For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നൊന്നര ആറാട്ട് തന്നെ! സീരിയല്‍ നടിമാരെ കടത്തിവെട്ടുന്ന റിയാസിന്റെ പ്രകടനം വേറെ ലെവലെന്ന് പ്രേക്ഷകര്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. മത്സരം ഏറ്റവും കടുത്തതാകുമ്പോള്‍ ടാസ്‌ക്കുകളും അതനുസരിച്ച് കടുപ്പിക്കുകയാണ്. പക്ഷെ, ഈ വാരത്തെ വീക്ക്‌ലി ടാസ്‌ക്ക് പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരേപോലെ ആസ്വദിക്കുമെന്ന് ഉറപ്പാണ്. നിറഞ്ഞ കയ്യടിയോടെയും പൊട്ടിച്ചിരിയോടെയുമാണ് കഴിഞ്ഞ രണ്ട് ദിവസമായി പ്രേക്ഷകര്‍ പുതിയ ടാസ്‌ക്കിനെ കാണുന്നത്.

  ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കാം ഇത്ര രസകരവും തമാശനിറഞ്ഞതു പൊട്ടിച്ചിരിപ്പിക്കുന്നതുമായ ഒരു ടാസ്‌ക്ക് അവതരിപ്പിക്കുന്നത്. ആള്‍മാറാട്ടം എന്ന കിടിലന്‍ ടാസ്‌ക്കിലൂടെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ വേഷപ്പകര്‍ച്ചയിലൂടെ മറ്റൊരു മത്സരാര്‍ത്ഥിയായി മാറാന്‍ ശ്രമിക്കുകയാണ് ഇവിടെ.

  വളരെ രസകരമായാണ് ഓരോ മത്സരാര്‍ത്ഥിയും കളിക്കുന്നത്. എന്നാല്‍ അതിലേറ്റവും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത് റിയാസ് സലീമിന്റെ വേഷപ്പകര്‍ച്ചയാണ്. ലക്ഷ്മിപ്രിയയായി തകര്‍ത്താടുകയാണ് റിയാസ്. ലക്ഷ്മിപ്രിയയുടെ വ്യത്യസ്തമായ ഭാവങ്ങളും ഹിറ്റായ ഡയലോഗുകളുമെല്ലാം വീണ്ടും ഓര്‍ത്തെടുത്ത് അഭിനയിച്ച് ഫലിപ്പിക്കുകയാണ് താരം.

  റിയാസ് ലക്ഷ്മിപ്രിയയായി അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. പലരും ചിരിച്ചുചിരിച്ച് വശംകെടുകയാണ്. വെറുപ്പിന്റെ ക്ലൈമാക്‌സ് സ്‌നേഹമാണെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയത് റിയാസാണെന്ന് പ്രേക്ഷകര്‍ ഏകസ്വരത്തില്‍ പറയുന്നു.

  Also Read: ചിരിച്ചു ഒരു വഴി ആയതു ഞാന്‍ മാത്രം ആണോ? റിയാസ് തകര്‍ത്തു വാരി; ഒരു വിഷമമുണ്ടെന്നും അശ്വതി

  റിയാസിന്റെ പ്രകടനം വിലയിരുത്തി, ഒന്നാന്തരം ഗെയിമര്‍ തന്നെയാണ് റിയാസ് സലീം എന്ന് അരക്കിട്ടുറപ്പിക്കുകയാണ് പല ആരാധകരും അതില്‍ ശ്രദ്ധാര്‍ഹമായ ചില കമന്റുകളും ചുവടെ ചേര്‍ക്കുന്നു.


  'സീരിയല്‍ സിനിമ ആക്ടേഴ്‌സ് ഉണ്ടായിരുന്നിട്ടും, അതുല്യമായ പരകായപ്രവേശത്തിലൂടെ ലക്ഷ്മിപ്രിയയെ റിയലിനെക്കാള്‍ ഭംഗിയായി അവതരിപ്പിച്ച റിയാസ് വേറെ ലെവലായിരുന്നു. മോളേ ദിലൂ... മോനെ സൂ... എന്നുള്ള മാസ്റ്റര്‍പീസ് ഡയലോഗുകളുമായി ചെക്കന്‍ നിറഞ്ഞാടിയപ്പോള്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായി മാറി എന്നുള്ളതാണ് സത്യം.

