ക്യാപ്റ്റൻ ബ്ലെസ്ലി പണി തുടങ്ങി..... നല്ല എട്ടിന്റെ പണി.... തനിക്ക് പണി തന്നതാണെന്ന് തിരിച്ചറിഞ്ഞ് സുചിത്ര!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഒമ്പതാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ ബ്ലെസ്ലിയാണ് വീട്ടിലെ ക്യാപ്റ്റൻ. ഹൗസിൽ താമസം തുടങ്ങിയിട്ട് ഒമ്പത് ആഴ്ച പിന്നിട്ടെങ്കിലും ക്യാപ്റ്റനാകാൻ അവസരം ലഭിച്ചത് ഇപ്പോഴാണ്.

എല്ലാ കാര്യങ്ങളിലും ആലോചിച്ചും ബുദ്ധിയോടും കാര്യങ്ങൾ തീരുമാനിക്കുന്ന വ്യക്തിയാണ് എന്നതിനാൽ ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി എത്തരത്തിലുള്ളതായിരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് വീട്ടിലുള്ള മറ്റ് അം​ഗങ്ങളും പ്രേക്ഷകരും.

വീട്ടിൽ നടപ്പാക്കാൻ പോകുന്ന ചില പ്ലാനുകളെ കുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാലിനോട് ബ്ലെസ്ലി സംസാരിച്ചിരുന്നു.

ധന്യ, റോബിൻ തുടങ്ങിയവരെല്ലാം ചില നിർദേശങ്ങളും ബ്ലെസ്ലിക്ക് മുമ്പിൽ വെച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ പുതിയ പ്രമോയിൽ ക്യാപ്റ്റനായി വീട്ടിൽ തകർക്കുന്ന ബ്ലെസ്ലിയാണുള്ളത്. ഇതുവരെ വീട്ടിലില്ലാത്ത ചില പരിഷ്കാരങ്ങളും ബ്ലെസ്ലി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്.

ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി ഏറ്റവും കൂടുതൽ വലയ്ക്കുന്നത് സുചിത്രയെയാണ്. ബെഡ്റൂം വൃത്തിയാക്കുന്ന ജോലിയാണ് സുചിത്രയ്ക്ക് നൽകിയിരിക്കുന്നത്. തറ വൃത്തിയാക്കിയാൽ മാത്രം പോര വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങൾ അടുക്കി വെക്കുകയും വേണം.

ബ്ലെസ്ലിയുടെ പുതിയ ഭരണ പരിഷ്കാരങ്ങൾ

ബ്ലെസ്ലിയുടെ പുതിയ ഭരണ പരിഷ്കാരങ്ങൾ അത്ര പിടിച്ചില്ലെങ്കിലും വേറെ വഴിയില്ലാത്തതിനാൽ സുചിത്ര അതെല്ലാം ചെയ്യുന്നതും പുതിയ പ്രമോയിൽ കാണാം.

താൻ ക്യാപ്റ്റനാണെങ്കിലും എല്ലാ കാര്യങ്ങളിലും ഹൗസ് മേറ്റ്സിനെ താൻ സഹായിക്കുമെന്നും ബെസ്ലി അറിയിച്ചിട്ടുണ്ട്. പണികൾ കൂടിയപ്പോൾ സുചിത്ര അഖിലിനോട് ബ്ലെസ്ലി തനിക്ക് പണി തന്നതാണെന്ന് മനസിലായിയെന്ന് പറയുന്നതും പുതിയ പ്രമോയിൽ കാണാം.

ബ്ലെസ്ലി നന്നായി ​ഗെയിമുകൾ കളിക്കുമെങ്കിലും വീട്ടിലെ മറ്റുള്ളവർക്കൊന്നും ബ്ലെസ്ലി ക്യാപ്റ്റനാകുന്നതിനോട് യോജിപ്പില്ലാത്തതിനാൽ ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്തിരിക്കുന്നത് ജയിലിലേക്കാണ്.

