ആദ്യമായി ഒരു പെണ്‍പുലി ബിഗ് ബോസ് വിന്നറും; ദില്‍ഷയെ പോലെ ഇത്രയും മികച്ച മത്സരാര്‍ഥി വന്നിട്ടില്ലെന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളത്തിന്റെ റാണി, അങ്ങനെയാണ് ദില്‍ഷ പ്രസന്നന്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ദില്‍ഷയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രധാനം റോബിന്റെയും ബ്ലെസ്ലിയുടെയും നിഴലായി നടക്കുകയാണെന്നാണ്. റോബിന്‍ പോയതോടെ അത് ബ്ലെസ്ലിയിലേക്ക് മാത്രമായി ചുരുങ്ങിയെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ ദില്‍ഷയെ പോലെ ഇത്രയും മികച്ചൊരു മത്സരാര്‍ഥി വേറെ ആരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

തുടങ്ങിയ അന്ന് മുതല്‍ തൊണ്ണൂറ് ദിവസം വരെ സ്വന്തം ഗെയിം മനസിലാക്കി കളിക്കാനും ടാസ്‌കുകള്‍ നൂറ് ശതമാനം വിജയിക്കാനും ദില്‍ഷയ്ക്ക് സാധിച്ചു. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌കില്‍ പുരുഷന്മാരെ പോലും പിന്തള്ളി ഫൈനലിലേക്ക് കയറാന്‍ സാധിച്ചത് തന്നെ ദിലുവിന്റെ വിജയം തെളിയിക്കുന്നതാണ്. ഇത്തവണ ബിഗ് ബോസ് ചരിത്രം മാറ്റാന്‍ പോവുന്ന പെണ്‍പുലി ദില്‍ഷയാണെന്നാണ് ആരാധകര്‍ പറയുന്നത്. വിശദമായി വായിക്കാം..

 90 ശതമാനം ടാസ്‌കിലും ജയിക്കുകയും ചെയ്ത മത്സരാര്‍ഥിയാണ് ദില്‍ഷ

'ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാര്‍ഥി എന്ന പട്ടം ദില്‍ഷ സ്വന്തമാക്കിയെന്നാണ് ഫാന്‍സ് പറയുന്നത്. ഡേ ഒന്ന് മുതല്‍ തൊണ്ണൂറ്റിയൊന്ന് ദിവസം വരെ, ചെയ്ത എല്ലാ ടാസ്‌കുകളിലും നൂറ് ശതമാനം കൊടുക്കുകയും അതില്‍ 90 ശതമാനം ടാസ്‌കിലും ജയിക്കുകയും ചെയ്ത മത്സരാര്‍ഥിയാണ് ദില്‍ഷ'.

ഞാന്‍ ആരുടെയും ഷാഡോ അല്ല, ഞാന്‍ പ്രേമനാടകം കളിക്കാന്‍ വന്നതല്ല

മുന്‍പത്തെ സീസണുകളിലൊന്നും ഇത്രയും ശക്തയായ, ടാസ്‌കുകള്‍ ഗംഭീരമാക്കിയ വനിത മത്സരാര്‍ഥി ഇല്ലെന്നത് മറ്റൊരു വസ്തുത. പിന്നെ തനിക്ക് നേരെ പല ആരോപണം വന്നപ്പോഴും കിട്ടിയതിന്റെ ഇരട്ടി തിരിച്ചു കൊടുത്തു.

ഞാന്‍ ആരുടെയും ഷാഡോ അല്ല, ഞാന്‍ പ്രേമനാടകം കളിക്കാന്‍ വന്നതല്ല, എന്ന് ഉറക്കെ പറയാനും ദിലുവിന് സാധിച്ചു. മാത്രമല്ല പ്രേമ നാടകത്തില്‍ കിളി പോയ ബ്ലെസ്ലി കുടുക്കാന്‍ നോക്കിയപ്പോള്‍ പോലും അതില്‍ വിഴാതെ അത് അവന്റെ ഗെയിം പ്ലേ ആണ് എന്നു മനസിലാക്കി മുന്നേറി.

ഇന്ന് വരെ ആരോടും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല

തന്നോട് വഴക്ക് കൂടിയവര്‍ ആണെങ്കില്‍ പോലും ബിഗ് ബോസിലുള്ളവര്‍ക്ക് പ്രശ്‌നം വന്നപ്പോഴും അവരെ ആശ്വസിപ്പിക്കാന്‍ ആദ്യം എത്തുന്നത് ദിലു ആണ്. ദില്‍ഷയുടെ ഉള്ളില്‍ ആരോടും വിരോധമില്ലെന്ന് അത് കാണുമ്പോള്‍ മനസിലാകും.

ഇന്ന് വരെ ആരോടും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇതൊരു ഗെയിം ആണെന്ന് ദിലുവിന് നന്നായി അറിയാം. നിങ്ങള്‍ ഇവിടെ നിന്നും കുടുംബത്തില്‍ ഉള്ളവരെ പറ്റി മോശം ആയി പറയുമ്പോള്‍ വേദനിക്കുന്നത് നിങ്ങളെ കാത്തു പുറത്തു ഇരിക്കുന്നവരാണെന്ന് പല ആവര്‍ത്തി ദില്‍ഷ പറഞ്ഞു.

Recommended Video

റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss
ദില്‍ഷയോട് ആരാധകര്‍ക്ക് പറയാനുള്ളത് ഇത്രമാണ്.


ദില്‍ഷയോട് ആരാധകര്‍ക്ക് പറയാനുള്ളത് ഇത്രമാണ്..

'ദിലു നിനക്ക് സപ്പോര്‍ട്ടായി പുറത്തു നിന്നെ സ്‌നേഹിക്കുന്ന ആളുകളുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ജയിക്കുന്നത് നീ തന്നെ ആയിരിക്കും. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു പെണ്‍പുലി ജയിക്കും. അത് നിന്നിലൂടെ ആയിരിക്കും. ജയിക്കാന്‍ യോഗ്യത ഉള്ളത് നിനക്ക് മാത്രമാണ്. അല്ലാതെ അപ്പോ കാണുന്നവനെ അപ്പ എന്നു വിളിക്കുന്നവര്‍ക്ക് അല്ലെന്നുമാണ്' ആരാധകരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X