  Also Read: 'തമ്മിലടിപ്പിക്കുന്ന തന്ത്രം പയറ്റി, യഥാർഥത്തിൽ ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ?'; കുറിപ്പ്!

  അത് അംഗീകരിക്കാന്‍ കഴിയാത്തവര്‍ മനഃപ്പൂര്‍വ്വം റിയാസിനെ നെഗറ്റീവ് അടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് റോണ്‍സണായി റിയാസിന്റെ അടുത്ത ക്യാരക്ടര്‍ ചേഞ്ചിങ്. പ്രമോയിലും കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിലും ഒറ്റയാനായി റിയാസ് അരങ്ങ് തകര്‍ക്കുന്ന കാഴ്ചയാണ് നിലവില്‍ ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്.

  വെറുതെ മേക്കപ്പ് ഇട്ട് ഊഞ്ഞാലില്‍ കിടന്ന് ആടുകയും മറ്റുള്ളവരുടെ പിറകില്‍ ചെന്ന് കുറ്റിയടിച്ച് നിന്ന് ബ ബ ബ അടിക്കുകയുമല്ലായിരുന്നു റിയാസ് ചെയ്തത്. ആറാട്ടെന്ന് പറഞ്ഞാല്‍ റിയാസിന്റ ഒന്നൊന്നര ആറാട്ട് തന്നെയായിരുന്നു. ബിഗ് ബോസ് സീസണ്‍ ഫോറിനെ ഒറ്റക്ക് ചുമലിലേറ്റിയ ഒന്നൊന്നര മുതല്‍.'

  Also Read: ഇതുവരെ ഇല്ലാത്ത തലത്തിലേക്ക് ഗെയിം എത്തിച്ചു; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും ബെസ്റ്റ് ഗെയിമര്‍ റിയാസാണ്

  റിയാസ് നീ അത് തെളിയിച്ചു. മിടുക്കന്‍! മനുഷ്യനാണ്...പിന്തള്ളപ്പെടും, പരാജയപ്പെടും, പരിഹസിക്കപ്പെടും, വെറുക്കപ്പെടും, പക്ഷേ ഈ ജീവിതം പൊരുതുവാനുള്ളതാണ്, മറികടക്കുവാനുള്ളതാണ്, വിജയിക്കുവാനുള്ളതാണ്.

  'ആര്‍ത്തവവും ജെന്‍ഡറും ഫെമിനിസവും ഇന്ത്യന്‍ ടിവി ചരിത്രത്തില്‍ ഒരുപക്ഷെ, ആദ്യമായി ആകും ഇത്രയും സ്മൂത്ത് ആയി, ക്ലിയര്‍ ആയി, സരസമായി ഏതോ ഒരു ചെക്കന്‍ നടന്നുകയറി കസേര വലിച്ചിട്ട് പറയുന്നതും അവന്‍ പറഞ്ഞു തുടങ്ങിയാല്‍ കേട്ടിരിക്കാനേ പറ്റൂ, തിരിച്ചൊന്നും പറയാന്‍ കിട്ടൂല എന്ന മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്ക് പറയേണ്ടി വരുന്നതും.

  റിയാസിനെയടക്കം തെറി വിളിച്ചും പേരുകള്‍ വിളിച്ചും തെറ്റായ ശാസ്ത്ര സത്യങ്ങള്‍ പ്രചരിപ്പിച്ചും ടാര്‍ഗറ്റ് ചെയ്തു അരികുവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തെ ഒരു വികസിത സമൂഹം എന്ന രീതിയില്‍ അംഗീകരിക്കാനും സ്വീകരിക്കാനും ഒരവസരമായി ഞാന്‍ ഇത് കാണുന്നു.'

  Read more about: bigg boss lakshmipriya
  English summary
  Bigg Boss Malayalam Season 4: Netizens Find Riyas Performance Was Better Than Serial Actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X