ഇനി ലോകോത്തരം; വാശിയേറിയ ജയില്‍ ടാസ്‌കില്‍ മത്സരിക്കാന്‍ റിയാസും റോബിനും ബ്ലെസ്‌ലിയും...!

മത്സരവീര്യത്തിന്റെ പുത്തന്‍ കാഴ്ചകള്‍ സമ്മാനിച്ച് പ്രേക്ഷകപ്രീതിയോടെ മുന്നേറുകയാണ് ബിഗ് ബോസ് സീസണ്‍ 4. നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മത്സരാര്‍ത്ഥികളിലൊരാള്‍ ഷോയുടെ വിജയിയാകും. അത് ആരാണെന്നറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകരെല്ലാം.

പകുതി ദൂരം പിന്നിട്ടു കഴിഞ്ഞ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. ഹൗസില്‍നിന്ന് അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാമെങ്കിലും ആരും അതിനെക്കുറിച്ച് ആശങ്കപ്പെടുന്നതേ ഇല്ല. കഴിയുന്നത്ര ദിവസങ്ങളില്‍ ഹൗസിനുള്ളില്‍ നിന്ന് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യണം എന്നു മാത്രമാണ് ഓരോ മത്സരാര്‍ത്ഥിയും വിചാരിക്കുന്നത്.

പുതിയ ജയില്‍ ടാസ്‌ക്- ലോകോത്തരം

കഴിഞ്ഞ ദിവസം ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി കൊടുത്ത വീക്ക്‌ലി ടാസ്‌ക്ക് വലിയ അടിയിലും വഴക്കിലും കരച്ചിലിലുമാണ് അവസാനിച്ചത്. ഇനിയിപ്പോള്‍ ഇതാ അടുത്തതായി ജയില്‍ ടാസ്‌ക്കാണ് വരുന്നത്. അതിലേക്കായി ഈയാഴ്ചത്തെ ഹൗസ് ക്യാപ്റ്റനായ ബ്ലെസ്‌ലിയും വൈല്‍ഡി കാര്‍ഡ് എന്‍ട്രിയായി വന്ന റിയാസും പിന്നെ ഡോ.റോബിനുമാണ് ഉള്ളത്. ഇവര്‍ മൂന്നുപേരുമാണ് ഈയാഴ്ച ജയിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജയില്‍വാസത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസാന ചാന്‍സാണ് ഈ ടാസ്‌ക്.

സൂരജാണ് ടാസ്‌ക്കിന്റെ പേരും അതിനെക്കുറിച്ചുള്ള ബിഗ് ബോസ് കൊടുത്ത വിശദാംശങ്ങളെല്ലാം എല്ലാവരുടെയും മുന്നില്‍ വെച്ച് വായിച്ചു കേള്‍പ്പിക്കുന്നത്. ലോകോത്തരം എന്ന് പേരിട്ടിരിക്കുന്ന ടാസ്‌ക്കില്‍ വിവിധയിടങ്ങളിലായി ഒളിപ്പിച്ചിട്ടുള്ള ബിഗ് ബോസിന്റെ ഐ ലോഗോകള്‍ കണ്ടെത്തി അവനവന്റെ പേരെഴുതിയ ശിഖരത്തില്‍ എറിഞ്ഞു കൊളുത്തുക എന്നതാണ് ടാസ്‌ക്.

ബ്ലെസ്‌ലിയും ജയില്‍ ടാസ്‌ക്കില്‍

ടാസ്‌ക് വായിച്ചപ്പോള്‍ തന്നെ എല്ലായിടവും തിരയാന്‍ ആരംഭിച്ചിരിക്കുകയാണ് ബെസ്‌ലിയും റോബിനും റിയാസും. എല്ലായിടങ്ങളിലും സൂക്ഷ്മ പരിശോധന നടത്തി മൂവരും തങ്ങളാല്‍ സാധിക്കുന്ന വിധം ടാസ്‌ക് വിജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രമോ വീഡിയോയിലുണ്ട്. ജയില്‍ ടാസ്‌ക്കിന്റെ വിജയിയെ നിര്‍ണ്ണയിച്ച് വിധി പ്രഖ്യാപനം നടത്തുന്നത് സുചിത്രയാണ്.

ഹൗസ് ക്യാപ്റ്റനായ ബ്ലെസ്‌ലി ജയില്‍ ടാസ്‌ക്കില്‍ വന്നതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. കഴിഞ്ഞ വാരം ജയിലില്‍ കിടന്നത് റിയാസും റോബിനുമായിരുന്നു. ഈ വാരവും ഇവരിലൊരാള്‍ വീണ്ടും ജയില്‍ എത്തും. അതാരാണെന്ന കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

ആകാംക്ഷയോടെ പ്രേക്ഷകര്‍

ജയിലിനുള്ളിലെ റിയാസിന്റെയും റോബിന്റെയും പ്രകടനവും മാല കോര്‍ക്കലുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഹൈലൈറ്റ്. പലപ്പോഴും നിയന്ത്രണം വിട്ട് സംസാരിക്കുന്ന റിയാസും റോബിനും ഒടുവില്‍ ലാലേട്ടന്റെ ശാസനയെത്തുടര്‍ന്നാണ് അടങ്ങിയത്. മാല കോര്‍ക്കുന്നതിന് പകരം അത് പൊട്ടിച്ചുകളഞ്ഞ റോബിനോടും റിയാസിനോടും അത് തനിക്ക് കോര്‍ത്ത് മാലയാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം ഒന്നടങ്ങിയ ഭാവമായിരുന്നു റിയാസിനും റോബിനും.

എന്നാല്‍ കഴിഞ്ഞ ദിവസം വീക്ക്‌ലി ടാസ്‌ക് ചെയ്യുന്നതിനിടെ ഇരുവരും വീണ്ടും കൊമ്പു കോര്‍ത്തു. നീ മലയാളത്തില്‍ പറയെടാ എന്നു പറഞ്ഞ് ആക്രോശിക്കുകയായിരുന്നു റോബിന്‍. വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്ന റിയാസിനോട് ഉച്ചത്തില്‍ പറഞ്ഞ് വായടിപ്പിക്കാന്‍ ശ്രമിക്കുന്ന റോബിനെയാണ് കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കില്‍ കണ്ടത്. ഇത് ഹൗസിനുള്ളില്‍ പോലും വലിയ ചര്‍ച്ചയായിരുന്നു.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. അപര്‍ണ കഴിഞ്ഞ വാരം എവിക്ട് ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X