ശനിയാഴ്ച മോഹന്‍ലാല്‍ വരുമ്പോള്‍ നടക്കാന്‍ പോവുന്ന വിധി ഇതാണ്; സാധ്യത മുന്‍നിര്‍ത്തി പ്രവചിച്ച് ആരാധകര്‍

കഴിഞ്ഞ രണ്ട് സീസണുകൡും കണ്ട് വന്നത് പോലൊരു സംഭവം ബിഗ് ബോസിനുള്ളില്‍ നടന്നിരിക്കുകയാണ്. രണ്ടാം സീസണില്‍ വിജയസാധ്യത കല്‍പ്പിച്ചിരുന്ന രജിത് കുമാര്‍ ഷോ യില്‍ നിന്നും പുറത്തായത് സഹമത്സരാര്‍ഥിയെ ഉപദ്രവിച്ചതിന്റെ പേരിലാണ്. മത്സരാര്‍ഥികളെ പുറത്തെ കാര്യം പറഞ്ഞ് ടാര്‍ഗറ്റ് ചെയ്ത ഫിറോസ് ഖാനും സജ്‌നയും മൂന്നാം സീസണിലും പുറത്തായി. നാലാം സീസണിലും സമാനമായ കാര്യങ്ങളാണ് നടന്നിരിക്കുന്നത്.

വീക്ക്‌ലി ടാസ്‌കിനിടയില്‍ റിയാസിനെ കൈയ്യേറ്റം ചെയ്ത റോബിനെ വീട്ടില്‍ നിന്നും മാറ്റി സീക്രട്ട് റൂമിലാക്കിയിരിക്കുകയാണ്. ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ വരുമ്പോഴാണ് കാര്യങ്ങള്‍ക്കൊരു തീരുമാനം ഉണ്ടാവുക. ചിലര്‍ റോബിന്‍ പുറത്താവുമെന്നും മറ്റ് ചിലര്‍ അകത്തേക്ക് തിരികെ വരുമെന്നുമൊക്കെയുള്ള പ്രവചനങ്ങള്‍ നടത്തി കഴിഞ്ഞു.

ശനിയാഴ്ച വിധി - ഒരു നിഷ്പക്ഷ അവലോകനം

എന്നാല്‍ സംഭവിക്കാന്‍ പോവുന്ന വിധി എന്തായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള ചില അനുമാനങ്ങളാണ് ഫാന്‍സ് പേജുകളിലൂടെ നടക്കുന്നത്. 'ശനിയാഴ്ച വിധി - ഒരു നിഷ്പക്ഷ അവലോകനം' എന്ന തലക്കെട്ടോടെ ആരാധകരില്‍ ഒരാള്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മോഹന്‍ലാല്‍ വന്ന് കഴിയുമ്പോള്‍ വീടിനകത്ത് നടക്കാന്‍ സാധ്യതയുള്ള കാര്യത്തെ കുറിച്ചാണ് എഴുത്തില്‍ പറയുന്നത്.

ജാസ്മിന്‍ ഹിറ്റ് സ്പ്രേ അടിച്ചത് ഗുരുതര പ്രശ്‌നമായി ഉന്നയിക്കപ്പെടും

മോഹന്‍ലാല്‍ വന്നതിന് ശേഷം 'ജാസ്മിന്‍ ഹിറ്റ് സ്പ്രേ അടിച്ചത് ഗുരുതര പ്രശ്‌നമായി ഉന്നയിക്കപ്പെടും. അതില്‍ തന്നെ 'ചാവേണം' 'നിന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു തീരുമാനിക്കും ' എന്നീ വാക്കുകള്‍ വലിയ ആരോപണങ്ങള്‍ ആയി ഉയര്‍ത്തപ്പെടും. കൂടാതെ ഇതിനെ തുടര്‍ന്ന് നടന്ന സോഷ്യല്‍ മീഡിയ പ്രതിഷേധവും മോഹന്‍ലാല്‍ സൂചിപ്പിക്കും. എന്നാണ് ആരാധകര്‍ പറയുന്നത്.

