റോബിനോട് കാണിച്ചത് ശരിക്കും പ്രണയമാണോ? ദില്‍ഷ മറുപടി പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു, കുറിപ്പിങ്ങനെ
ബിഗ് ബോസിലൊരു ലവ് ട്രാക്ക് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടായിരിക്കുന്നത്. റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തിന് മാറ്റങ്ങള്‍ വന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് റോബിന് പുറത്തേക്ക് പോവേണ്ടി വന്നത്. പുറത്ത് വന്നതിന് ശേഷം ദില്‍ഷയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനെ പറ്റിയുമൊക്കെ റോബിന്‍ വെളിപ്പെടുത്തിയിരുന്നു.
അതേ സമയം ബിഗ് ബോസിനകത്ത് റിയാസും ദില്‍ഷയും തമ്മിലും ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. കോള്‍ സെന്റര്‍ ടാസ്‌കില്‍ ദില്‍ഷ ഉപയോഗിക്കുന്ന ലവ് ട്രാക്കിനെ പറ്റി ചോദ്യം വന്നിരുന്നു. റിയാസിന്റെ ഓരോ ചോദ്യങ്ങളും ദില്‍ഷ നിഷേധിച്ചതോടെ വീണ്ടും ആരോപണം ഉയര്‍ന്നു. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ദില്‍ഷ നിഷേധിക്കേണ്ട ആവശ്യം ഉണ്ടോന്നാണ് ആരാധകരുടെ ചോദ്യം.

'റിയാസിന് ദില്‍ഷയോട് ഒറ്റ ചോദ്യമേയുള്ളു.. റോബിനുമായി ഇവിടെ നടത്തിയത് ഫേക്ക് ആണോ റിയല്‍ ആണോ? റിയല്‍ ആണെന്ന് അങ്ങ് പറഞ്ഞോളൂ. പിന്നെ റിയാസ് മിണ്ടില്ലല്ലോ. കാര്യങ്ങള്‍ അത്രയും സിംപിളാണ്. എന്നാല്‍ ലവ് ട്രാക്ക് കളിച്ചിട്ടില്ലെന്ന് പറയരുതെന്നും ആരാധകര്‍ ആവശ്യപ്പെട്ടു'.
ഇത് കണ്ട പ്രേക്ഷകര്‍ പൊട്ടന്മാരല്ല. മണിക്കുട്ടനും ഡിംപലും ഇതിലും ക്ലോസ് ആയിരുന്നു. ആരും ലവ് എന്ന് പറഞ്ഞിട്ടില്ല. പരിശുദ്ധമായ സൗഹൃദം അത്രേ ഒള്ളു. അതുകൊണ്ട് ദില്‍ഷ ചെയ്തു വെച്ചത് റിയലാണോ ഫേക്ക് ആണോ?

ഫേക്ക് ആണെങ്കില്‍ ഇനിയും റിയാസ് പറയും. അത് പ്രതിഷേധം ആണ്. ഇത് കണ്ട പ്രേക്ഷകര്‍ മണ്ടന്മാരല്ല. ലവ് ട്രാക്കിന്റെ ഗുണം ദില്‍ഷ ഉപയോഗിച്ചു. അത് എല്ലാവര്‍ക്കും അറിയാം. അത് സ്വീകരിച്ചില്ലെങ്കില്‍ ഇത് ഇപ്പോള്‍ കേള്‍ക്കാന്‍ അര്‍ഹയാണ്. റിയാസ് ആണ് ശരി.
ഇവിടെ റോബിന്റെ ഭാഗം റിയല്‍ ലവ് ആണെന്ന് എല്ലാര്‍ക്കും അറിയാം. വെളില്‍ വന്നിട്ടുള്ള ഇന്റര്‍വ്യൂസ് അത് അടിവര ഇടുന്നു. ലവ് സത്യമായിരുന്നോ അതോ നുണയായിരുന്നോ എന്ന് ഇനി ദില്‍ഷ പറയട്ടേ. അങ്ങനൊരു ട്രാക്ക് ഇല്ല എന്നോ റിയല്‍ അല്ല എന്നോ പറഞ്ഞാല്‍ റിയാസ് ഇനിയും തൂക്കിയടിക്കും..
അങ്ങനെ ഇല്ലായിരുന്നെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കരുതായിരുന്നു. ഒന്നല്ല രണ്ടല്ല എത്ര വീഡിയോസ് വേണങ്കിലും തെളിവുകള്‍ ഇപ്പോള്‍ യൂട്യൂബില്‍ കാണിക്കാം. റിയല്‍ ആണെങ്കില്‍ അതങ്ങ് പറയു. റിയാസിന്റെ പ്രശ്‌നം തീര്‍ന്നു. റിയാസ് ഫേക്ക് ലവ് ട്രാക്കിനെ മാത്രമേ കുറ്റം പറയുന്നുള്ളു. റിയല്‍ ആണെങ്കില്‍ റിയാസിന് പോലും ഒരു പ്രശ്‌നവും ഇല്ല.. എന്നുമാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications