'പെണ്ണുമ്പിള്ളാ, കൊച്ചുചെറുക്കൻ എന്നൊക്കെ വിളിക്കാം 'എടീ' വിളി പാടില്ല'; വഴക്കിട്ട് ഡേയ്‌സിയും ബ്ലസ്‌ലിയും

ബി​ഗ് ബോസ് നാലാം സീസൺ മൂന്നാം ദിവസവും പിന്നിട്ട് മുന്നോട്ട് പോവുകയാണ്. മറ്റ് സീസണുകളെ സംബന്ധിച്ച് നാലാം സീസൺ ഏറെ വ്യത്യസ്തവും രസകരവുമാണ്. മൂന്നാം സീസൺ വെറും കലോത്സവമായി മാറിയെന്ന അഭിപ്രായം നിരവധി പ്രേക്ഷകർക്കുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ സീസണിൽ നിരവധി മത്സരാർഥികളിൽ ചിലർ സെയ്ഫ് ​ഗെയിം കളിച്ച് മത്സരത്തിന്റെ രസം ഇല്ലാതാക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഉദ്ഘാടന എപ്പിസോഡിൽ പതിനേഴ് മത്സരാർഥികളെ വീട്ടിലേക്ക് കയറ്റിവിട്ട ശേഷമാണ് അവതാരകൻ മോഹ​ൻലാൽ പോയത്.

മൂന്ന് ദിവസം കൊണ്ട് തന്നെ അവശ്യത്തിലേറെ പ്രശ്നങ്ങളാണ് വീട്ടിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. എല്ലാവരും പരസ്പരം കൊമ്പുകോർക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ മുഖത്തടിച്ചപ്പോലെ പറയുകയുമെല്ലാം ചെയ്യുന്നുണ്ട്. ​ഗ്രൂപ്പിസം പോലും രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ എപ്പിസോഡുകൾ കണ്ട ബി​ഗ് ബോസ് പ്രേക്ഷകർക്ക് ആദ്യ ടാസ്കിൽ മത്സരാർഥികൾ നന്മമരം കളിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ല. പ്രതിച്ഛായ നിലനിർത്തുന്നതിന്റെ ഭാ​ഗമായിട്ടായിരിക്കാം ബ്ലസ്ലി, റോൻസൺ തുടങ്ങിയവർ പാവയെ കൈയ്യിൽ കിട്ടിയിട്ടും ചെറിയ കാരണങ്ങൾ പറഞ്ഞ് ഡെയ്സിക്ക് കൈമാറിയത് എന്നായിരുന്നു വിമർശനം.

സംഘർഷഭരിതമായി ബി​ഗ് ബോസ് വീട്

പറ്റിയ മണ്ടത്തരം മനസിലായ ശേഷമാണ് മത്സരാർഥികൾ വീണ്ടും ഫോമിലായത്. ഇപ്പോൾ നിരന്തരമായി ബി​ഗ് ബോസ് ഹൗസിനുള്ളിൽ തർക്കവും അടിയും വഴക്കുമാണ്. ലക്ഷ്മി പ്രിയയ്ക്ക് നേരെയാണ് ഏറ്റവും കൂടുതൽ വിമർശനങ്ങളും പ്രതിഷേധങ്ങളും നടക്കുന്നത്. നിമിഷ, ഡെയ്സി, ജാസ്മിൻ തുടങ്ങിയവർ ലക്ഷ്മി പ്രിയയുടെ സ്വാഭാവം ബോസി ആണെന്നും എല്ലാം ചെയ്യുമ്പോഴും അവർക്കൊരു അധികാര ഭാവമാണെന്നുമാണ് അഭിപ്രായപ്പെടുന്നത്. കൂടാതെ ലക്ഷ്മിപ്രിയയെ ജാസ്മിൻ പെണ്ണുമ്പിള്ള, തള്ള തുടങ്ങിയ പദങ്ങൾ ഉപയോ​ഗിച്ച് അഭിസംബോധന ചെയ്യുകയും ലക്ഷ്മി പ്രിയ അതിനെ എതിർത്ത് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ജാസ്മിനും റോബിനും തമ്മിലും വാക്കുതർക്കമുണ്ടായിരുന്നു. ഇപ്പോൾ‌ ബി​ഗ് ബോസ് അണിയറപ്രവർത്തകർ പുറത്തുവിട്ട ഏറ്റവും പുതിയ പ്രമോയിൽ ബ്ലസ്ലിയും ഡെയ്സിയും തമ്മിൽ വലിയ വഴക്ക് നടക്കുന്നതായിട്ടാണ് കാണിക്കുന്നത്.

