ഓവര്‍സ്മാര്‍ട്ട് ആയി തന്നെ കുഴിയില്‍ ചാടുവാണ്; ഹിന്ദി ബിഗ് ബോസിലെ ഗെയിമാണ് റോബിന്റേതെന്ന് ആരാധകര്‍

പ്രേക്ഷകര്‍ക്ക് സുപരിചിതരും അല്ലാത്തവുമായിട്ടുള്ള മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസ് ഷോ യിലേക്ക് എത്തിയത്. പതിനേഴ് പേരില്‍ വലിയ താര പദവി ഉള്ളവരൊന്നും ഇല്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും മത്സരം കണ്ടതിന് ശേഷം മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളു. ആരുടെ ഫാന്‍സ് ആവണമെന്ന കണ്‍ഫ്യൂഷന്‍ പ്രേക്ഷകര്‍ക്കും ഉണ്ടെങ്കിലും ചില ആര്‍മി ഗ്രൂപ്പുകളൊക്കെ തുടങ്ങി കഴിഞ്ഞു.

എന്നാല്‍ നല്ല ഗെയിം പുറത്തെടുത്തിട്ട് താന്‍ കാണിക്കുന്നതൊക്കെ ഗെയിമാണെന്ന് വിളിച്ച് പറയുകയാണ് ഡോക്ടര്‍ റോബിന്‍. മറ്റുള്ളവരെക്കാളും ഗെയിം പഠിച്ചിട്ട് വന്ന റോബിന്‍ താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ വിളിച്ച് പറയുന്നത് വലിയ മണ്ടത്തരം ആണെന്നാണ് ആരാധകര്‍ പറയുന്നത്. റോബിന്റെ ഗെയിം തന്ത്രത്തെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വന്ന കമന്റുകള്‍ വായിക്കാം...

ഞാന്‍ അങ്ങനെ ചെയ്‌തേ ഇങ്ങനെ ചെയ്‌തേ എന്നു വിളിച്ചു പറയുന്നത് മണ്ടത്തരമാണ്

'പ്ലാന്‍ ചെയ്യുന്നതും കളിക്കുന്നതുമൊക്കെ നല്ലത് തന്നെ. പക്ഷേ അതു മറ്റുള്ളവര്‍ക്ക് മനസിലാവരുത്. അവിടെ ഡോക്ടര്‍ക്ക് പാളി പോയി. ഓരോന്ന് കാണിച്ചിട്ട് ഞാന്‍ അങ്ങനെ ചെയ്‌തേ ഇങ്ങനെ ചെയ്‌തേ എന്നു വിളിച്ചു പറയുന്നത് മണ്ടത്തരമാണ്. ഇന്ന് പാവ ക്യാപ്റ്റന്‍ന്റെ റൂമില്‍ കൊണ്ടു വെച്ചത് ഞാന്‍ ആണെന്ന് വലിയ കാര്യമായിട്ട് വിളിച്ചു പറഞ്ഞു അശ്വിനോട്. റൂമില്‍ കയറിത് റൂള്‍ അനുസരിച്ചു തെറ്റല്ലേ എന്നു അശ്വിന്‍ ചോദിച്ചപ്പോള്‍ മലക്കം മറിഞ്ഞു ഞാന്‍ കേറിയില്ല എന്നു കള്ളം പറഞ്ഞു.

 ഇയാള്‍ ഓവര്‍സ്മാര്‍ട്ട് ആയി തന്നെ കുഴിയില്‍ ചാടുവാണ്

ഇയാള്‍ ഓവര്‍സ്മാര്‍ട്ട് ആയി തന്നെ കുഴിയില്‍ ചാടുവാണ്. ഇപ്പോള്‍ വീട്ടില്‍ ഉള്ള ആര്‍ക്കും വിശ്വാസം ഇല്ലാതെ ആയി. ഇനി ഇവന്റെ ഒരു അടവും ആരുടെ അടുത്തും നടക്കില്ല. പോരാത്തതിന് ആവശ്യം ഇല്ലാത്ത ഇടത്തെല്ലാം കേറി വെറുപ്പിക്കുക. പ്രതികരിക്കുന്ന ആളാണെന്നു കാണിക്കാന്‍ സ്വയം സിറ്റുവേഷന്‍ ക്രീയേറ്റ് ചെയ്യുന്നു. ഓവര്‍ പ്രിപ്പറേഷന്‍ ഒരാളെ എങ്ങനെ കുഴിയില്‍ ചാടിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഡോക്ടര്‍ റോബിന്‍'.

എല്ലാവരെയും വെറുപ്പിച്ചു ഒറ്റപ്പെട്ടിട്ട് ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കാനുള്ള സ്ട്രാറ്റജിയാണ്

എല്ലാവരെയും വെറുപ്പിച്ചു ഒറ്റപ്പെട്ടിട്ട് ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കാനുള്ള സ്ട്രാറ്റജിയാണ്. പുള്ളി ഉദ്ദേശിക്കുന്നത് ഹിന്ദി മോഡല്‍ ഗെയിം ആണ്. പക്ഷെ അവിടെയുള്ള ആര്‍ക്കും അതൊന്നും അത്ര പിടിയില്ല. അത് കൊണ്ട് പുള്ളി ഞാന്‍ അങ്ങനെ ഒരു ഗെയിമാണ് കളിക്കുന്നതെന്ന് മറ്റുള്ളവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നു. എന്തായാലും ഡോക്ടര്‍ റോബിന്‍ കിടുവാണ്. കുറച്ച് കാലം വീടിനുള്ളില്‍ പിടിച്ച് നില്‍ക്കാനുള്ള കാര്യങ്ങളൊക്കെ അദ്ദേഹം ഇറക്കുന്നുണ്ട്. എന്തായാലും പുള്ളിക്കുള്ള കുഴി പുള്ളി തന്നെ തോണ്ടി വെച്ചതാണോ എന്നറിയാന്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ അവതാരകന്‍ വരുമ്പോള്‍ കാണാം.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
റോബിന്‍ ചീപ്പ് ഡബിള്‍ ഗെയിം കളിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്

അതേ സമയം റോബിന്‍ ചീപ്പ് ഡബിള്‍ ഗെയിം കളിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതും മൂന്നാം ദിവസം ഹിന്ദി ബിഗ് ബോസ് ഒക്കെ കണ്ട് കേരളത്തില്‍ ബിഗ് ബോസ് ഇംപ്ലിമെന്റ് ചെയ്യാന്‍ നോക്കുന്നു. ശുദ്ധ പൊട്ടന്‍ നെഗറ്റീവ് കിട്ടി കിട്ടി പാതി വഴിയില്‍ പോവും. മെല്ലെ മെല്ലെ അടവ് പുറത്ത് എടുത്താല്‍ മതിയായിരുന്നു. ഇത് പഠിച്ച് വന്നതൊക്കെ ഒറ്റയടിക്ക് പുറത്തെടുത്ത് തുടങ്ങി. വാര്‍ത്ത സമ്മേളനം കണ്ടാല്‍ തന്നെ അറിയാം. അതില്‍ റോബിന്‍ എല്ലം പഠിച്ചു വന്നവന്‍ ആണെന്ന് എല്ലാവരും പറയുന്നു. ഓവര്‍ എക്‌സൈറ്റ്‌മെന്റില്‍ ഡോക്ടര്‍ തന്നെ ഞാന്‍ റിസര്‍ച്ച് നടത്തി വന്നത് ആണെന്ന് എല്ലാവരോടും പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ അത് പാരയായി മാറുമോന്ന് കണ്ടറിയേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X