India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  82 കോടി പറ്റിച്ചവൾ എന്നൊക്കെ കേട്ടു; അവരൊരു മാന്യയായ സ്ത്രീയാണ്, ധന്യയെ വിമർശിക്കുന്നവർക്കുള്ള മറുപടിയിത്

  |

  ബിഗ് ബോസിലെ ഫൈനലിസ്റ്റ് ആവാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയാണ് ധന്യ മേരി വര്‍ഗീസ്. ഇതുവരെയുള്ള ടാസ്‌കുകളിലും വീട്ടിലെ ജോലികളുമൊക്കെ ഏറ്റവും മനോഹരമായി ചെയ്യാന്‍ ധന്യയ്ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ധന്യ പരദൂഷണക്കാരിയാണെന്നും വിഷം ആണെന്നുമൊക്കെയുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

  കഴിഞ്ഞ ദിവസം ധന്യയ്ക്ക് എതിരെ നടക്കുന്ന ഡീഗ്രേഡിങ്ങില്‍ പ്രതികരിച്ച് കൊണ്ട് അവരുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ് രംഗത്ത് വന്നിരുന്നു. പിന്നാലെ ധന്യയെ സപ്പോര്‍ട്ട് ചെയ്തും അവരുടെ കഴിവുകളെ കുറിച്ച് പറയുകയുമാണ് ഒരു ആരാധിക. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  'മറ്റൊരു മത്സരാര്‍ഥിയോടുള്ള ഇഷ്ടം കാണിക്കേക്കണ്ടത് ഇഷ്ടം ഇല്ലാത്ത ആളെ വിഷം, പരദൂഷണം എന്നൊക്കെ വിളിച്ചല്ല. ധന്യ ഡീഗ്രേഡ് ചെയ്തുള്ള പോസ്റ്റുകള്‍ സഹിക്കാവുന്നതിലും അപ്പുറം ആണ്. നേരിട്ട് പരിചയം ഇല്ലാത്ത ഒരാളെ എന്ത് അടിസ്ഥാനത്തില്‍ ആണ് വിഷം എന്ന് വിളിക്കുന്നത്. ഈ വിളിക്കുന്നവരുടെ കുടുംബത്തില്‍ ആരേലും അവര്‍ തീണ്ടി മരിച്ചിട്ടുണ്ടോ.

  ചിലര്‍ പറയുന്നു സ്ലോ പോയിസന്‍ ആണെന്ന്. പറയുന്ന കേട്ടാല്‍ തോന്നും പരിചയത്തില്‍ ആരോ ധന്യ ഓരോ സ്പൂണ്‍ സ്ഥിരം ആയി കഴിച്ചു മരിച്ചെന്നു. പറയുന്ന ആളുകളില്‍ ഭൂരിഭാഗം സ്ത്രീകള്‍. കണ്ടാലേ അറിയാം ആരെയും കുറ്റം പറയാത്ത മറ്റുള്ളവരെ കുറിച്ച് ഒരക്ഷരം സംസാരിക്കാത്ത നന്മയുടെ നിറകുടങ്ങള്‍ ആയ 80 കളുടെ വസന്തങ്ങള്‍.

  ഈ പറയുന്നവരോട് ചോദിക്കട്ടെ എന്താണ് പരദൂഷണം. ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെ കുറിച്ച് മറ്റുള്ളവരോട് ദുഷിച്ചു പറയുക.. ധന്യ ഇങ്ങനെ പറഞ്ഞിട്ടുള്ളതു എന്നാണ്? പരിചയം ഉള്ളവര്‍ തമ്മില്‍ ഒരു ഗെയിം ഷോയില്‍ ഒന്നിച്ചിരുന്നു സംസാരിക്കുന്നതു പരദൂഷണം ആകുന്നതു എങ്ങനെ ആണ്.
  ധന്യയുടെ ഏതേലും വാക്കുകള്‍ ആരെ എങ്കിലും മോശമായി ബാധിച്ചിട്ടുണ്ടോ? ചെയ്യാത്ത എന്തെങ്കിലും കാര്യങ്ങള്‍ ഒരാളെ കുറിച്ച് ധന്യ മറ്റുള്ള ആരോടേലും പറഞ്ഞിട്ടുണ്ടോ.

