ഡെയ്‌സിയുടെ ചതി മനസിലാക്കിയപ്പോള്‍ തകര്‍ന്ന് പോയത് അതിന് ഉദാഹരണമാണ്; ജാസ്മിനെ കുറിച്ച് ആരാധകര്‍

ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു ആഴ്ച കൂടി പിന്നിടുകയാണ്. ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ വന്ന് മത്സരാര്‍ഥികള്‍ക്ക് ചില മുന്നറിപ്പുകള്‍ കൊടുത്തിരുന്നു. ഇതോടെ മത്സരം ശക്തമാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം മത്സരാര്‍ഥികളെ കുറിച്ചും അവരുടെ ഗെയിം പ്ലാനുകളെ പറ്റിയും നിരവധി എഴുത്തുകളും കമന്റുകളുമാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. ഇത്തവണ കാര്യമായ ആരാധക പിന്‍ബലം ഉണ്ടാക്കാന്‍ ഒരാള്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

അതേ സമയം ജാസ്മിന്‍ എം മൂസയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വന്നൊരു എഴുത്ത് ശ്രദ്ധേയമാവുകയാണ്. ജാസ്മിന് പലപ്പോഴും കൂടെയുള്ളവരോട് എങ്ങനെ പെരുമാറണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയില്ലെന്നും അതിന്റെ കാരണത്തെ കുറിച്ചുമാണ് ഐറ് നസ്രീന്‍ എന്നൊരു ആരാധിക എഴുതിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ജാസ്മിന് കൂടെയുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല

'ജാസ്മിന് പലപ്പോഴും കൂടെയുള്ളവരോട് എങ്ങനെ പെരുമാറണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയില്ല. അവള്‍ വളര്‍ന്ന് വന്ന സാഹചര്യമാണ് അവളെ അങ്ങനെ ആക്കിയത്. ചെറിയ പ്രായത്തില്‍ ഒരു കുട്ടി അനുഭവിക്കാവുന്നതിലും അപ്പുറം അവള്‍ അനുഭവിച്ചു. ആ അനുഭവം അവളെ തീച്ചൂളയില്‍ പഴുപ്പിച്ചെടുത്തത് കണക്കാക്കി. അവളുടെ പ്രൊട്ടക്ഷന് അവള്‍ തന്നെ മതി എന്ന ഉറച്ച തീരുമാനത്തില്‍ എടുത്തിട്ട മുഖം മൂടിയാണ് ഗൗരവവും പക്വതയും പക്ഷേ ആള് പാവമാണ്.

ഡെയ്‌സിയുടെ ചതി മനസിലാക്കിയപ്പോള്‍ തകര്‍ന്ന് പോയത് അതിന് ഉദാഹരണമാണ്

ഡെയ്‌സിയുടെ ചതി മനസിലാക്കിയപ്പോള്‍ തകര്‍ന്ന് പോയത് അതിന് ഉദാഹരണമാണ്. ന്യായം നീതി വേണം ചതി പാടില്ല എന്നതാണ് അവളുടെ പോളിസി. ആരെയും വകവെക്കാത്ത പെരുമാറ്റം ആരെയും ബഹുമാനിക്കാത്ത പ്രകൃതം ആനാവശ്യ കാര്യങ്ങള്‍ക്ക് പോലും സഭ്യമല്ലാത്ത ഭാഷ ഇതൊക്കെ മറ്റുള്ളവര്‍ക്ക് അവളില്‍ വെറുപ്പ് ഇറിറ്റേഷനും ഉളവാക്കും. എന്നിരുന്നാലും അവളെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ഇങ്ങനെയുള്ളവരെ പ്രകോപിപ്പിച്ചാല്‍ പരിസരം നോക്കാതെ നിയന്ത്രണം വിട്ട് പ്രതികരിക്കും പലപ്പോഴും അവളത് ചെയ്യുന്നുണ്ട്.

