പുറത്തുള്ള കാര്യങ്ങള്‍ പറഞ്ഞു; റിയാസിനെ മുന്നറിയിപ്പും കൂടാതെ പുറത്താക്കണമെന്ന് ബിഗ് ബോസിനോട് ആരാധകര്‍

ബിഗ് ബോസിലെ മത്സരം മാറണമെങ്കില്‍ വൈല്‍ഡ് കാര്‍ഡ് വേണമെന്ന് പ്രേക്ഷകര്‍ ഒരുപോലെ ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കേ രണ്ട് പേരാണ് ഒരുമിച്ച് വീടിനകത്തേക്ക് പ്രവേശിക്കുന്നത്. തുടക്കത്തില്‍ തന്നെ റോബിനുമായി കൊമ്പുകോര്‍ത്ത് റിയാസ് സലീം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്.

മത്സരത്തിലേക്ക് വന്ന ആദ്യ ആഴ്ച തന്നെ ജയിലിലേക്ക് പോവാനുള്ള അവസരം റിയാസിന് ലഭിച്ചു. എന്നാല്‍ പുറത്തേ കാര്യങ്ങള്‍ അദ്ദേഹം നിമിഷയോടും ജാസ്മിനോടും പറഞ്ഞതിനെ പറ്റിയും റിയാസിനെ സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങളും ഒരു ആരാധകന്‍ പറയുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകളെ പറ്റിയും പറഞ്ഞു

'ആദ്യ 16 ഇല്‍ എത്താന്‍ കഴിയാത്തതിന്റെ ഡിപ്രെഷനില്‍ അടുത്ത കൂട്ടുകാരന്റെ കല്യാണം ഒഴിവാക്കിയതായി പറഞ്ഞത് റിയാസാണ്. ഫിനാന്‍ഷ്യലി സ്‌ട്രോങ്ങ് അല്ലാത്ത ബാക്ക്ഗ്രൗണ്ടില്‍ നിന്ന് ഇവിടെ എത്താന്‍ പെട്ട സ്ട്രഗ്ലിനെ പറ്റി പറഞ്ഞതും റിയാസ് ആണ്.

വൈല്‍ഡ് കാര്‍ഡിന് വിളിച്ചപ്പോഴുണ്ടായ എക്‌സൈറ്റ്‌മെന്റിനെ പറ്റിയും റിയാസ് പറഞ്ഞു. ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകളെ പറ്റിയും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും റിയാസ് പറഞ്ഞിരുന്നു'..

ബിഗ് ബോസിലെ റൂള്‍സ് അനുസരിക്കാന്‍ വയ്യ

ഇതൊക്കെ പറഞ്ഞ മനുഷ്യന്‍ ആണ് ജയിലിലടച്ചതിന് ശേഷം തോന്നിയ പടി അവിടെയെല്ലാം കറങ്ങി നടക്കുന്നത്. മുത്തു കോര്‍ക്കാന്‍ പറഞ്ഞപ്പോള്‍ ' i cant do this' എന്നും പറഞ്ഞു താളം വിടുന്നത്. നോമിനേറ്റ് ചെയ്‌തെന്നു പറഞ്ഞു ജാസ്മിനെ ടീസ് ചെയ്യുന്നത്.

ബിഗ് ബോസിലെ റൂള്‍സ് അനുസരിക്കാന്‍ വയ്യെങ്കില്‍ ഇത്രയേറെ സ്ട്രഗ്ലിള്‍ ചെയ്ത് ഇയാള്‍ ഇവിടോട്ട് വന്നു കേറിയത് എന്തിനാണ്? ടൂര്‍ പാക്കേജ് ആണെന്ന് കരുതിയാണോ ഇയാള്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ വന്നത്.

