നിന്നെയൊക്കെ ആര് പ്രണയിക്കാന്‍, എന്റെ കാഴ്ചപാടിലുള്ളവള്‍ അല്ല; ബിഗ് ബോസിലെ ലവ് ട്രാക്കിനെ കുറിച്ച് ആരാധകര്‍

ഇത്തവണ ബിഗ് ബോസില്‍ ഒരു പ്രണയമുണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയ പേജുകളില്‍ ചില സംശയങ്ങള്‍ ആദ്യം ഉയര്‍ന്ന് വന്നിരുന്നു. ദില്‍ഷയുമായി ഒരു ലവ് സ്ട്രാറ്റര്‍ജി നടത്താന്‍ ഡോ. റോബിന്‍ ശ്രമിച്ചത് പാളി പോയിരുന്നു. കഴിഞ്ഞ ദിവസം പ്രണയമില്ലല്ലോ നമ്മള്‍ സുഹൃത്തുക്കളാണെന്ന് ദില്‍ഷ ചോദിച്ചതോടെ അതവിടെ അവസാനിക്കുകയും ചെയ്തു. എന്നാല്‍ ദില്‍ഷയുടെ പിന്നാലെ നടന്ന് പ്രൊപ്പോസ് ചെയ്യുകയാണ് ബ്ലെസ്ലി.

ദില്‍ഷയെക്കാളും മൂന്ന് വയസിന് ചെറുപ്പമായ ബ്ലെസ്ലി ആദ്യം ക്രഷ് തോന്നുന്നു എന്നാണ് പറഞ്ഞത്. പിന്നീട് വിവാഹം കഴിച്ചോട്ടെ എന്ന ചോദ്യവുമായി എത്തി. പ്രായമൊന്നും പ്രശ്‌നമല്ലെന്നും പുറത്തിറങ്ങിയാല്‍ നമുക്കിത് ആലോചിക്കാം എന്നൊക്കെ ബ്ലെസ്ലി പറഞ്ഞിരുന്നു. എന്നാല്‍ പറ്റാവുന്ന അത്രയും രീതിയില്‍ പറഞ്ഞ് അത് ഒഴിവാക്കാനാണ് ദില്‍ഷ ശ്രമിച്ചത്. ഇതേ കുറിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ പറയുന്നതിങ്ങനെയാണ്...

  ദില്‍ഷക്ക് ഡോക്ടറിനോട് ഒന്നും ഇല്ല

ദില്‍ഷക്ക് ഡോക്ടറിനോട് ഒന്നും ഇല്ല. എല്ലാവരും കൂടെ പറഞ്ഞ് ഉണ്ടാക്കാതിരുന്നാല്‍ മതി. സത്യത്തില്‍ ദില്‍ഷ ചില സമയമങ്ങളില്‍ അദ്ദേഹത്തെ പേടിക്കുന്നുണ്ട്. പക്ഷേ ഡോക്ടറെ മുഴുവനുമായി നോക്കുമ്പോള്‍ അദ്ദേഹം ഒരു പാവമാണെന്നും അവള്‍ കരുതുന്നുണ്ടെന്നു തോന്നുന്നു. പിന്നെ അവളുടെ ഒരു ക്യാരക്ടര്‍ വെച്ച്, അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയണമെന്നും അവള്‍ ആഗ്രഹിക്കുന്നു. മാത്രമല്ല ആ വീടിനുള്ളില്‍ റോബിന്‍ അവള്‍ക്ക് എതിരായി നില്‍ക്കരുത് എന്നൊരു ആഗ്രഹം കൂടി ദില്‍ഷ മുന്നോട്ട് വെക്കുന്നുണ്ട്.

എന്റെ കാഴ്ചപാടിലെ ആളൊന്നുമല്ല നീ എന്നൊക്കെ പറഞ്ഞ് റോബിന്‍ അതങ്ങ് തീര്‍ത്തു

അതേ സമയം റോബിനാണെങ്കില്‍ ഒരു സുഹൃത്തായി കണ്ടാല്‍ മതി എന്ന് ദില്‍ഷ പറഞ്ഞത് എല്ലാവരും കേട്ടതിലെ ഒരു പ്രശ്‌നം കൂടി ഉണ്ട്. നിന്നെയൊക്കെ ആര് പ്രണയിക്കാന്‍, എന്റെ കാഴ്ചപാടിലെ ആളൊന്നുമല്ല നീ എന്നൊക്കെ പറഞ്ഞ് റോബിന്‍ അതങ്ങ് തീര്‍ത്തു. എന്നാല്‍ ബ്ലസ്ലി ചെയ്തതോ? അവളുടെ പ്രായം പ്രശ്‌നമല്ല, സ്റ്റാര്‍ജിയ്ക്ക് വേണ്ടിയും അല്ല. പുറത്ത് എത്തിയിട്ട് വീട്ടുകാരുമായി ആലോചിച്ച് കെട്ടാനാണ് പ്ലാന്‍. ദില്‍ഷ എത്ര നല്ല രീതിയില്‍ പറഞ്ഞു നോക്കിയിട്ടും ഇപ്പോഴും അവന്റ തലയില്‍ കേറിയിട്ടില്ല.

  അങ്ങനെയുള്ളവരാണ് ശരിക്കും ടോക്‌സിക്

അങ്ങനെയുള്ളവരാണ് ശരിക്കും ടോക്‌സിക്. ചുരുക്കി പറഞ്ഞാല്‍ ബ്ലെസ്ലി മൊത്തം ചളമാക്കി ഉള്ള വിലയും കളഞ്ഞു. നാണക്കേട് മിച്ചവും. ഒന്ന് ചമ്മിയെങ്കിലും, ഇക്കാര്യം ഡോക്ടര്‍ നല്ല പോലെ കൈകാര്യം ചെയ്തു എന്നു വേണം പറയാന്‍. അതേ സമയം ഈ സീസണില്‍ എല്ലാവരുടെയും ശ്രദ്ധ നേടി എടുക്കാനുള്ള ഡോ. റോബിന്റെ ശ്രമം വിജയിച്ചു എന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. എല്ലാവരും അദ്ദേഹത്തിന്റെ ഗെയിം തന്ത്രങ്ങളെ കുറ്റം പറയുന്നുണ്ടെങ്കിലും എല്ലായിടത്തും റോബിന്റെ പേര് മാത്രം നിറഞ്ഞ് നില്‍ക്കുന്നതും ഒരു വിജയമാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടി എത്തുന്നത് ഇങ്ങേരുടെ മുഖമായിരിക്കും

ഈ മൊതല് ജയിച്ചാലും തോറ്റാലും, ഒരു പക്ഷേ അടുത്ത രണ്ടാഴ്ച്ചക്കുള്ളില്‍ കളം വിട്ടാലും, 'ബിഗ് ബോസ് കാണുന്ന ഏതൊരു പ്രേക്ഷകനും ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടി എത്തുന്നത് ഇങ്ങേരുടെ മുഖമായിരിക്കും. വന്ന രണ്ടാഴ്ച്ചക്കുളളില്‍ അകത്തും പുറത്തും ഇത്രക്ക് ഓളം ഉണ്ടാക്കിയ ഒരാള്‍ മലയാളം സീസണില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. അത് സ്‌ക്രീന്‍ പ്രസന്‍സ് ആയാലും, തേഞ്ഞൊട്ടല്‍ ആയാലും ട്രോള്‍സ് ആയാലും ഹേറ്റേഴ്‌സ് ആയാലും, സ്ട്രാറ്റജി ആയാലും ചമ്മല്‍ ആയാലും ഒന്നാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X