For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴ് തലമുറ നശിച്ചുപോകണമെന്ന് ശപിച്ചയാള്‍ തന്നെ ഒടുവില്‍ വേണ്ടിവന്നു, ഇതല്ലേ ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. മത്സരത്തിന്റെ അവസാനഘട്ടം അടുക്കാറാകുമ്പോഴേക്കും എട്ട് പേര്‍ മാത്രമാണ് ഹൗസില്‍ അവശേഷിക്കുന്നത്. ഇതില്‍ ആരൊക്കെ ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  അത്യന്തം ആവേശകരമായി മുന്നേറുകയാണ് ഷോയിലെ ടാസ്‌ക്കുകളും അതേപോലെ മത്സരാര്‍ത്ഥികളും. ഫിസിക്കല്‍ ഫിറ്റ്‌നസോ കായികബലമോ മാത്രമല്ല മാനസികനില കൂടി പരിശോധിക്കാന്‍ കെല്‍പുള്ളതാണ് അവസാനഘട്ടത്തില്‍ മത്സരാര്‍ത്ഥികള്‍ക്കായി കൊടുക്കുന്ന വീക്ക്‌ലി ടാസ്‌ക്കുകള്‍.

  ഫിനാലെ അടുത്തതോടെ മത്സരാര്‍ത്ഥികള്‍ അല്പം സമ്മര്‍ദ്ദത്തിലുമായിട്ടുണ്ട്. നിലനില്പിനു വേണ്ടിയുള്ള പോരാട്ടമാണ് ഇനിയുള്ള ദിവസങ്ങളില്‍. പലരും അതിനിടെ തങ്ങളുടെ സമനില കൈവിട്ട് പെരുമാറുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മിപ്രിയ പലപ്പോഴും നില വിട്ട് സംസാരിക്കുന്നതായി പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ഒരു ഘട്ടത്തില്‍ വിനയ് മാധവിനോട് വളരെ ദേഷ്യത്തില്‍ ഏറ്റുമുട്ടുകയാണ്. തൊട്ടുപിന്നാലെ റിയാസുമായും ലക്ഷ്മിപ്രിയ കൊമ്പുകോര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

  ഇത് എവിടെ ചെന്നവസാനിക്കും എന്ന് പ്രേക്ഷകര്‍ കരുതിയിരിക്കുമ്പോഴാണ് അണക്കെട്ട് തകര്‍ന്ന പോലെ ലക്ഷ്മിപ്രിയ പൊട്ടിക്കരയുന്നത്.

  Also Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

  തനിക്ക് ഷോ വിട്ട് പുറത്തുപോകണമെന്ന് ലക്ഷ്മിപ്രിയ ബിഗ് ബോസിനോട് കണ്‍ഫെഷന്‍ റൂമില്‍ ചെന്ന് ആവശ്യപ്പെടുന്നു. വിഷമം സഹിക്കാനാവാതെ റോണ്‍സന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുകയാണ് ലക്ഷ്മിപ്രിയ. റോണ്‍സന്റെ ഇടനെഞ്ചില്‍ വീണു കരയുന്ന ലക്ഷ്മിപ്രിയയെ കണ്ട് പ്രേക്ഷകര്‍ അമ്പരക്കുകയാണ്.

  കാരണം റോണ്‍സണെ ഏറെ വെറുക്കുന്നുവെന്നും ഇവന്റെ ഏഴ് തലമുറ വരെ നശിച്ചുപോകുമെന്നും ശപിച്ചതാണ് ലക്ഷ്മിപ്രിയ. അതാണ് പല പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുന്നത്. റോണ്‍സണോട് പരസ്യമായി വെറുപ്പ് കാണിച്ച ലക്ഷ്മിപ്രിയ ഇപ്പോള്‍ പൊട്ടിക്കരയുന്നത് വെറും നാടകമല്ലേ എന്ന് ചോദിക്കുകയാണ് പലരും.

  ലക്ഷ്മിപ്രിയയുടെ ഇരട്ടത്താപ്പിനെ കയ്യോടെ പിടികൂടുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. നിരവധി പേരാണ് ലക്ഷ്മിപ്രിയുടെ ഈ മനോഭാവത്തെക്കുറിച്ച് കമന്റ് ചെയ്യുന്നത്.

