചങ്ങാതി സുചിത്രയേ പോലെ ക്യാപ്റ്റന്‍ ആയ ആഴ്ച തന്നെ ഔട്ട് ആകാന്‍ അഖിലിനും സാധിച്ചു.

പുറത്ത് പോകാന്‍ അഖിലിനെകാള്‍ അര്‍ഹതയുള്ളവര്‍ അകത്ത് ഉണ്ടായിരുന്നു

എന്നാല്‍ പുറത്ത് പോകാന്‍ അഖിലിനെകാള്‍ അര്‍ഹതയുള്ളവര്‍ അകത്ത് ഉണ്ടായിരുന്നു. ടോപ് 5ല്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്ലെയര്‍ ആയിരുന്നു അഖില്‍. അദ്ദേഹത്തെ പുറത്താക്കിയതിന് പിന്നില്‍ റോബിന്റെ ഫാന്‍സ് ആണെന്ന് ഒക്കെ ഉള്ള ആക്ഷേപം വിശ്വസിക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി വന്ന വിനയിയുടെ അത്രയും പോലും സപ്പോര്‍ട്ട് പുള്ളിക്ക് പുറത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലേ? എന്നാണ് ആരാധകരുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X