ഫൈനല്‍ സാധ്യതയുള്ള അഞ്ച് പേര്‍ ഇവരാണ്; ബിഗ് ബോസിലെ വിജയസാധ്യത ചൂണ്ടി കാണിച്ച് പ്രേക്ഷകരും
ബിഗ് ബോസില്‍ പ്രത്യേകമായി ഒരു മത്സരാര്‍ഥിയോട് മാത്രം ഇഷ്ടം ഉണ്ടാവുന്നത് പതിവാണ്. അവരുടെ പേരില്‍ ഒന്നിലധികം ഫാന്‍സ് ക്ലബ്ബും ആര്‍മിയും ഒക്കെ ഉണ്ടാവാറുണ്ട്. എന്നാല്‍ നാലാം സീസണില്‍ അത്തരമൊരു മത്സരാര്‍ഥി ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. ഇതുവരെയുള്ള എപ്പിസോഡുകള്‍ വെച്ച് ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍ എന്ന് തോന്നിയവരെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചില നിഗമനങ്ങള്‍ നടക്കുകയാണ്. ഇതേ പറ്റി വന്ന ഒരു എഴുത്ത് ഇങ്ങനെയാണ്..

'1. Blesslee
ഇത്തിരി പക്വത കുറവുണ്ടേലും പയ്യന്‍ ഒരേ പൊളിയാണ്. എല്ലാര്‍ക്കും ബ്ലെസ്ലി ലീഡ് ചെയ്യുന്നതില്‍ ഭയയുണ്ടെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം.
2. Jasmine
എടുത്ത് ചാടി 'എല്ലാത്തിലും' പ്രതികരിക്കുന്നത് ഒഴിവാക്കിയാല്‍ നല്ലൊരു ഗെയിമറാണ്. തെറ്റ് കണ്ടാല്‍ മാത്രം പ്രതികരിക്കും, തന്റെ ഭാഗത്ത് തെറ്റുണ്ടേല്‍ അംഗീകരിക്കാനും അറിയാം.
3. Dilsha
എവിടെയൊ എന്തൊക്കെയൊ പ്രശ്‌നങ്ങളുണ്ടേലും എല്ലാവരും മറുവശത്താണേല്‍ പോലും നല്ലതിന്റെ ഭാഗത്ത് ഉറച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ വളരെയധികം ബഹുമാനം തോന്നി.
4. Robin
മനസ്സ് മാറിക്കൊണ്ടിരിക്കുന്നതിനാലാകാം ഇങ്ങേരുടെ കളിയും ഉറച്ച് നില്‍ക്കുന്നില്ല എന്നതൊഴിച്ചാല്‍ നല്ല കണ്ടന്റ് മേക്കറും ഒബ്‌സര്‍വറുമാണ്. ലാലേട്ടന്‍ വഴക്ക് പറഞ്ഞതിന് ശേഷം ഇത്തിരി ഡൗണായത് പോലെ തോന്നി. എന്നാലും മച്ചാന്‍ അടുത്ത സ്ട്രാറ്റര്‍ജിയുമായി മുന്നോട്ട് പോകുന്നത് കാണാന്‍ കാത്തിരിക്കുന്നു. ഇതിലാരാണ് കൂടുതല്‍ മികച്ചതെന്ന് വരും ദിവസങ്ങളില്‍ കാണാം..' എന്നുമാണ് ഒരു ബിഗ് ബോസ് ആരാധകന്‍ തന്റെ നിരീക്ഷണം പങ്കുവെച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ ആദ്യ അഞ്ച് ഫൈനലിസ്റ്റുകളെ കുറിച്ചും പറഞ്ഞിരുന്നു. അതില്‍ എല്ലാവരും ഒരുപോലെ സാധ്യതയുള്ളതായി ചൂണ്ടി കാണിക്കുന്നത് ഈ നാല് പേരെയുമാണ്. മത്സരത്തിന്റെ ഗതി മനസിലാക്കാനും കണ്ടന്റ് ഉണ്ടാക്കാനും മറ്റുള്ളവരെ പിന്നിലാക്കാനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടെങ്കില്‍ മത്സരത്തിലൊരു ട്വിസ്റ്റ് വന്നേക്കുമെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

ഈ നാല് പേരില്‍ അഞ്ചാമത് ഒരാളെ കൂടി പറയുകയാണെങ്കില്‍ അത് ധന്യ മേരി വര്‍ഗീസാണ്. ഇതുവരെ വന്ന ടാസ്‌കുകളിലും അല്ലാതെയുമായി ധന്യ മികച്ച കളിക്കാരിയാണ്. എല്ല ഗെയിമുകളും നല്ല ഭംഗിയായി കളിക്കുന്നു. ക്യാപ്റ്റന്‍സി ടാസ്‌ക് ഒക്കെ പങ്കെടുക്കുന്നു. മറ്റുള്ളവരുടെ ചതി കാരണം അന്യഗ്രഹ ടാസ്‌കില്‍ പുറത്ത് പോയി. അതും രണ്ട് തവണ. സ്‌കിറ്റിലും അങ്ങനെ തന്നെയായിരുന്നു. അനാവശ്യ ബഹളങ്ങള്‍ ഉണ്ടാക്കി സ്‌ക്രീന്‍ സ്‌പേസ് ചോദിച്ചു വാങ്ങുന്നില്ല. നന്നായി ഭക്ഷണം പാചകം ചെയ്യും. ഇതില്‍ കൂടുതല്‍ എന്താണ് ധന്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടത് എന്നും ചോദ്യങ്ങള്‍ ഉയരുന്നു.


Click it and Unblock the Notifications