ഏതെങ്കിലും പെണ്ണുങ്ങള്‍ക്ക് വിഷമമാവും എന്ന് കരുതി ബിഗ് ബോസ് ടൈറ്റില്‍ വേണ്ടാന്ന് വെക്കുമോ? റോബിനെതിരെ ആരാധകര്‍

ബിഗ് ബോസ് ജയിലിലേക്ക് പോവാനുള്ള മത്സരാര്‍ഥികളുടെ ടാസ്‌ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ലക്ഷ്മിപ്രിയ, റോബിന്‍, ബ്ലെസ്ലി എന്നിവരാണ് നോമിനേഷനില്‍ തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പേരില്‍ രണ്ട് പേരാണ് ജയിലിലേക്ക് പോവേണ്ടത്. അതുകൊണ്ട് കിടിലന്‍ ജയില്‍ ടാസ്‌ക് ബിഗ് ബോസ് കൊടുത്തു. ഒരു പാലത്തിലൂടെ കയറി കട്ടകള്‍ അടുക്കി വെച്ച് അവസാനം അത് തട്ടി മുന്നിലിരിക്കുന്ന ബോള്‍ ബാസ്‌കറ്റിലേക്ക് ഇടുകയാണ് വേണ്ടത്.

മൂന്ന് പേരും ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നു. ബ്ലെസ്ലി ഏറ്റവും നന്നായി പെര്‍ഫോം ചെയ്തു. പിന്നാലെ ലക്ഷ്മിപ്രിയയും ഉണ്ടായിരുന്നു. അവസാനം ഇരുവരും മൂന്ന് ബോളുകള്‍ വീതം കൊട്ടയില്‍ വീഴ്ത്തിയതോടെ രണ്ടാളെയും വിന്നറായി പ്രഖ്യാപിച്ചു. എന്നാല്‍ മോശം പ്രകടനം കാഴ്ച വെച്ച് ഒരു ബോള്‍ പോലും കൊട്ടയില്‍ വീഴ്ത്താത്ത റോബിന്‍ ഒറ്റയ്ക്ക് ജയിലില്‍ കിടക്കണം എന്ന നിര്‍ദ്ദേശമാണ് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്.

ജയിക്കാന്‍ ശ്രമിക്കാതെ നന്മമരമാവാന്‍ ശ്രമിച്ച റോബിനെ ട്രോളി കൊണ്ട് ആരാധകരും എത്തി

എന്നാല്‍ ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വയം തോറ്റതാണ് എന്നൊരു തലത്തിലേക്ക് കാര്യങ്ങളെത്തിക്കാന്‍ റോബിന്‍ ശ്രമിച്ചതായിട്ടാണ് ആരോപണം. ജയിക്കാന്‍ ശ്രമിക്കാതെ നന്മമരമാവാന്‍ ശ്രമിച്ച റോബിനെ ട്രോളി കൊണ്ട് ആരാധകരും എത്തി. ഇതുവരെ ഒരു ടാസ്‌ക് പോലും മര്യാദയ്ക്ക് ജയിക്കാത്ത ആള്‍ മറ്റൊരാള്‍ക്ക് വേണ്ടി വിട്ട് കൊടുത്തു എന്ന് പറയുന്നതിനെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു ആരാധകന്‍ ശക്തമായി എതിര്‍ത്തിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

കഴിഞ്ഞ ജയില്‍ നോമിനേഷനില്‍ വളരെ അധികം അപ്‌സെറ്റ് ആയിരുന്ന ആളാണ് നവീന്‍

'കുഞ്ഞിക്കൂനന്‍ സിനിമയില്‍ ദിലീപിന്റെ കഥാപാത്രം നവ്യ നായരുടെ കഥാപാത്രത്തിന്റെ അച്ഛന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഓവര്‍ ആയി സിമ്പതി കാണിക്കുന്നത് കാണുമ്പോള്‍ സലിം കുമാര്‍ ചോദിക്കുന്ന ചോദ്യം ഉണ്ട്. 'കഴിഞ്ഞ ആഴ്ച ഞാന്‍ എലിപ്പനി പിടിച്ചു കിടന്നപ്പോള്‍ നിന്റെ ഈ സിമ്പതി ഒന്നും കണ്ടില്ലല്ലോ എന്ന്'. അതുപോലെയാണ് ഈ ഡോക്ടറുടെ കാര്യം. കഴിഞ്ഞ ജയില്‍ നോമിനേഷനില്‍ വളരെ അധികം അപ്‌സെറ്റ് ആയിരുന്ന ആളാണ് നവീന്‍. നവീന്‍ നെ പ്രകോപിപ്പിച്ച ഒരാള്‍ കൂടി ആണ് റോബിന്‍.

ഇന്നേ വരെ ഒരു ഇന്‍ഡിവിജുവല്‍ ടാസ്‌ക് പോലും ജയിക്കാത്ത ആളാണ് ഈ തോറ്റുകൊടുക്കല്‍ നാടകം നടത്തുന്നത്

എന്നിട്ട് അപ്‌സെറ്റ് ആയ നവീന് വേണ്ടി കാന്‍വാസ് ചെയ്യാനോ, ജയില്‍ വാസം കഴിഞ്ഞിട്ട് പോയി ഒന്ന് സംസാരിക്കാനോ, മോട്ടിവേഷന്റെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് തയ്യാറായില്ല. എന്നാല്‍ ഇന്ന് ലക്ഷ്മിപ്രിയ ഇതേ ജയില്‍ നോമിനേഷന്റെ പേരില്‍ ഒന്ന് കരഞ്ഞു പിഴിഞ്ഞപ്പോള്‍ തോറ്റു കൊടുക്കുന്നു. മോട്ടിവേറ്റ് ചെയ്യുന്നു എന്തൊക്കെ ബഹളം ആണ്. ഇന്നേ വരെ ഒരു ഇന്‍ഡിവിജുവല്‍ ടാസ്‌ക് പോലും ജയിക്കാത്ത ആളാണ് ഈ തോറ്റുകൊടുക്കല്‍ നാടകം നടത്തുന്നത്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ഒന്നുകില്‍ പെണ്ണുങ്ങളുടെ അടുത്ത് മാത്രമേ ഉള്ളു ഇങ്ങേരുടെ നന്മ മരം കളി

ഒന്നുകില്‍ പെണ്ണുങ്ങളുടെ അടുത്ത് മാത്രമേ ഉള്ളു ഇങ്ങേരുടെ നന്മ മരം കളി. അല്ലെങ്കില്‍ ടാസ്‌ക് ജയിക്കാന്‍ എന്തായാലും കഴിയില്ല എന്ന് അറിയാം. അപ്പോള്‍ പിന്നെ കിടക്കട്ടെ കുറച്ച് നന്മമരം പോയ്ന്റ്‌സ്. ഇയാളുടെ ഓവര്‍ ഷോ കണ്ട ബിഗ് ബോസ് വരെ പറഞ്ഞു ഇത് നാടകം അല്ല ടാസ്‌ക് ആണെന്ന്.. ഇനി ഏതെങ്കിലും പെണ്ണുങ്ങള്‍ക്ക് വിഷമം ആവും എന്ന് കരുതി ഇയാള്‍ ബിഗ് ബോസ് ടൈറ്റില്‍ വേണ്ടാന്ന് വെക്കുമോ ആവോ.. കാണുന്നവര് മണ്ടന്മാര്‍ അല്ല ചാറ്റര്‍ജി..' എന്നാണ് ഒരു ആരാധകന്‍ റോബിനോട് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X