  ബ്ലെസ്ലി ദേഹത്ത് വെള്ളം ഒഴിച്ച ഇഷ്യൂ അവര്‍ അത്രയ്ക്ക് മാന്യ ആയ സ്ത്രീ ആയതു കൊണ്ടാണ് പ്രശ്‌നത്തിന് പോകാതെ ഒഴിവാക്കി വിട്ടത്. ആരേയും വാക്കുകള്‍ കൊണ്ടു ഹേര്‍ട്ട് ചെയ്യാതിരിക്കാന്‍ അവര്‍ ശ്രദ്ദിക്കുന്നത് കാണാം. സ്‌ക്രീന്‍ സ്‌പേസിന വേണ്ടി ഉള്ള കാണിച്ചു കൂട്ടലുകള്‍ ഒന്നും തന്നെ ഇല്ല.

  അവിടെ ഉള്ള ജോലികള്‍ ചെയ്യുന്നതില്‍ മടി കാണിച്ചതായി ഇത് വരെ മറ്റു മത്സരാര്‍ഥികളോട് പരാതിയും ഇല്ല. വളരെ മാന്യമായ ഡ്രസിങ്, മാന്യമായ പെരുമാറ്റം, കിട്ടിയ ടാസ്‌കുകള്‍ എല്ലാം വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്.

  ചിലര്‍ അവരെ ഫ്രോഡ് എന്നും 82 കോടി പറ്റിച്ചവള്‍ എന്നും വിളിച്ചത് കേട്ടു. അവര്‍ കല്യാണം കഴിച്ചു ചെന്ന കുടുംബത്തില്‍ ഉണ്ടായ ബിസിനസ് തകര്‍ച്ച തുടര്‍ന്നുള്ള കേസ്. ധന്യ നടി ആയത് കൊണ്ട് അവരുടെ ഫെയിം ബിസിനസിന് വേണ്ടി യൂസ് ചെയ്തിരുന്നു. അങ്ങനെ അവരും പ്രതി ആയി.

  അതിന്റെ സത്യാവസ്ഥ യെ കുറിച്ച് അവരുടെ പഴയ ഇന്റര്‍വ്യൂസില്‍ ഡീറ്റെയില്‍ ആയി പറഞ്ഞിട്ടുണ്ട്. അവര്‍ക്കു നേരെ ഉള്ള ടോക്‌സിക് കമന്റ്‌സ് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ധന്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ പിആര്‍ ഏജന്‍സി ഇല്ല എന്നതു ശരി തന്നെ. പക്ഷെ ജെനുവിന്‍ ആയിട്ടുള്ള മത്സരാര്‍ഥികളുടെ ഫാന്‍ ബേസ് നോക്കാതെ സപ്പോര്‍ട്ട് ചെയ്യുന്ന വളരെ ചെറിയ ഒരു വിഭാഗം പ്രേഷകര്‍ ഇവിടെ ഉണ്ട്.

  ചോര തിളച്ച് നില്‍ക്കുന്ന ആണുങ്ങളുള്ള സ്ഥലമാണ്; സുചിത്രയുടെ ഭാവങ്ങള്‍ കണ്ട് അഖിലും റോണ്‍സനും പറയുന്നു

  എനിക്ക് കണ്‍വീന്‍സിങ് ആകുന്ന ഒരു നെഗറ്റീവ് പെര്‍ഫോമന്‍സ് അവരില്‍ നിന്ന് ഉണ്ടാകുന്ന വരെ ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യും. കൂട്ടത്തില്‍ നിന്ന് കല്ല് എറിയാന്‍ എളുപ്പം ആണ്. കല്ല് എറിയപ്പെടാന്‍ അവര്‍ക്കു അര്‍ഹത ഉണ്ടോ എന്ന് ആലോചിക്കുന്ന ഒരു ചെറിയ വിഭാഗം പ്രേഷകര്‍ ഉണ്ട്. അവരുടെ കൂടെ.. ആ ശബ്ദം കൂട്ടത്തില്‍ നേര്‍ത്തത് ആണെകിലും ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും. ആരാധിക പറഞ്ഞ് നിര്‍ത്തുന്നു..


  ശ്രേയ ഘോഷാലിൻ്റെ പാട്ടിലെ അക്ഷര ശുദ്ധിക്ക് പിന്നിലെ രഹസ്യമെന്ത്? പാട്ടെഴുതുന്ന ഭാഷയാണെന്ന് ആലപ്പി അഷറഫ്

  English summary
  Bigg Boss Malayalam Season 4: Netizens Support To Dhanya Mary Varghese
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X