നിമിഷ കുളിക്കുന്നതിനിടെ കയറി ചെന്ന് റോബിനും അത് കണ്ട് അശ്ലീലം പറഞ്ഞു രസിച്ച അംഗങ്ങളും തെറ്റുകാരാണ്

ഓരോ ദിവസം കഴിയുംതോറും സംഘര്‍ഷഭരിതമായി കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് വീട്. ഏറ്റവും പുതിയതായി ബാത്ത്‌റൂമില്‍ നിന്നാണ് പുതിയ പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. നിമിഷ കുളിക്കുന്നതിനിടെ റോബിന്‍ ബാത്ത്‌റൂമിന് അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കുളിക്കാന്‍ കയറിയപ്പോള്‍ വാതിലിന്റെ ലോക് ഇടാന്‍ മറന്നതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്.

അകത്ത് ആളുണ്ടെന്ന് അറിയാതെ കയറിയ റോബിന്‍ അതെല്ലാവരെയും വിളിച്ച് കാണിച്ച് കൊടുത്തു. ഇതോടെ മറ്റൊരു പ്രശ്‌നത്തിന് കാരണമായി. എന്നാല്‍ വീടിനുള്ളിലെ കുളിമുറി പ്രശ്‌നം ബിഗ് ബോസ് നാട്ടുകാരെയും കാണിച്ചു. ഇതൊക്കെ ശരിയായ കാര്യമാണോ എന്ന് ചോദിക്കുകയാണ് ബിഗ് ബോസിന്റെ ഒരു ആരാധിക. ഇപ്പോള്‍ നടന്ന പ്രശ്‌നങ്ങളൊക്കെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. പക്ഷേ അത് കൊട്ടിയാഘോഷിച്ചത് തെറ്റാണെന്നാണ് ആരാധിക ചൂണ്ടി കാണിക്കുന്നത്.

റ്റി ഇട്ടാലും കൈ തട്ടി ഓപ്പണ്‍ ആകുകയോ ലോക് ചെയ്യാന്‍ മറക്കുകയോ ഒക്കെ നടക്കാറുണ്ട്

'ബിഗ് ബോസ് ഒരു വീടാണ് എന്നാണ് പറച്ചില്‍. ഒരു വീട്ടില്‍ ബാത്‌റൂമില്‍ കുടുംബാംഗങ്ങള്‍ കയറിയാല്‍ ലോക്ക് വീഴാതെയോ. കുറ്റി ഇട്ടാലും കൈ തട്ടി ഓപ്പണ്‍ ആകുകയോ ലോക് ചെയ്യാന്‍ മറക്കുകയോ ഒക്കെ നടക്കാറുണ്ട്.

ബിഗ് ബോസില്‍ പലരും പറയുന്നത് കേട്ടു. മൈക്കും ബാഗും മറ്റുമെല്ലാം ഊരി ഭദ്രമായി വെക്കുന്നതിനിടെ ലോക്ക് ചെയ്യാന്‍ മറക്കുന്നത് സ്വാഭാവികം ആണെന്ന്. (അത് അവിടെ ചെന്നാലേ അറിയാന്‍ കഴിയൂ.).

ഇക്കാര്യം എല്ലാവരെയും അറിയിക്കുകയല്ല വേണ്ടത്

എന്തായാലും ഒരു അംഗം കുളിക്കുന്നതിനിടെ മറ്റൊരു അംഗം അറിയാതെ കയറി ചെന്നാല്‍ ഉടനെ ഓടിച്ചെന്ന് എല്ലാവരെയും അറിയിക്കാറില്ല. കാണാത്ത മട്ടില്‍ സ്ഥലം വിടുകയാണ് മാന്യത.

ഇനി അറിഞ്ഞാല്‍ തന്നെ മറ്റ് അംഗങ്ങള്‍ വളരെ തരംതാണ രീതിയില്‍ അശ്ലീല കമന്റുകള്‍ പറയുക.. അശ്ലീലഅര്‍ത്ഥത്തില്‍ പാടുക. കണ്ടയാള്‍ നിലാവത്ത് അഴിച്ചുവിട്ട കോഴിയുടെ ചേഷ്ടകള്‍ കാണിക്കുക. ഇങ്ങനെ ഒക്കെയാണോ നടക്കാറുള്ളത്.

എന്തോ കണ്ട് പേടിച്ച മട്ടില്‍ അഭിനയിച്ച റോബിനും അശ്ലീലം പറഞ്ഞു രസിച്ച അംഗങ്ങളും അടിപൊളി

അത് ടെലികാസ്റ്റ് ചെയ്ത് ബിഗ ബോസ് എന്ത് സന്ദേശമാണ് പുറത്തു വിട്ടത്. വാതില്‍ കുറ്റി ഇടാതെ ജാഗ്രത കുറവ് കാട്ടിയ നിമിഷ മാത്രമല്ല എന്തോ കണ്ട് പേടിച്ച മട്ടില്‍ അഭിനയിച്ച റോബിനും അശ്ലീലം പറഞ്ഞു രസിച്ച അംഗങ്ങളും കുടുംബനാഥനായ ബിഗ് ബോസും എല്ലാം അടിപൊളി.. നല്ല നിലവാരം. മലയാളി പൊളി..' എന്നുമാണ് ഒരു ആരാധിക പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

ബിഗ് ബോസ് ഷോയുടെ നിയമം തെറ്റിച്ച് നിമിഷ; ഈ ആഴ്ച പുറത്ത് പോകും, അല്ലെങ്കില്‍...

Recommended Video

ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
റോബിന്‍ എല്ലാരോടും പോയി പറയേണ്ട കാര്യം ഇല്ലായിരുന്നു

റോബിന്‍ എല്ലാരോടും പോയി പറയേണ്ട കാര്യം ഇല്ലായിരുന്നു. കാരണം അയാള്‍ കയറുമ്പോ പുറത്തു എല്ലാരും അത് കണ്ട് ഇരിപ്പ് ഉണ്ടായിരുന്നു എന്നാണ് ഇതിന് മറുപടിയായി മറ്റുള്ളവര്‍ പറയുന്നത്.

എന്തായാലും നിമിഷയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസം വീടിനകത്ത് നടന്നിരുന്നത്. വീണ്ടും നിമിഷ തന്നെ മറ്റെരു പ്രശ്‌നത്തിലേക്ക് എത്തി. അതിന് കാരണം റോബിന്‍ കൂടിയായതിനാല്‍ ഇനിയും സംഘര്‍ഷഭരിതമായേക്കും എന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X