റോബിന്‍ പോയതില്‍ ഏറെ വേദനിക്കുന്ന ഒരാളായി റിയാസ്; ആ ചിന്ത റിയാസിനെ വല്ലാതെ പിടിച്ചുലച്ചെന്ന് ആരാധകര്‍

വിജയസാധ്യത ഏറെയുണ്ടെന്ന് കരുതിയെങ്കിലും റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഏറ്റവും നല്ല മത്സരാര്‍ഥി എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയൊരു പിന്തുണ റോബിന് ലഭിച്ചിരുന്നു. പുറത്തിറങ്ങിയതിന് ശേഷവും ആരാധകരുടെ പ്രതികരണത്തില്‍ നിന്നും അത് പ്രകടമാവുകയും ചെയ്തു. എന്നാല്‍ റോബിനെ പുറത്താക്കിയതില്‍ പശ്ചാതാപം കൊണ്ട് നീറുകയാണ് റിയാസ് സലീമിപ്പോള്‍.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് വന്ന റിയാസിന്റെ ഏക ലക്ഷ്യം റോബിനെ പുറത്താക്കുക എന്നതായിരുന്നു. പലപ്പോഴായിട്ടുള്ള പ്രകോപനങ്ങളില്‍ നിന്നും അത് വ്യക്തമായി. ഒടുവില്‍ കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌കില്‍ നടന്ന സംഭവങ്ങള്‍ കാര്യമായി മാറി. ഒരു പ്രകോപനത്തിനിടയില്‍ റിയാസിനെ പിടിച്ച് തള്ളിയ റോബിന് വീട്ടില്‍ നിന്നും പുറത്തേക്ക് പോവേണ്ടി വന്നു. ആ സമയത്തും റിയാസ് കാര്യമായി തന്നെ റോബിനെ കളിയാക്കി.

റോബിന്‍ പുറത്തായതില്‍ വിഷമിക്കുന്ന ഒരാളായി റിയാസ് മാറിയെന്നാണ് ആരാധകര്‍ പറയുന്നത്

ഇപ്പോള്‍ റോബിന്‍ പുറത്തായതില്‍ വിഷമിക്കുന്ന ഒരാളായി റിയാസ് മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. താന്‍ കാരണമാണല്ലോ ഇവിടെ നില്‍ക്കാന്‍ താല്‍പര്യമുള്ള മികച്ച ഒരു കണ്ടസ്റ്റന്റ് പുറത്തായത്. ജീവിതകാലം മുഴുവന്‍ താന്‍ അതിന്റെ പേരില്‍ വേദനിക്കുമല്ലോ എന്ന ചിന്ത റിയാസിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. റിയാസിന്റെ ഇപ്പോഴത്തെ വിഷമം ജനുവിനായിട്ട് തന്നെയുണ്ടെന്ന് വ്യക്തമാണ്.

റിയാസിന്റ താല്‍പര്യത്തിന് തീരുമാനമെടുക്കാന്‍ വിട്ടിരുന്നെങ്കില്‍ റോബിന്‍ പുറത്താവില്ലായിരുന്നു

റിയാസ് വന്നത് മുതലെടുത്ത് നോക്കുകയാണെങ്കില്‍ പുറത്ത് ജനങ്ങള്‍ എന്ത് പറയുമെന്ന് ചിന്തിക്കുകയോ അതിലൊരു ടെന്‍ഷന്‍ ഉള്ള വ്യക്തിയോ അല്ല റിയാസ്. അതുകൊണ്ടു തന്നെ ആ വിഷമം അഭിനയമാണെന്ന് തോന്നുന്നില്ല. ഒരു പക്ഷേ റിയാസിന്റ താല്‍പര്യത്തിന് തീരുമാനമെടുക്കാന്‍ വിട്ടിരുന്നെങ്കില്‍ റോബിന്‍ പുറത്താവില്ലായിരുന്നു. റോബിന്‍ പുറത്തായ ആദ്യ ദിവസങ്ങളില്‍ റോബിനോട് ദേഷ്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവന്‍ അതോര്‍ത്ത് പശ്ചാതപിക്കുന്നുണ്ടെന്ന് അവന്റെ മുഖം പറയുന്നു.

മോഹന്‍ലാല്‍ വന്ന എപ്പിസോഡിലും വളരെ ശാന്തനായിട്ടാണ് റിയാസ് സംസാരിച്ചത്

മോഹന്‍ലാല്‍ വന്ന എപ്പിസോഡിലും വളരെ ശാന്തനായിട്ടാണ് റിയാസ് സംസാരിച്ചത്. റോബിനെ പുറത്താക്കാന്‍ കച്ചകെട്ടി വന്നത് തന്നെയായിരുന്നു റിയാസ്. പക്ഷേ അത് ഒരു വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നെന്ന് തോന്നിയില്ല. ക്യാപ്റ്റന്‍സി ടാസ്‌കില്‍ റിയാസ് നോമിനേറ്റ് ചെയ്തതും പിന്തുണച്ചതും ദില്‍ഷയെയാണ്. തോറ്റ് പോയെങ്കിലും അവന്‍ മാക്‌സിമം ട്രൈ ചെയ്തിരുന്നു. റിയാസ് അവിടന്ന് പെട്ടെന്ന് പോയാല്‍ പിന്നെ ഇനി ഒരു മികച്ച കണ്ടന്റ് അവിടെ ഉണ്ടാകാന്‍ ചാന്‍സില്ല. അതുകൊണ്ട് അവന്‍ ഫിനാലെ വരെ നില്‍ക്കട്ടെ എന്ന് ആഗ്രഹിക്കുന്നതായിട്ടാണ് ആരാധകന്‍ പറയുന്നത്.

 എന്തായാലും മത്സരം ശക്തിയാവുമ്പോള്‍ വിജയിക്കുമെന്ന് കരുതി കാത്തിരുന്ന ശക്തരെല്ലാം പുറത്തായി

എന്തായാലും മത്സരം ശക്തിയാവുമ്പോള്‍ വിജയിക്കുമെന്ന് കരുതി കാത്തിരുന്ന ശക്തരെല്ലാം പുറത്തായി. ആദ്യ ആഴ്ചകളില്‍ പുറത്താവുമെന്ന് മുന്‍വിധി എഴുതിയവരില്‍ പലരും വീടിനകത്ത് തുടരുന്നു. മുന്നോട്ടുള്ള ഇരുപത്തിയെട്ട് ദിവസങ്ങള്‍ മത്സരാര്‍ഥികള്‍ ഓരോരുത്തര്‍ക്കും കടുത്ത വെല്ലുവിളിയായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X