  'ഇതല്ലേ ശരിക്ക് ഇരട്ടത്താപ്പ്! ആദ്യം മുതല്‍ തന്നെ റോണ്‍സണ്‍ ശരിയല്ല, നിലപാടില്ല എന്നൊക്ക പറഞ്ഞ് നടക്കുന്ന ലക്ഷ്മിപ്രിയ ഇങ്ങനെ കെട്ടിപിടിച്ച് കരയാന്‍ പാടുണ്ടോ എന്ന് ചോദിക്കുകയാണ് പലരും.

  'റോന്‍സനെ ഏറ്റവും കൂടുതല്‍ കുത്തിനോവിച്ചത് ഈ സ്ത്രീയാണ്, എന്നിട്ടും അവര്‍ക്ക് ഒരു പ്രശ്‌നം വന്നപ്പോ സമാധാനിപ്പിക്കാന്‍ ആ മനുഷ്യന്‍ തന്നെ വേണ്ടി വന്നു.'

  'റോണ്‍സണ്‍ നല്ല മനസ്സിനുടമയാണ്. അവന്‍ ശരീരം മുഴുവന്‍ പഴുത്തു ചാകണമെന്നു ലക്ഷ്മിപ്രിയ നേരത്തെ പ്രാകിയതാണ്. ഇപ്പോള്‍ അവള്‍ക്കു കരയാന്‍ റോണ്‍സന്റെ നെഞ്ച് വേണം. അതാണ് ദൈവത്തിന്റെ തമാശ. എന്നാലും അവര്‍ പഠിക്കില്ല.'

  Also Read: 'റിയാസിന്റേത് ജന്മനായുള്ള തകരാറാണ്, നിന്നെപ്പോലെ ചിലരുടെ സംസാരരീതി ഇങ്ങനെയാണ്'; അതിര് വിട്ട് ലക്ഷ്മിപ്രിയ

  'ലക്ഷ്മിപ്രിയ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ആളാണ് റോണ്‍സണ്‍. റോണ്‍സന്റെ തലമുറ വരെ നശിച്ചു പോകണം എന്നും അയാളുടെ കൈയില്‍ മുറിവ് വന്നപ്പോളും സന്തോഷിച്ച ആളാണ് ഈ 'കുലസ്ത്രീ ' ഇവരുടെ ഭര്‍ത്താവ് വരെ പരിഹസിച്ചു പോസ്റ്റ് ഇട്ടിട്ടുണ്ട് റോണ്‍സണെ.

  ഒരു നിലപാടും ഇല്ലാത്ത സ്ത്രീ ആണ് ലക്ഷ്മിപ്രിയ. സൂര്യ ടിവിയില്‍ ഒരു പ്രോഗ്രാമില്‍ ഇവരെ കളിയാക്കുന്നത് കണ്ടപ്പോള്‍ അന്ന് സപ്പോര്‍ട്ട് ചെയ്തു പറഞ്ഞിട്ടുണ്ട്. മുന്‍പ് ഒരു വീഡിയോ വന്നപ്പോഴും സപ്പോര്‍ട്ട് കൊടുത്തു.

  പക്ഷെ ഇവരുടെ മനസില്‍ ഇത്രയും വിഷം ആണെന്ന് ഇപ്പോഴാണ് മനസിലായത്. കൂടെ നില്‍ക്കുന്ന എല്ലാവരെക്കാളും വലിയവള്‍ ആണെന്നുള്ള ഒരു അഹങ്കാരം ഇവര്‍ക്കു ഉണ്ട്. അവരെക്കാള്‍ വലുത് ആരും ഇല്ല എന്ന് ഉള്ള ഭാവം.'

  Also Read: 'ടോക്‌സിക് ലേഡി, എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം പറഞ്ഞതാണ്'; ലക്ഷ്മിപ്രിയയോട് കയര്‍ത്ത് റിയാസ്

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇനി എട്ട് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. ധന്യ മേരി വര്‍ഗ്ഗീസ്, റോണ്‍സണ്‍, വിനയ് മാധവ്, റിയാസ് സലീം, ദില്‍ഷ, ലക്ഷ്മിപ്രിയ, ബ്ലെസ്‌ലി, സൂരജ് എന്നിവരാണ് ഇനി ഹൗസില്‍ അവശേഷിക്കുന്നത്. അതില്‍ വിനയ് മാധവും റോണ്‍സണും ധന്യയുമാണ് ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്.

  Read more about: bigg boss lakshmipriya
  English summary
  Bigg Boss Malayalam Season 4: Netizens Expose Lakshmi Priya's Double Stand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X