'സെയ്ഫ് ഗെയിം കളിക്കുന്നവരെ നോമിനേറ്റ് ചെയ്യാനുള്ള അവസരം നശിപ്പിച്ചു'; കുട്ടി അഖിലിനെതിരെ പ്രേക്ഷകർ!
ബിഗ് ബോസ് വീട്ടിൽ നൂറ് ദിവസം തികച്ച് കപ്പുയർത്തുക എന്നതാണ് ആ വീട്ടിലെത്തുന്ന ഓരോരുത്തരുടേയും ലക്ഷ്യം. അതിനായി സെയ്ഫ് ഗെയിമടക്കം പല അടവുകളും മത്സരാർഥികൾ പയറ്റും. അക്കൂട്ടത്തിൽ ഒറ്റയ്ക്ക് നിന്ന് കളിക്കാൻ കഴിവില്ലാത്തവരാണ് മറ്റുള്ളവരുടെ പ്രീതിക്ക് പാത്രമായി നിന്ന് സെയ്ഫ് ഗെയിം കളിച്ച് മുന്നോട്ട് പോകുന്നവർ.
കഴിഞ്ഞ മൂന്ന് സീസണുകളിലും സിമ്പതിയുടെ പേരിലും, പ്രായത്തിന്റെ പേരിലും, സ്നേഹത്തിന്റെ പേരിലും, സൗഹൃദത്തിന്റെ പേരിലും തണല് പറ്റി സെയ്ഫ് ഗെയിം കളിച്ചവർ നിരവധിയാണ്.
ഇക്കൂട്ടർ ഗെയിമിൽ ആക്ടീവായി പങ്കെടുക്കില്ലെന്ന് മാത്രമല്ല. നോമിനേഷനിൽ പോലും വരില്ലെന്നതാണ് യാഥാർഥ്യം. നാലാം സീസണിലും സെയ്ഫ് ഗെയിം കളിക്കുന്നവരുണ്ട്. അവസാന വാരാന്ത്യ എപ്പിസോഡിൽ വന്നപ്പോൾ മറ്റ് മത്സരാർഥികൾ ഇവരെ കൂടി നോമിനേറ്റ് ചെയ്യുന്നതിന് വേണ്ട എല്ലാ സൂചനകളും നൽകിയാണ് മോഹൻലാൽ പോയത്.
അഞ്ച് ആഴ്ച പിന്നിട്ടിട്ടും വീട്ടിൽ കാര്യമായി ഗെയിം കളിക്കാനോ ആക്ടീവായി പെരുമാറാനോ സുചിത്ര, ധന്യ, സൂരജ്, അപർണ തുടങ്ങിയവർ തയ്യാറായിട്ടില്ല. ഇവരെ കൂടി പരിഗണിച്ച് നോമിനേഷനിൽ ഉൾപ്പെടുത്തി ഗെയിം ഓൺ ചെയ്യാനുള്ള അവസരം തിങ്കഴ്ചത്തെ നോമിനേഷനിൽ എപ്പിസോഡിൽ ഇപ്പോഴത്തെ ക്യാപ്റ്റൻ കുട്ടി അഖിലിന് ബിഗ് ബോസ് നൽകിയിരുന്നു.

എന്നാൽ സെയ്ഫ് ഗെയിം കളിക്കുന്നവരെ വീണ്ടും സുരക്ഷിതരാക്കി വെച്ച് നന്നായി ഗെയിം കളിക്കുന്ന ബ്ലസ്ലി, ദിൽഷ എന്നിവരെയാണ് അഖിൽ നോമിനേറ്റ് ചെയ്തത്. നിലപാടില്ലാത്ത അഖിലിന്റെ പെരുമാറ്റത്തിന് വലിയ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്.
സീരിയൽ ടീമിനെ സംരക്ഷിക്കുകയാണ് അഖിൽ ചെയ്യുന്നതെന്നും നല്ല ഗെയിമർക്ക് ചേർന്നതല്ല അഖിലിന്റെ പ്രവൃത്തി എന്നൊക്കെയുള്ള തരത്തിലാണ് വിമർശനങ്ങൾ വരുന്നത്.
'സുജിത്ര, ധന്യ എന്നിവരെ നോമിനേഷനിൽ കൊണ്ടുവരാൻ വേണ്ടിയാണ് അഖിലിനോട് രണ്ടുപേരെ നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് പറഞ്ഞത്. പക്ഷെ അവൻ ചെയ്തത് ബ്ലസ്ലി, ദിൽഷ എന്നിവരെ നോമിനേറ്റ് ചെയ്യുകയാണ്. എന്നിട്ടും ബിഗ് ബോസ് എടുത്ത് ചോദിക്കുന്നുണ്ട് അവസാന തീരുമാനമാണോയെന്ന്... നിലപാടില്ലാത്ത പ്രവൃത്തി' എന്നായിരുന്നു പ്രേക്ഷകരിൽ ഒരാൾ അഖിലിനെ കുറിച്ച് കുറിച്ചത്.