പണിയെടുത്ത് മടുത്ത് മത്സരാർഥികൾ

ആദ്യമായി ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് മത്സരിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ ബ്ലെസ്ലി അത് നന്നായി ഉപയോ​ഗിക്കുകയും ചെയ്തുവെന്ന് വേണം പറയാൻ. റിയാസ്, റോബിൻ എന്നിവർക്കൊപ്പമാണ് ബ്ലെസ്ലി ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്.

സുചിത്രയായിരുന്നു ടാസ്ക്കിന്റെ വിധി കർത്താവ്. ബ്ലെസ്ലിയെ വിജയിയായി പ്രഖ്യാപിച്ചതിന്റെ പേരിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

വീട്ടിലെ അം​ഗങ്ങളെ പല കാര്യങ്ങളും കൺവീൻസ് ചെയ്യിക്കുന്നതിൽ ബ്ലെസ്ലി പരാജയപ്പെടാറുണ്ട്. അതിനാൽ പലപ്പോഴും പുറത്തുപോയ അപർണ അടക്കമുള്ളവർ ബ്ലെസ്ലി മണ്ടനാണെന്ന് പറയുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു.

മണ്ടനെന്ന് വിളിച്ചവരെ കൊണ്ട് മാറ്റി പറയിപ്പിച്ചു

പക്ഷെ പലപ്പോഴും ബ്ലെസ്ലി ടാസ്ക്കുകൾ വിജയിച്ച് തന്റെ തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. പക്ഷാഭേദമില്ലാതെ വീട്ടിൽ എല്ലാവരോടും ഇടപഴകുന്ന മത്സരാർഥിയാണ് ബ്ലെസ്ലി.

അതിനാൽ തന്നെ ക്യാപ്റ്റൻസിയിലും അത് പ്രകടമായിരിക്കും. വീട്ടിൽ ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ളവരിൽ ഒരാൾ ബ്ലെസ്ലിയാണ്.

ബ്ലെസ്ലിയുടെ ഭരണ പരിഷ്കാരങ്ങൾ അടങ്ങിയ വീഡിയോ വൈറലായതോടെ നിരവധി പ്രേക്ഷകരാണ് കമന്റുകളുമായി എത്തുന്നത്.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
പണി കിട്ടിയതാണെന്ന് തിരിച്ചറിഞ്ഞ് സുചിത്ര

'കോടതി ടാസ്കിൽ കിട്ടാത്ത നീതി ഇപ്പോൾ ബ്ലെസ്ലി നേടിയെടുക്കുന്നു, കണക്കുകൾ തീർക്കാൻ ഉള്ളതാണെന്ന് ബ്ലെസ്ലി തെളിയിച്ചു, തന്നെ സ്ത്രീവിരുദ്ധനാക്കിയ സുചിത്രയ്ക്ക് നല്ലൊരു കൊട്ടാണ് ഇത്, കിളിപോയവനെന്ന് കരുതിയവർക്കെല്ലാം തെറ്റി. ബ്ലെസ്ലി ഒരു ബുദ്ധിരാക്ഷസനാണ്' എന്നിങ്ങനെയെല്ലാമാണ് പ്രേക്ഷകർ ബ്ലെസ്ലിയെ അഭിനന്ദിച്ച് കുറിച്ചത്.

ഈ ആഴ്ചത്തെ നോമിനേഷൻ പട്ടികയും ഏറെ വ്യത്യസ്ത നിറ‍ഞ്ഞതാണ്. ഇത്തവണ നാല് പേർ മാത്രമാണ് നോമിനേഷനിൽ വന്നിട്ടുള്ളത്. സുചിത്ര, അഖിൽ, സൂരജ്, വിനയ് എന്നിവരാണത്.

ഇവരിൽ ഈ ആഴ്ച സുചിത്ര പുറത്തുപോകാനുള്ള സാധ്യതയാണ് കൂടുതൽ. ‍വീട്ടിൽ പ്രവേശിച്ച ശേഷം ആദ്യമായിട്ടാണ് സുചിത്ര നോമിനേഷനിൽ വരുന്നത്. സേഫ് ​ഗെയിം കളിക്കുന്നതിനാൽ സുചിത്ര ഇത്തവണ പുറത്തായേക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X