പരസ്പരം ചൊറിഞ്ഞ് ഡേയ്‌സിയും ബ്ലസ്‌ലിയും

ബ്ലസ്ലിലുമായുള്ള ഡെയ്സിയുടെ സംസാരം പതിയെ വഴക്കിലേക്ക് മാറുകയായിരുന്നു. തന്നെ ചുമ്മാ ചൊറിയാൻ വരരുതെന്ന് പറഞ്ഞാണ് ഡെയ്സി ബ്ലസ്ലിയുമായി തർക്കിക്കുന്നത്. 'എടി' എന്ന പദം ഉപയോ​ഗിച്ച് ബ്ലസ്ലി ഡെയ്സിയെ അഭിസംബോധന ചെയ്തതിനേയും ഡെയ്സി ചോദ്യം ചെയ്യുന്നുണ്ട്. ശേഷം തർക്കം അവസാനിപ്പിച്ച് പോകുമ്പോൾ 'കൊച്ചുചെറുക്കാ' എന്റെ അടുത്ത് കളിക്കാൻ വരരുത് എന്ന് ഡെയ്സി ഭീഷണിപ്പെടുത്തുന്നതും കാണാം. പുതിയ പ്രമോ വന്നതോടെ ആരാധകർ‌ ഓരോ മത്സരാർഥികളേയും വിലയിരുത്തി കമന്റുകളും പങ്കുവെച്ച് തുടങ്ങി. ഡി.. പോടി.. തള്ളേ.... പെണ്ണുമ്പിള്ളേ എന്നൊക്കെ വിളിക്കുന്നത് നല്ല ശീലം അല്ല... മറുപടി കൊടുക്കണം, വഴക്ക് കൂടുമ്പോൾ ഉപയോ​ഗിക്കുന്ന വാക്കുകൾ പല മത്സരാർഥികളും ശ്രദ്ധിക്കുന്നില്ല, ആണുങ്ങളെ ടാ... എന്ന് വിളിക്കാം നീ... എന്ന് വിളിക്കാം പക്ഷെ പെൺകുട്ടികളെ വിളിക്കാൻ പാടില്ല... അതാണ് സമത്വം... തുടങ്ങിയ കമന്റുകളാണ് പ്രമോ വീഡിയോയ്ക്ക് ലഭിക്കുന്നത്.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
ആരാധകരുടെ പ്രതീക്ഷകൾ

മൂന്നാം സീസണിലെ ഡിംപൽ-ഫിറോസ് ഖാൻ വഴക്കും പോടാ പോടീ വിളിയും ഓർമ വന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. പൊളി ഫിറോസിനെ ​ഗസ്റ്റായി വീടിനുള്ളിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. അതേസമയം ജയിൽ നോമിനേഷനും ഇന്ന് നടക്കും. മത്സരാർഥികളെല്ലാം ഡോ.റോബിനെ ജയിലിലേക്ക് അയക്കമെന്ന് കണക്ക് കൂട്ടി വോട്ട് ചെയ്യുന്നുവെന്നാണ് പ്രമോയിൽ നിന്നും മനസിലാകുന്നത്. ഒന്നാം ദിവസം മുതൽ കളം നിറഞ്ഞ് കളിച്ച് കണ്ടന്റ് ഉണ്ടാക്കി മുന്നേറുന്ന ചുരുക്കം ചില മത്സരാർഥികളിൽ ഒരാളാണ് റോബിൻ. ഇടയ്ക്കൊക്കെ സ്ട്രോറ്റജി പാളുന്നുണ്ടെങ്കിലും പിടിച്ച്ൽക്കാനുള്ള എല്ലാ ശ്രമങ്ങളും റോബിൻ നടത്തുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X