അവളെ അടച്ച് പൂട്ടാന്‍ തരികിട സാബുവിനെ പോലെയുള്ള ഒരാള്‍ കൂടി വേണമായിരുന്നു; ബിഗ് ബോസ് റിവ്യൂ ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയകരമായി സംപ്രേക്ഷണം നടക്കുകയാണ്. ഒത്തിരി പ്രത്യേകതകളോടെ എത്തിയ ഷോ യ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. എന്നാല്‍ ഒരു മത്സരാര്‍ഥിയ്ക്ക് മാത്രമായി പ്രത്യേക സ്ഥാനം കൊടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും ശക്തമായ മത്സരം നടന്നത് ഇത്തവണയാണെന്ന് ഉറപ്പിച്ച് പറയാം. പുരുഷന്മാരും വനിതകളുമെല്ലാം ഒന്നിനൊന്ന് മുട്ടി നില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലുണ്ടായ വലിയ വഴക്കാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. റോബിന്‍ നോമിനേഷന്‍ പറയാത്തതിനെ പറ്റി തുടങ്ങിയ വഴക്ക് വലിയ ബഹളമായതോടെ കൈയ്യേറ്റത്തിലേക്ക് വരെ എത്തി. പുറത്തിറങ്ങിയാല്‍ തല്ലും എന്നുള്ള ഭീഷണികളും ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ മത്സരാര്‍ഥികളുടെ നിലവാരം അളന്ന് കൊണ്ടുള്ള എഴുത്താണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്നത്.

 മത്സരം ശരിക്കും മത്സരമായി തന്നെ കാണാന്‍ എല്ലാവര്‍ക്കും സാധിക്കുന്നുണ്ട്

മത്സരം ശരിക്കും മത്സരമായി തന്നെ കാണാന്‍ എല്ലാവര്‍ക്കും സാധിക്കുന്നുണ്ട്. ഓരോരുത്തരും വഴക്ക് കൂടിയും പ്രകോപനം ഉണ്ടാക്കിയും ഒക്കെ കണ്ടന്റ് ഉണ്ടാക്കി. എന്നാല്‍ ഡോക്ടര്‍ റോബിന് ആദ്യം തന്നെ പിഴച്ചു എന്നാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഗീവര്‍ഗീസ് എന്ന നിരൂപകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. മറ്റുള്ള മത്സരാര്‍ഥികളെ കുറിച്ചുള്ള വിലയിരുത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. വിശദമായി വായിക്കാം..

ഇവിടെ റോബിന് ആദ്യമേ പിഴച്ചു

'കൂടുതല്‍ വിദ്യാഭ്യാസം ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുക സ്വാഭാവികം ആണ്. അവര്‍ വളരെ സൂക്ഷിച്ചു വേണം ഓരോ വാക്കും പറയാന്‍. അവരുടെ ശരീരഭാഷയും പെരുമാറ്റവും ചുറ്റിനും ഉള്ള അവരേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞെന്നു ചിന്തിക്കുന്നവര്‍ സംശയത്തോടെ നോക്കി കാണുക സ്വാഭാവികം. ഇവിടെ റോബിന് ആദ്യമേ പിഴച്ചു. അതിനാല്‍ തമ്മില്‍ മത്സരിച്ചു ജയിക്കേണ്ട ബിബി ഹൗസില്‍ എല്ലാവരുടെയും കണ്ണിലെ കരടായതു പോലെ മച്ചാന്‍ പ്രധാന കഥാപാത്രമായി അവിടെ നടന്ന ഓരോ സംഭവവും കാണിക്കുന്നു.

ഡെയ്സിയില്‍ നിന്ന്  ഞാന്‍ ഇത്രയും മോശമായ പെരുമാറ്റവും അപമാന വാക്കുകളും പ്രതീക്ഷിച്ചില്ല

ഡെയ്സിയില്‍ നിന്ന് ഞാന്‍ ഇത്രയും മോശമായ പെരുമാറ്റവും അപമാന വാക്കുകളും പ്രതീക്ഷിച്ചില്ല. നിസ്സാര കാര്യത്തിന് ഒരാളോടുള്ള പക തീര്‍ക്കാന്‍ രഹസ്യമായി റോബിന്‍ പറഞ്ഞ കാര്യം എതിരാളിക്ക് കൈമാറി അവരുടെ കടിപിടി കണ്ടു രസിക്കുന്ന കുറുക്കന്‍ ആയി മാറിയത്
വളരെ പ്രതീക്ഷ വെച്ചിരുന്ന അവളെ വെറുക്കപ്പെടുന്ന ഒരു മത്സരാര്‍ഥിയാക്കി മാറ്റി. മുംബൈയില്‍ വിലസിയതിന്റെ പരിണിത ഫലമാകുമോ അത് എന്നറിയില്ല.

തരികിട സാബുവിനെ പോലെയുള്ള ഒരാള്‍ കൂടി  വേണമായിരുന്നു

ഇത്രയും ധൈര്യവും എന്തും തുറന്നു പറയാന്‍ കഴിവും ഉള്ള അവള്‍ സങ്കുചിതമായ ആ മനസ്സും സംസ്‌കാരശൂന്യമായ ഭാഷയും തുടര്‍ന്നാല്‍ ഫൈനല്‍ അഞ്ചില്‍ എത്താതെ പുറത്തായി എന്നു വരാം. മസ്സില്‍ വനിത ഇത് എന്തൊരു അഹങ്കാരം ആണ് പ്രകടിപ്പിക്കുന്നത്? സ്വന്തം പിതാവിന്റെ പേരല്ലേ പറഞ്ഞത്? അത് എങ്ങനെ നാണക്കേടാകും? അത് അഭിമാനമായി എടുക്കേണ്ടതിനു പകരം അപമാനിക്കപ്പെട്ടു എന്നു പറയുമ്പോള്‍ എന്താണ് പ്രേക്ഷകര്‍ക്ക് മനസ്സിലാകുക. അവിടെ ആര്‍ക്കും പിടിച്ചു കെട്ടാന്‍ വയ്യാത്ത വിധത്തില്‍ ആക്രോശിക്കുന്ന അവളെ പോലെയുള്ളവരെ അടച്ചു പൂട്ടാന്‍ തരികിട സാബുവിനെ പോലെയുള്ള ഒരാള്‍ കൂടി വേണമായിരുന്നു.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
ഇടയില്‍ കയറി സ്‌കോര്‍ ചെയ്യാന്‍ കരച്ചില്‍ ശാലിനി വന്നത് തികച്ചും അനുചിതം ആയിപ്പോയി

ഒരു കലഹം നടക്കുമ്പോള്‍ ഇടയില്‍ കയറി സ്‌കോര്‍ ചെയ്യാന്‍ കരച്ചില്‍ ശാലിനി വന്നത് തികച്ചും അനുചിതം ആയിപ്പോയി. അവിടെ വനിതകളെ എടീ പോടീ എന്നു വിളിക്കരുതെന്നാണ് തിട്ടൂരം. തങ്ങള്‍ എന്തോ വലിയ സംഭവം എന്നു സ്വയം ധരിക്കുന്ന അവിടെയുള്ള പല വനിതകളും ഡോക്ടര്‍ മച്ചാനെ എടാ പോടാ എന്നാണ് വിളിച്ചു കൊണ്ടിരിക്കുന്നത്. ഒരാള്‍ സൈക്കിക് എന്നുവരെ അയാളെ വിളിച്ചു. അയാള്‍ക്ക് അവരെ എടീ പോടീ എന്നു വിളിച്ചുകൂടേ? ശേഷം കാഴ്ചയില്‍...'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X