മകനുമായിട്ടുള്ള സാദൃശ്യം, ലാലേട്ടന് ബ്ലെസ്ലിയോട് ഒരു ഇഷ്ട കൂടുതലുണ്ട്; പ്രണവിനെ പോലെയാണ് കാണുന്നതെന്ന് ആരാധകർ

ബിഗ് ബോസില്‍ അവതാരകന്റെ പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയുമാണ് മത്സരാര്‍ഥികളോടുള്ള സമീപനത്തെ കുറിച്ച് ചര്‍ച്ചയാവാറുള്ളത്. ചിലരോട് ഇഷ്ടക്കൂടുതലും മറ്റ് ചിലരോട് ദേഷ്യവുമൊക്കെ അവതാരകന്‍ കാണിക്കാറുണ്ട്. തുടക്കം മുതല്‍ മറ്റാരെക്കാളും ബ്ലെസ്ലിയോട് മോഹന്‍ലാലിന് ഇഷ്ടം കൂടുതലുണ്ടെന്നാണ് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നത്.

ബ്ലെസ്ലിയുടെ ചില തുറന്ന് പറച്ചിലുകളും രൂപസാദൃശ്യവുമെല്ലാം മോഹന്‍ലാലിന് മകനെ പോലൊരു തോന്നലില്‍ എത്തിച്ചെന്നാണ് പറയുന്നത്. അത്തരത്തില്‍ വൈറലാവുന്ന കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

 'ലാലേട്ടന് ബ്ലെസിയോട് ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ട്

'ലാലേട്ടന് ബ്ലെസിയോട് ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഫാദേഴ്‌സ് ഡേ യെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞില്ലേ, അച്ചന്‍ ലാലേട്ടനെ ഒന്നിനും തടഞ്ഞില്ല. പക്ഷെ ഉപദേശം ആയിരുന്നു എന്ന. 'ലാലേ എന്തിനും നീ പൊക്കോ. പക്ഷേ നിനക്ക് ഒരു ഡിഗ്രി ഉണ്ടാവണം. അത് നീ നേടണം'.

 പ്രണവ് മോഹന്‍ലാലിന്റെ ഒരുപാട് സ്വഭാവ വിശേഷങ്ങള്‍ ബ്ലെസ്ലിയിലും നമുക്ക് കാണാം

അത്ഭുതം എന്ന് പറയാലോ കുറച്ചു ദിവസം മുന്‍പ് ബ്ലെസ്ലിയുടെ ടെലിഫോണ്‍ ടാസ്‌കില്‍ അവന്റെ ഉപ്പയും പറഞ്ഞത് അതെ വാക്ക് ആയിരുന്നു. ബ്ലെസ്ലി നിനക്ക് ഒരു ഡിഗ്രി വേണമെന്ന്. കൂടാതെ പ്രണവ് മോഹന്‍ലാലിന്റെ ഒരുപാട് സ്വഭാവ വിശേഷങ്ങള്‍ ബ്ലെസ്ലിയിലും നമുക്ക് കാണാം. രണ്ട് പേരും ഡൗണ്‍ ടു എര്‍ത്ത് ആണ്. ആള്‍കൂട്ടത്തില്‍ തനിയെ ആണ്. എന്നാല്‍ എല്ലാ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ അഗ്രഗണ്യരും.

കുശുമ്പും പരദൂഷണവും ഇല്ല. കാര്യങ്ങള്‍ എളുപ്പം മനസിലാക്കും

കുശുമ്പും പരദൂഷണവും ഇല്ല. കാര്യങ്ങള്‍ എളുപ്പം മനസിലാക്കും എങ്കിലും അത് കാണ്‍വെ ചെയ്യാന്‍ ബുദ്ധിമുട്ട്. അലസമായ മുടി. യാത്രകളും മ്യൂസിക്കും ഇഷ്ട്ടം. സത്യത്തില്‍ ബിഗ് ബോസില്‍ ലാലേട്ടന്‍ ബ്ലെസ്ലിയെ കാണുന്നത് പ്രണവ് ആയിട്ടാണ്. കൂടാതെ ലാലേട്ടന്റെ കുട്ടിക്കാലത്തെ പല ഓര്‍മ്മകളും ബ്ലെസ്ലിയിലൂടെ ലാലേട്ടന്റെ ഓര്‍മ്മകളില്‍ നിറയുന്നു. ഞങ്ങളും ബ്ലെസ്ലിയെ സ്‌നേഹിക്കുന്നു'. എന്നുമാണ് ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
മോഹന്‍ലാലിന് നന്ദി പറഞ്ഞാണ് ബ്ലെസ്ലിയുടെ ആരാധകരും എത്തുന്നത്

അതേ സമയം മോഹന്‍ലാലിന് നന്ദി പറഞ്ഞാണ് ബ്ലെസ്ലിയുടെ ആരാധകരും എത്തുന്നത്. 'ലാലേട്ടാ.. ഒരുപാട് നന്ദി. ആരൊക്കെ പ്രോവൊക്ക് ആക്കാന്‍ നോക്കിയാലും കുലുങ്ങാത്ത ഒരാളാണ് ബ്ലെസ്ലി. പക്ഷെ അവനെ തകര്‍ക്കാന്‍ കഴിയുന്ന ഒരേയൊരു വാക്കേയുള്ളു 'അച്ഛന്‍'. കണ്ണ് നിറഞ്ഞു കൊണ്ട് 'എനിക്കൊത്തിരി മിസ്സ് ചെയ്യുന്നുണ്ട് ലാലേട്ടാ' എന്ന് പറഞ്ഞപ്പോ ലാലേട്ടന്‍ അവനോട് പറഞ്ഞ വാക്കുകള്‍ അവന്റെ ജീവിതത്തിലുടനീളം അവന്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുമെന്ന് ഉറപ്പാണ്'.


അത് കഴിഞ്ഞ് ലാലേട്ടന്‍ പറഞ്ഞ ഓരോ വാക്കും ഓര്‍ത്തെടുത്തു സന്തോഷത്തോടെ അവന്‍ പറയുന്നുണ്ട്. അവന്റെ മുറിവിന്റെ ആഴം കുറക്കാന്‍ തീര്‍ച്ചയായും അങ്ങയുടെ ഈ വാക്കുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അവന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X