ജാസ്മിനെ ചാരി റോബിന് പണി കൊടുക്കാം എന്ന് കരുതി; റിയാസിന്റെ പ്ലാനുകള്‍ പൊളിച്ചത് ആരാണ്?
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ വലിയ ട്വിസ്റ്റുകളാണ് നാലാം സീസണില്‍ സംഭവിച്ചത്. ഒരു മത്സരാര്‍ഥി സ്വയം പുറത്തേക്ക് പോവുകയും ഒരാളെ പുറത്താക്കുകയുമൊക്കെ പ്രേക്ഷകര്‍ കണ്ട് കഴിഞ്ഞു. മാത്രമല്ല നാല്‍പത് ദിവസത്തിന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്നവര്‍ ഫൈനലിലേക്ക് പ്രവേശിക്കുകയാണ്. അവിടെ റിയാസ് സലീം എന്ന ഗെയിമറെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവമാവുന്നത്. നിലവില്‍ റിയാസ് ഉണ്ടാക്കുന്ന കണ്ടന്റിലൂടെയാണ് ഷോ മുന്നോട്ട് നീങ്ങുന്നത്.
ഇത്രയും വൈകി വന്നിട്ടും പ്രേക്ഷകരുടെ ഇടയിലൊരു തരംഗമാവാന്‍ സാധിച്ചത് അധികമാര്‍ക്കും സാധിക്കാത്തതാണ്. ആദ്യം മുതലുണ്ടായിരുന്നെങ്കില്‍ റോബിനെക്കാളും ഫാന്‍സ് റിയാസിന് ലഭിച്ചേനെ എന്നാണ് ചില അഭിപ്രായങ്ങള്‍. എന്നാല്‍ റിയാസ് പുറത്ത് നിന്ന് പ്ലാന്‍ ചെയ്ത് വന്നതില്‍ പകുതിയും പൊളിഞ്ഞ് പോയതിനെയും ആരാധകര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.

ഫൈനല്‍ ഫൈവ് ആരൊക്കെയാവുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. അങ്ങനെ പ്രവചനമൊക്കെ നടത്തിയ ബിഗ് ബോസ് പ്രേക്ഷകരുടെ ഇടയിലേക്കാണ് റിയാസ് സലീം എന്ന ഗെയിമര്‍ എത്തുന്നത്. മത്സരാര്‍ഥികളുടെ ഇടനെഞ്ചില്‍ കനല്‍ കോരിയിട്ട്, ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ലെവലിലേക്ക് ഈ കളിയെ മാറ്റി മറിച്ചിട്ടുണ്ടെങ്കില്‍ ആ കഴിവിനെ ഹേറ്റേഴ്സ് പോലും അംഗീകരിച്ചിട്ടുണ്ടങ്കില്‍ അവനല്ലേ റിയല്‍ ഗെയിമര്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വരുന്നതിന് പകരം ആദ്യമേ ഉണ്ടായിരുന്നെങ്കില്‍ എത്രയോ ഇരട്ടി ഫാന്‍ ബേസ് ഉണ്ടാക്കേണ്ട ആളായിരുന്നു റിയാസ്. ബിഗ് ബോസിന് ഏറ്റവും അനുയോജ്യനായ മത്സരാര്‍ഥിയാണ്. വന്നത് താമസിച്ചു പോയി, എന്നിട്ട് പോലും ആളെ പിടിച്ചിരുത്താന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ് കഴിവ് എന്നുമാണ് റിയാസിനെ കുറിച്ചുള്ള ചില ആരാധകരുടെ നിഗമനം.

എന്നാല്‍ റിയാസിന്റെ പ്ലാനുകളൊക്കെ പാളി പോയില്ലേ എന്നും പ്രേക്ഷകര്‍ ചൂണ്ടി കാണിച്ചു. 'റോബിനോടൊപ്പം ജാസ്മിനും ഫൈനല്‍ ഫൈവില്‍ കാണും എന്ന മുന്‍വിധിയോടെയാണ് റിയാസ് എത്തിയത്. അതുകൊണ്ട് ജാസ്മിനെ ചാരി റോബിന് പണി കൊടുക്കാം എന്നായിരുന്നു അവന്റെ പ്ലാന്‍. പക്ഷേ അവന്റെ പ്ലാന്‍ തകിടം മറിച്ചുകൊണ്ട് ജാസ്മിന്‍ ക്വിറ്റ് ചെയ്തു..
പിന്നെ അവന്‍ കരുതിയത് റോബിന്റെ പുറത്താക്കലോടെ എല്ലാവരും അവനെ പിന്തുണക്കുമെന്നാണ്. (ദില്‍ഷ മാത്രം എതിര്‍ക്കും എന്നാണ് കരുതിയത്). പക്ഷേ ബ്ലെസ്ലി കൂടി വന്നു'.

പിന്നെ താരതമ്യേന പിന്തുണ കുറഞ്ഞ ലക്ഷ്മിപ്രിയയെ അവന്‍ ടാര്‍ഗറ്റ് ചെയ്തപ്പോള്‍ എല്ലാവരുടെയും പിന്തുണ കിട്ടും എന്ന് കരുതി. അവിടെ അവന്റെ പ്ലാന്‍ ബി ആയിരുന്നു. എന്നാല്‍ ലക്ഷ്മി അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചതോടെ റിയാസും തകര്‍ന്നു. ആ വീട്ടില്‍ നില്‍ക്കാന്‍ പോലും സാധിക്കില്ലെന്ന അവസ്ഥയിലേക്ക് റിയാസ് എത്തി.
പുറത്ത് പോവണമെന്ന് പറഞ്ഞ് കരച്ചിലുമായി. കേവലം ഒരു ദിവസം എല്ലാവരും അവനെ ഒറ്റപ്പെടുത്തിയപ്പോള്‍ താങ്ങാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് റിയാസ് എത്തിയത്.
Recommended Video

മത്സരാര്‍ഥികളെ ഓരോരുത്തരെയും നിരീക്ഷിച്ച് നല്ല മത്സരം കാഴ്ച വെക്കാന്‍ റിയാസിന് സാധിക്കുമെങ്കിലും കൊടുത്ത പണികളൊക്കെ തിരിച്ച് വാങ്ങുകയാണിപ്പോള്‍. മുന്നോട്ടുള്ള മത്സരത്തില്‍ ശ്രദ്ധിച്ച് കളിക്കുകയാണെങ്കില്‍ ഒരുപക്ഷേ ബിഗ് ബോസ് വിന്നര്‍ ആവാന്‍ പോലും റിയാസിന് യോഗ്യതയുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.


Click it and Unblock the Notifications