 കോടതി ടാസ്‌കില്‍ ഇയാളുടെ ഫേവറൈറ്റിസം പകല്‍ പോലേ വ്യക്തമാണ്

കോടതി ടാസ്‌കില്‍ ഇയാളുടെ ഫേവറൈറ്റിസം പകല്‍ പോലേ വ്യക്തമാണ്. ജാസ്മിനെ ടാസ്‌കിന്റെ ഭാഗമായി റിയാസ് സംരക്ഷിക്കേണ്ട ആവശ്യമില്ല, അവള്‍ക്കറിയാം അവള്‍ക്കു വേണ്ടി വാദിക്കാന്‍. എന്നിട്ടും വളരെ വ്യക്തമായി റിയാസ് പാര്‍ഷ്യാലിറ്റി കാണിച്ചു. ജാസ്മിന്‍ റിയാസിനെ നോമിനേറ്റ് ചെയ്തത് കോടതിയില്‍ ജഡ്ജി ആയിരുന്നു f വേര്‍ഡ് യൂസ് ചെയ്തതിനാണ്.

ജയില്‍ സഹിക്കാന്‍ കഴിയില്ലായിരുന്നെങ്കില്‍ റിയാസ് വഴക്കുണ്ടാക്കാന്‍ പോകരുതായിരുന്നു. വന്നതിന്റെ പിറ്റേ ദിവസം ആ വീട്ടിലെ എല്ലാവരെയും വെറുപ്പിച്ചിട്ടു ഞാനല്ല ജയിലില്‍ പോകേണ്ടിയിരുന്നതെന്നു പറയുന്നത് എവിടുത്തെ ന്യായം ആണ്.

മൊത്തത്തില്‍ റിയാസിന്റെ ആറ്റിറ്റിയൂഡ് വളരെ ആരോചകമാണ്

വെള്ളം വേണം എന്ന് ആവശ്യപ്പെടുക. വെള്ളം കൊടുക്കാന്‍ വരുന്നവര്‍ക്ക് കുപ്പി എറിഞ്ഞു കൊടുക്കുക. ജയിലിനകത്തു കയ്യിടാന്‍ കഴിയില്ലെന്ന് പറയുമ്പോള്‍ കാല് കൊണ്ടു തെറിപ്പിക്കുക. അങ്ങനെ മൊത്തത്തില്‍ റിയാസിന്റെ ആറ്റിറ്റിയൂഡ് വളരെ ആരോചകമാണ്.

മുത്തു കോര്‍ക്കല്‍ മൂന്നാല് പ്രാവശ്യം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടാണ് അവര്‍ കിടന്നു ഉറങ്ങിയിട്ട് രാവിലെ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. അപ്പോഴും റിയാസ് പറയുന്നുണ്ട് നാളെയും അത് ചെയ്യാന്‍ കഴിയില്ലെന്ന്. എന്നിട്ടാണ് പിറ്റേന്ന് പ്ലേറ്റ് തിരിക്കുന്നത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ബിഗ് ബോസ് പറഞ്ഞത് ചുമ്മാതല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ബിഗ് ബോസിനുണ്ട്

പതിവ് പോലെ പ്രവോക്ട് ആയ റോബിന്‍ എന്തൊക്കെയോ പറയുന്നുണ്ട്. മര്യാദയ്ക്ക് വാ തുറന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാകാമായിരുന്ന കാര്യം റോബിന്‍ പറഞ്ഞു വള്‍ഗര്‍ ആക്കുന്നുണ്ട്. ഈ കാര്യത്തില്‍ റിയാസ് ചെയ്തത് തെറ്റാണ്, ഈ കാര്യത്തില്‍ മാത്രമല്ല മറ്റൊരുപാട് കാര്യത്തിലും..

പുറത്തുള്ള കാര്യങ്ങള്‍ നിമിഷയോടും ജാസ്മിനോടും വളരെ വ്യക്തമായി റിയാസ് പറയുന്നുണ്ട്. പുറത്തുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ ഒരു മുന്നറിയിപ്പും കൂടാതെ പുറത്താക്കും എന്ന് ബിഗ് ബോസ് പറഞ്ഞത് ചുമ്മാതല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ബിഗ് ബോസിനുണ്ട്. ഒരു മത്സരാര്‍ഥിക്കും ഒരു അഡ്‌വാന്റേജും നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X