 റിയാസ് എന്താണ് സംഭവിച്ചതെന്ന് പറയാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടും

റിയാസ് എന്താണ് സംഭവിച്ചതെന്ന് പറയാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടും. അതിന്റെ ഇടയില്‍ പല കൗണ്ടര്‍ ചോദ്യങ്ങളും മോഹന്‍ലാല്‍ ചോദിക്കും. ആരാണ് ആദ്യം പിടിച്ചേ? ടാര്‍ഗറ്റ് ചെയ്തു ഇറിറ്റേറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നോ റിയാസ്? ഇതോടെ റിയാസിന് കുറച്ചു അയവു വരും, കൂടാതെ ജാസ്മിനോട് പറഞ്ഞ വാക്കുകളില്‍ നിന്നും പുറത്തെ വികാരവും അവനു മനസിലാവും.

റോബിനെതിരെ ശക്തമായി പൊട്ടിത്തെറി ഉണ്ടാവും

റോബിനെതിരെ ശക്തമായി പൊട്ടിത്തെറി ഉണ്ടാവും. ഒരു കരണവശാലും ശാരീരിക ഉപദ്രവം അനുവദിക്കില്ലെന്ന് വാദിക്കും. ധന്യയും, ദില്‍ഷയും സാക്ഷി മൊഴി പറയും. തെറ്റുകള്‍ മൂന്നു പേരുടെ അടുത്തും ഉണ്ടെന്നു എല്ലാവരും ഒന്നടക്കം വാദിക്കും. ഇതോടെ റോബിന് വീടിനകത്തേക്ക് തിരികെ വരാനുള്ള സാധ്യത തെളിഞ്ഞ് വന്നേക്കുമെന്നാണ് സൂചന.

എല്ലാവര്‍ക്കും അനുയോജ്യമായ തീരുമാനം വരുത്താന്‍ ബിഗ് ബോസ് പ്ലാന്‍ ചെയ്യും

ഇനി വിധി :

പുറത്താക്കപ്പെടുകയാണേല്‍ 3 പേരെയും പുറത്താക്കപ്പെടണം എന്ന പൊതുവികാരം രൂപപ്പെടും. അതില്‍ ജാസ്മിന്റെ സ്േ്രപ പ്രശ്‌നം ഗുരുതരമായി പരിഗണിക്കും. അവസാനം മൊത്തം ഹൗസിന്റെയും റിയാസിന്റെയും തീരുമാനം അന്വേഷിക്കും. കാര്യങ്ങളുടെ കിടപ്പ് ഏകദേശം ധാരണയുള്ള റിയാസ് പ്രശ്ങ്ങള്‍ അവിടെ വെച്ച് സോള്‍വ് ചെയ്യാന്‍ ശ്രമിക്കും. അല്ലേല്‍ അതിലേക്ക് ബിഗ് ബോസ് എത്തിക്കും. എല്ലാവര്‍ക്കും അനുയോജ്യമായ തീരുമാനം വരുത്താന്‍ ബിഗ് ബോസ് പ്ലാന്‍ ചെയ്യും. അല്ലെങ്കില്‍ വരന്‍ പോകുന്ന സീസണുകളോട് പ്രേക്ഷകര്‍ മുഖം തിരിക്കുമെന്നു അവര്‍ക്കറിയാം..

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
 എന്തായാലും റോബിന്‍ പുറത്തേക്ക് പോവില്ലെന്നാണ് പൊതുവേയുള്ള വിവരം

എന്തായാലും റോബിന്‍ പുറത്തേക്ക് പോവില്ലെന്നാണ് പൊതുവേയുള്ള വിവരം. ഈ സീസണില്‍ പുറത്ത് ഏറ്റവുമധികം ജനപിന്തുണ ഉള്ള മത്സരാര്‍ഥിയാണ് റോബിന്‍ രാധകൃഷ്ണന്‍. എട്ട് മാസത്തോളം ഗെയിമിനെ കുറിച്ച് പഠിച്ച വന്ന റോബിന്‍ സഹമത്സരാര്‍ഥികളെ പുറത്താക്കുന്നത് മുതലിങ്ങോട്ട് ഓരോന്നും പ്ലാന്‍ ചെയ്യാറുണ്ട്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ റോബിന്റെ ഭാവി എന്താണെന്ന് അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X