കെട്ടിപ്പിടിച്ചും ഇറുക്കിയും ജാസ്മിനെ താലോലിച്ച് റോബിന്‍; അന്തം ഫാന്‍സിന് കിട്ടിയ അടിയാണെന്ന് ആരാധകരും
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ വലിയ അനീതി നടന്നുവെന്നാണ് ചില പ്രേക്ഷകരുടെ ആരോപണം. റോബിനെ പുറത്താക്കിയതും ജാസ്മിന്‍ സ്വയം പുറത്തേക്ക് പോയതുമൊക്കെ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ചിലര്‍ ബിഗ് ബോസ് കാണില്ലെന്ന് വരെ പറഞ്ഞു. മറ്റ് ചിലര്‍ ജാസ്മിനെതിരെയും റിയാസിനെതിരെയും സൈബര്‍ അക്രമണം നടത്തി. ഇതിനൊക്കെ അവസാനമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും ഇതുവരെ പുറത്തായ മത്സരാര്‍ഥികളെല്ലാം ആദ്യമായി ഒരുമിച്ച് കൂടിയിരുന്നു. ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരിപാടിയ്ക്ക് വേണ്ടിയാണ് ബിഗ് ബോസ് താരങ്ങള്‍ ഒരുമിച്ചത്. അതിലേറ്റവും കൗതുകം റോബിനും ജാസ്മിനും ഒത്തൊരുമിച്ചതാണ്. ഇരുവരും ബിഗ് ബോസിനുള്ളില്‍ ശത്രുക്കളെ പോലെയായിരുന്നു. പുറത്ത് വന്നിട്ടും അതിന് മാറ്റമില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അവര്‍ ഏറ്റവും നല്ല സുഹൃത്തുക്കളായി മാറി.

നിമിഷ പുറത്ത് വിട്ട വീഡിയോയില്‍ ജാസ്മിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്ന റോബിനെയുമാണ് കാണാന്‍ സാധിക്കുന്നത്. ഇപ്പോള്‍ നിങ്ങളൊക്കെ ആരായി എന്നും നിമിഷ ചോദിച്ചിരുന്നു. അതായത് റോബിനെ പുറത്താക്കാന്‍ കാരണക്കാരായെന്ന് പറഞ്ഞ് ആരാധകര്‍ അക്രമിച്ച അതേ ജാസ്മിനുമായി റോബിന്‍ നല്ല സൗഹൃദമായി. ഇതോടെ ആരാധകരുടെ തലയ്ക്കിട്ട് കിട്ടിയ അടിയാണെന്ന് പറയാം. ഇതേ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

'അന്തം ഫാന്‍സിന്റെ തലയ്ക്കിട്ട് കിട്ടുന്ന എത്രാമത്തെ അടിയാണിത്. അടുത്ത സീസണ്‍ മുതലെങ്കിലും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മത്സരാര്‍ഥികളെ സപ്പോര്‍ട്ട് ചെയ്യുക. ഇഷ്ടപ്പെട്ട ആള്‍ പുറത്തായാല്‍ നിലവിലുള്ള നല്ല കണ്ടസ്റ്റന്റിനെ സപ്പോര്‍ട്ട് ചെയ്യുക. നന്നായി പെര്‍ഫോം ചെയ്യുന്നവരെ ഫാനിസത്തിന്റെ പേരില്‍ പുറത്താക്കാന്‍ ശ്രമിക്കാതിരിക്കുക. നല്ല മത്സരാര്‍ത്ഥികള്‍ നില നിന്നാലെ നല്ല എന്റര്‍ടെയിന്‍മെന്റ് ഉണ്ടാകൂ.
ഈ സീസണ്‍ കഴിഞ്ഞാല്‍ റോബിനെ ഫ്രണ്ട് ആയി തന്നെ ദില്‍ഷ നിലനിര്‍ത്തിയാല്‍ അവരെ സൈബര്‍ അറ്റാക്ക് നടത്താതിരിക്കുക. ഇനി അത്രയും കൂടിയെ താഴാനുള്ളു എന്നാണ്' ആരാധകര്‍ പറയുന്നത്. നിലവില്‍ ബിഗ് ബോസിനകത്ത് റിയാസും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരില്‍ വലിയ അധിഷേപങ്ങളാണ് പുറത്ത് വരുന്നത്. എന്നാല്‍ അതൊന്നും സ്‌ക്രിപ്റ്റഡ് അല്ലാത്തത് കൊണ്ട് മനുഷ്യന്മാര്‍ക്ക് മാറ്റം വരുന്നതാണെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications