നീ ആരെ നോക്കിയാണ് പേടിപ്പിക്കുന്നേ; ബിഗ് ബോസിലെ ഒന്നൊന്നര ഐറ്റം തന്നെയാണ് ഡെയ്‌സി, കാരണമിത്

അടിയും വഴക്കും ഒച്ചപ്പാടുകളുമൊക്കെയായി ബിഗ് ബോസ് മുന്നോട്ട് പോവുകയാണ്. മത്സരാര്‍ഥികളെ കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടെങ്കിലും അവസാനം എത്തുന്ന വിന്നര്‍ ആരാണെന്ന കാര്യം മാത്രം പ്രവചിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണുകളിലെല്ലാം ചില മത്സരാര്‍ഥികള്‍ക്ക് മാത്രമായി വലിയ ആരാധക പിന്‍ബലം ലഭിച്ചിരുന്നു. ഇത്തവണ അങ്ങനെ ആരുമില്ലെന്ന് മാത്രമല്ല എല്ലാവരും ഏകദേശം ഒരുപോലെയുള്ള മത്സരമാണ് കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്.

ടാസ്‌കുകളിലെ പ്രകടനവും വ്യക്തിപരമായിട്ടുള്ള പെര്‍ഫോമന്‍സും വിലയിരുത്തിയാണ് വോട്ട് പോലും ലഭിക്കുന്നത്. എന്നാല്‍ പുതിയ കണ്ടന്റ് ഉണ്ടാക്കുന്ന കാര്യത്തില്‍ പലരും പിന്നിലേക്കാണെന്നാണ് ആരാധകര്‍ സൂചിപ്പിക്കുന്നത്. പ്രകോപനം ഉണ്ടാക്കിയാണെങ്കിലും കണ്ടന്റ് ഉണ്ടാക്കുന്നവരില്‍ പ്രധാനപ്പെട്ട ആള്‍ ഡെയ്‌സി ഡേവിഡ് ആണ്. കൂടെ നില്‍ക്കുന്നവരെ പോലും ചൊറിഞ്ഞും വഴക്കുണ്ടാക്കിയും ഡെയ്‌സി മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. അതിലൂടെ ഡെയിഞ്ചര്‍ ഡെയ്‌സി എന്ന പേരും താരത്തിന് ലഭിച്ചിരിക്കുകയാണ്.

 കഴിഞ്ഞ സീസണില്‍ ഫിറോസ് ഖാനും സമാനമായ പേര് ലഭിച്ചിരുന്നു

കഴിഞ്ഞ സീസണില്‍ ഫിറോസ് ഖാനും സമാനമായ പേര് ലഭിച്ചിരുന്നു. അദ്ദേഹവും മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൊണ്ടാണ് കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിച്ചത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഡെയ്‌സിയും റോബിനും തമ്മില്‍ ഉണ്ടായ വഴക്കിനെ കുറിച്ചടക്കം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറയുന്നതിങ്ങനെയാണ്..

ഡെയിഞ്ചര്‍ തിരുമ്പി വന്തിട്ടേന്ന് സൊല്ല്

'ഡെയിഞ്ചര്‍ തിരുമ്പി വന്തിട്ടേന്ന് സൊല്ല്. ഡാ റോബിനെ നീ ഒരുപാടങ്ങ് ഒണ്ടാക്കല്ലെ. നീ ആരെയാടാ നോക്കി പേടിപ്പിക്കുന്നേ കോപ്പേ. നീ ഇവിടെ എന്നാ ഒണ്ടാക്കി എന്നാ പണയുന്നത്. ഇന്നലെ നീ നിന്റെ അണ്ണാക്കിലേക്ക് ഒഴിച്ച ചായ ആരൊണ്ടാക്കിയതാടാ? രാവിലെ ഞാന്‍ ഒണ്ടാക്കിയതാണല്ലോ നീ തള്ളിക്കയറ്റിയത്. എന്നിട്ട് ഞാനൊന്നും ചെയ്തട്ടില്ലല്ലെ. അവനെ ഇങ്ങ് വിട്. പിടിച്ച് നിര്‍ത്തുന്നത് എന്നാത്തിനാ? അവന്‍ എന്നാ ഒലത്തുമെന്ന് കാണാമല്ലോ? നിനക്ക് എന്നെ തല്ലണോട ചെക്കാ? എന്നാ തല്ലടാ കാണട്ടെ.. എന്നൊക്കെയാണ് ഡെയ്‌സി വെല്ലുവിളിച്ചത്.

കാര്യം ഡെയ്‌സിയ്ക്ക് പട്ടി ഷോ കൂടുതലാണ്

കാര്യം ഡെയ്‌സിയ്ക്ക് പട്ടി ഷോ കൂടുതലാണ്. അനാവശ്യമായ ചൊറിയലും ഉണ്ട്. എന്നാലും ബിഗ് ബോസ് സീസണ്‍ നാലിലെ ഒന്നൊന്നര ഐറ്റം തന്നാണ് ഡെയ്‌സി. 50 ദിവസത്തിന് മുകളില്‍ നിന്നാല്‍ പലതും കാണുകയും കേള്‍ക്കുകയും ചെയ്യാം. ഹെവി കണ്ടന്റ് ക്രിയേറ്റര്‍. ഇടയ്ക്കുള്ള ഇമോഷണല്‍ സീന്‍ മാറ്റി നിര്‍ത്തിയാല്‍ നേര്‍ക്ക് നേര്‍ ഡെയ്‌സിയോട് സംസാരിച്ച് നില്‍ക്കാന്‍ ഇന്ന് ബിഗ് ബോസ് ഹൗസില്‍ ആളില്ല എന്ന് തന്നെ പറയാം. ആ ഒറ്റ പേര് ഡെയ്ഞ്ചര്‍ ഡെയ്‌സി എന്നാണ്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
ഫിലോമിനാന്റിയുടെ കൊച്ചുമോളാണ് ഡെയ്‌സി എന്നും അതല്ല എന്നും നിരവധി ഗോസിപ്പുകളുണ്ട്

ബിഗ് ബോസ് പ്രേക്ഷകരും സിനിമാ നൊസ്റ്റാള്‍ജിയ ആരാധകരും ഒരുപോലെ കണ്ടാസ്വദിച്ച മാരക ത്രില്ലിംഗ് എപ്പിസോഡ്! ഫിലോമിനാന്റിയുടെ കൊച്ചുമോളാണ് ഡെയ്‌സി എന്നും അതല്ല എന്നും നിരവധി ഗോസിപ്പുകള്‍ പല പാപ്പരാസികളും പാടി നടക്കുന്നുണ്ട്. അവരുടെയെല്ലാം വായടപ്പിച്ച പെര്‍ഫോമന്‍സാണ് ഡെയ്സിക്കുട്ടി ചെയ്തത്. ആരെടാ നാറീ നീ, നിന്റെ നാവിറങ്ങി പോയോടാ പട്ടീ എന്ന എണ്‍പതുകളിലെ ഫിലോമിനാന്റിയുടെ മാസ് ഡയലോഗ് ഡെയ്സിലൂടെ അതിലും മസായി പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ഫിലോമിനാന്റിയുടെ വിയോഗത്തോടെ വന്ന വിടവ് നികത്താന്‍ ഡെയ്സി മോള്‍ക്ക കഴിയട്ടെ...' എന്നുമാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X