വലിപ്പം കൊണ്ട് ആരെയും അളക്കരുത്; സൂരജിനെ കളിയാക്കുന്നവര്‍ക്കുള്ള മറുപടി ടാസ്‌കിലൂടെ കൊടുത്തുവെന്ന് ആരാധകര്‍
നിസാര കാര്യത്തിന് പോലും വഴക്കുണ്ടാക്കുകയും ഗ്രൂപ്പ് കളി നടത്തുകയും ചെയ്യുന്നതാണ് ബിഗ് ബോസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട് വരുന്നത്. മത്സരാര്‍ഥികള്‍ക്ക് ഗ്രൂപ്പാക്കി സ്‌കിറ്റ് ചെയ്യാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. എന്നാല്‍ ലക്ഷ്മിപ്രിയ പെട്ടെന്ന് തന്നെ ഒരു ഗ്രൂപ്പ് തിരിച്ച് മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. അഭിനയിക്കാന്‍ അറിയുന്നവരെ എല്ലാം ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കിയതിനെ ഡെയ്‌സി ചോദ്യം ചെയ്തിരുന്നു.
എന്തായാലും ഏറ്റവും മോശമാണെന്ന് കരുതിയ ഡെയ്‌സിയുടെയും സൂരജിന്റെയും ടീം ശരിക്കും വിജയിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറയുന്നത്. പൊക്കം കുറവായതിന്റെയും കാര്യമായി ഗെയിം കളിക്കുന്നില്ലെന്നും പറഞ്ഞ സൂരജാണ് ഇത്തവണ സ്‌കിറ്റില്‍ ഏറ്റവുമധികം തിളങ്ങിയത് എന്നാണ് ആരാധകരുടെ അഭിപ്രായം.

'വലുപ്പം കൊണ്ട് പലരെയും അളക്കും പക്ഷേ വീണ്ടും അത് തെറ്റാണെന്ന് ഈ കുഞ്ഞു ടീം തെളിയിച്ചു. മാലായോഗം ടാസ്‌കിനു ശേഷം സൂരജ് ഉള്‍പ്പെടുന്ന മോശമാകും എന്ന് പ്രതീക്ഷിച്ച ടീം ഞെട്ടിച്ചു. അതില്‍ മികച്ചത് സൂരജ് തന്നെ. ഇതുവരെ അഖിലിന്റെ നിഴലായി നടന്ന സൂരജ് ക്യാരക്ടര്‍ വിടാതെ ഈ സ്‌കിറ്റ് കിടിലന്‍ ആക്കി. അഖിലിന്റെ പിറകെ ടീമില്‍ കയറാന്‍ നടന്ന ആളുകളുടെ സ്‌കിറ്റ് ഒരു ചിരി പോലും തരാതെ പോയപ്പോ സൂരജ് തന്റെ ടീമിനെ മൊത്തമായി അങ്ങ് 5 സ്റ്റാര്‍ വാങ്ങിച്ചെടുക്കാന്‍ പ്രാപ്തമാക്കി. അഖിലിനു സൂരജ് അല്ല ശരിക്കും സൂരജിന്റെ ഗെയിമിന് അഖില്‍ ആണെന്ന് തോന്നുന്നു തടസ്സം. ഡെയ്‌സി-സൂരജ് കോമ്പോ ആരും ശ്രദ്ധിക്കാത്ത നല്ല ഒരു സൗഹൃദമാണ്..' എന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

എന്തായാലും സൂരജിന്റെ ടീം അവതരിപ്പിച്ച സ്‌കിറ്റ് അടിപൊളി ആയിരുന്നു. ശരിക്കും നല്ലത് പോലെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിഞ്ഞ ഒരു ടീം ആയിരുന്നു. അവരുടെ ടീമിനെയാണ് എല്ലാവര്‍ക്കും ഏറെ ഇഷ്ട്ടമായത്. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. വലുപ്പത്തില്‍ന്റെ കാര്യത്തില്‍ അല്ല കാര്യം. അവരവരുടെ കഴിവ് ആണ് പ്രധാനം എന്ന് സൂരജ് തെളിയിച്ചു. മുന്നോട്ടും ഇത് പോലെ തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു..
Recommended Video

അതേ സമയം ലക്ഷ്മി പ്രിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. മുന്‍വിധികളോട് കൂടി ആദ്യമേ ലക്ഷ്മിപ്രിയ വലിയ കാര്യത്തില്‍ അഖിലിന്റെ ടീമില്‍ ചെന്ന് കയറി. മാത്രമല്ല സൂരജിനെയും സുചിത്രയെയുമൊക്കെ അതില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വിചാരിച്ച പോലെ അങ്ങോട്ട് ക്ലിക്ക് ആയില്ല. അഖില്‍ കോമഡി സ്റ്റാര്‍സില്‍ ഉള്ളത് കണ്ടാണ് ചേച്ചി കൂടെ പോയത്. പക്ഷേ അവനെ കൂടി വെറുപ്പിക്കേണ്ടി വന്നു.

സൂരജിന്റേത് പൊളി സ്‌കിറ്റ് ആയിരുന്നു അഖിലിന്റേത് ചളിയും. ഒരു പ്രതീക്ഷയും ഇല്ലായിരുന്ന ടീമാണ് അശ്വിന്‍, ശാലിനി, സൂരജ്, ഡെയ്‌സി തതുടങ്ങിയവരുടേത്. അതുപോലെ ഇഷ്ടപ്പെട്ട സ്‌കിറ്റ് ആന്‍ഡ് പെര്‍ഫോമന്‍സ് റോണ്‍സന്റെയും ടീമിന്റേതും കൂടിയാണ്. അതും വലിയ കുഴപ്പമില്ലായിരുന്നു. പക്ഷേ ആ ടീമില്‍ ഉണ്ടായിരുന്ന ധന്യയുടെ കാര്യമാണ് കഷ്ടം. നിമിഷ കാരണം നല്ലൊരു ടീമില്‍ നിന്ന് ഈ ടീമിലേക്ക് കയറേണ്ടി വന്നു. എന്നാല്‍ ഏറ്റവും വലിയ കോമഡി ലക്ഷ്മിയും അഖിലും കൂടി നവീനെ ഉപദേശിക്കുകയും സ്‌കിറ്റ് മോശമാക്കി എന്ന് പറഞ്ഞ് കളിയാക്കിയതുമാണ്.


Click it and Unblock the Notifications