ഇങ്ങനെ പെരുമാറുന്നത് കൊണ്ട് പലപ്പോഴും ഒറ്റപ്പെട്ട് പോകും

സാധാരണ ആള്‍ക്കാര്‍ക്ക് ഇവരെ മനസിലാകണമെന്നില്ല. ഇങ്ങനെ പെരുമാറുന്നത് കൊണ്ട് പലപ്പോഴും ഒറ്റപ്പെട്ട് പോകും പക്ഷേ അവള്‍ അത് കാര്യമാക്കുന്നില്ല. അതില്‍ കുറ്റബോധവുമില്ല. പലരും പറയുന്നുണ്ട് അവളുടെ ഭര്‍ത്താവ് രക്ഷപ്പെട്ടെന്ന്. ഒരിക്കലും ആരും ഇപ്പോഴുള്ള ജാസ്മിനെപ്പോലെ ജനിക്കുന്നില്ല. ഒരു പരിധി വരെ ആ ഭര്‍ത്താവും വീട്ടുകാരുമാണ് ഈ കുട്ടി ഇങ്ങനാകാനുള്ള കാരണം. ഇപ്പോഴത്തെ ആറ്റിറ്റിയൂഡുള്ള ജാസ്മിന്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്ക് ചെറുപ്പത്തില്‍ പലതും അനുഭവിക്കേണ്ടി വരില്ലായിരുന്നു.

അവള്‍ ആത്മഹത്യ ചെയ്തില്ല. സ്വന്തമായി അധ്വാനിച്ചു അവള്‍ ജീവിക്കുന്നു

അവള്‍ ആത്മഹത്യ ചെയ്തില്ല. സ്വന്തമായി അധ്വാനിച്ചു അവള്‍ ജീവിക്കുന്നു. ആരെയും ഉപദ്രവിക്കുന്നില്ല. അവള്‍ വര്‍ഷങ്ങളോളം സമയമെടുത്ത് അവള്‍ തന്നെ അവളെ മോള്‍ഡ് ചെയ്ത് എടുത്തതാണ് ഈ രൂപവും ഈ ഭാവവും. ഇപ്പോഴുള്ള ജീവിതത്തില്‍ 100 % സാറ്റിസ്‌ഫൈഡ് ആണ്. എത്ര ബോള്‍ഡ് ആയി ജീവിച്ചാലും എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും ആണ്‍ തുണയോ ആണ് കരുത്തോ ഇല്ലാതെ ജീവിച്ചാലും ഈ നിമിഷം വരെയുള്ള എനിക്ക് പെണ്ണിന്റെ രൂപം മാറ്റാനോ, ഇത് പോലെ ബിഹേവ് ചെയ്യാനോ കഴിയില്ല.

ഓരോരോ ജീവിത സാഹചര്യങ്ങള്‍ ആണ് മനുഷ്യനെ പല കോലങ്ങളിലും ആക്കുന്നത്

കാരണം എന്റെ ജനനം, ജീവിതം, വിദ്യാഭ്യാസം, ഞാന്‍ തിരഞ്ഞെടുത്ത ജോലികള്‍, എന്റെ മകള്‍ നാേെളഎന്റെ പ്രാരാബ്ധങ്ങളെല്ലാം തീര്‍ത്തിട്ട് എനിക്ക് ഇഷ്ടപ്പെട്ട എന്നെ മനസിലാക്കുന്ന പരസപരം പൊരുത്തപ്പെടാന്‍ കഴിയുന്ന വിട്ടു വീഴ്ചകളില്‍ കൂടിയും സ്‌നേഹിച്ചും ബഹുമാനിച്ചും പരസ്പരം താങ്ങും തണലുമായ ഒരാളെ കിട്ടിയാല്‍ തുടങ്ങുന്നതിന് മുന്‍പ് ഒടുങ്ങിയ എന്റെ ജീവിതം ഇനിയും ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ആ കുട്ടിക്ക് അങ്ങനൊരു ആഗ്രഹമില്ല. അത്രയും മാറിപ്പോയി അല്ലെങ്കില്‍ മാറ്റിയെടുത്തു മനസും ശരീരവും പറഞ്ഞ് വന്നത് നമ്മള്‍ അവരെ അവരായി കാണുക വിലയിരുത്തുക. ഓരോരോ ജീവിത സാഹചര്യങ്ങള്‍ ആണ് മനുഷ്യനെ പല കോലങ്ങളിലും ആക്കുന്നത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X