'അഖിൽ ഡയറക്റ്റ് നോമിനേഷനിൽ ദിൽഷായേയും ബ്ലസ്ലിയേയും ഇടാൻ പറഞ്ഞ കാരണങ്ങൾ ഇവയാണ്..ദിൽഷ വേറെ ആളുകൾക്ക് വേണ്ടി സംസാരിക്കുന്നുവെന്നതായിരുന്നു ഒന്നാമത്തേത്. അങ്ങനെയാണെങ്കിൽ എല്ലാവർക്കും വേണ്ടി സംസാരിക്കണമെന്നും അഖിൽ പറഞ്ഞു.'
'ദിൽഷ ആർക്ക് വേണ്ടി സംസാരിക്കണം എന്നത് ദിൽഷയുടെ പേഴ്സണൽ ചോയ്‌സാണ്. ദിൽഷ ചിലപ്പോൾ ഡോക്ടർക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടാവാം പക്ഷെ അത് അവളുടെ ചോയ്‌സാണ്. അത് നോമിനേഷനിൽ ഇടാൻ ഉള്ള കാരണമേ അല്ല.'
'നാളെ ബ്ലസ്ലി അപർണക്ക് ഒരു പാട്ട് പാടിക്കൊടുത്തുവെങ്കിൽ എല്ലാവർക്കും വേണ്ടി പാടണമെന്ന് പറഞ്ഞ് അഖിൽ നോമിനേറ്റ് ചെയ്യുമോ?'

'ബ്ലസ്ലി ടാസ്‌കും റിയൽ ലൈഫും തമ്മിൽ കണക്ട് ചെയ്ത് സംസാരിക്കുന്നുവെന്നതായിരുന്നു ബ്ലസ്ലിയെ അഖിൽ നോമിനേറ്റ് ചെയ്യാൻ കാരണം. ടാസ്കിൽ എത്തിക്സ് ഇല്ലാതെ പെരുമാറാൻ മടിയില്ലാത്ത ആൾക്ക് റിയൽ ലൈഫിലും എത്തിക്സ് ഇല്ലാതെ പെരുമാറാൻ മടിയുണ്ടാവില്ലെന്നത് ബ്ലസ്ലിയുടെ അഭിപ്രായമാണ് ജാസ്മിനും അതെ അഭിപ്രായക്കാരിയാണ്.'
'ആ അഭിപ്രായത്തോട് യോജിക്കാം വിയോജിക്കാം... അല്ലാതെ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞുവെന്നത് നോമിനേഷനിൽ ഇടാൻ ഉള്ള കുറ്റമല്ല.... ബിഗ് ബോസ് നോമിനേഷൻ ആരംഭിക്കുന്ന സമയത്ത് ആദ്യം പറയുന്ന കാര്യം അവിടെ ആക്റ്റീവ് അല്ലാത്ത സേഫ് ഗെയിം കളിക്കുന്നുവെന്ന് നിങ്ങൾക് തോന്നുന്ന മത്സരാത്ഥികളെ നോമിനേറ്റ് ചെയ്യുക എന്നതാണ്.'
Recommended Video

'അപർണ, സൂരജ്, ധന്യ, സുചിത്ര ഇവരെ ഒഴിവാക്കിയാണ് അഖിൽ ഈ മുകളിൽ പറഞ്ഞ ബാലിശമായ കാര്യങ്ങൾ പറഞ്ഞ് ബ്ലസ്ലിയേയും ദിൽഷയേയും നോമിനേറ്റ് ചെയ്തതെന്ന് ആലോചിക്കുമ്പോൾ അഖിലിന്റെ നിലപാടില്ലായ്മ വ്യക്തമാണ്.'
എന്നായിരുന്നു ബിഗ് ബോസ് പ്രേക്ഷകനായ മറ്റൊരാൾ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഭൂരിപക്ഷം പ്രേക്ഷകരും ഈ അഭിപ്രായത്തോട് യോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്.


Click it and Unblock the Notifications