ജാസ്മിനും റോബിനും മുഖാമുഖം; ബിഗ് ബോസ് കളി തുടങ്ങി, ഇതാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ആരാധകര്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്് ബോസ്. 2018ല്‍ ആണ് ആദ്യമായി മലയാളത്തില്‍ ആരംഭിക്കുന്നത്. മികച്ച സ്വീകാര്യത നേടാന്‍ ഷോയ്ക്ക് കഴിഞ്ഞിരുന്നു. 2020 ല്‍ ആയിരുന്നു സീസണ്‍ 2 തുടങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സീസണ്‍ 3 ആരംഭിച്ചത്. ഇത് വലിയ വിജയമായിരുന്നു. ഇതോടെയാണ് ഷോ പോപ്പുലറായത്.

മൂന്നാം ഭാഗം അവസാനിച്ചപ്പോള്‍ തന്നെ നാലാം സീസണിനെ കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. മാര്‍ച്ച് 27 ന് ആണ് സീസണ്‍ 4 തുടങ്ങുന്നത്
മത്സരം ആരംഭിച്ചിട്ട് ആകെ നാല് ദിവസമേ ആയിട്ടുളളൂവെങ്കിലും ഗെയിം അതിന്റെ ട്രാക്കിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ബിഗ് ബോസിന്റെ പുതിയ പ്രെമൊയാണ്. ഹൗസിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു എന്നുള്ള സൂചനയാണ് വീഡിയോ നല്‍കുന്നത്. ആദ്യ രണ്ട് ദിവസം പരസ്പരം പരാതി പറയുകയായിരുന്നെങ്കില്‍ നലാം ദിവസത്തില്‍ എത്തിയപ്പോള്‍ നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്. പുതിയ പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

റോബിനും ജാസ്മനും

ഡോക്ടര്‍ റോബിനേയും ജാസ്മിനേയുമാണ് പുറത്ത് വന്ന വീഡിയോയില്‍ കാണിക്കുന്നത്. 'ഞാന്‍ അവിടെ വന്നുനില്‍ക്കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ നിങ്ങള്‍ക്ക്' എന്നായിരുന്നു ഡോക്ടര്‍ ജാസ്മിനോട് ചോദിച്ചത്. 'ഉണ്ട്, എനിക്കത് ഇഷ്ടമല്ല' എന്നായിരുന്നു ജാസ്മിന്റെ മറുപടി. 'എന്ത് പ്രശ്നം, ഞാന്‍ നിന്റെ പേഴ്സണല്‍ സ്പേസിലല്ല വന്നുനില്‍ക്കുന്നത്. എന്റടുത്ത് വന്നിട്ട് നീ അവിടെ നിന്ന മാറിപ്പോ എന്നൊന്നും പറയേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് റോബിന്‍ ചൂടാവുകയാണ്. എന്നാല്‍ ഡോക്ടറിന് അതേ നാണയത്തില്‍ എന്ന പോലെ സ്‌പേര്‍ട്ടില്‍ മറുപടി കൊടുക്കുകയാണ് ജാസ്മിന്‍. 'ഞാന്‍ ആരോട് എന്ത് പറയണമെന്നത് തീരുമാനിക്കുന്നത് ഡോക്ടര്‍ റോബിന്‍ അ്‌ല്ലെന്നായിരുന്നു മറുപടി. 'നീ എന്റടുത്ത് എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ച് മറുപടി പറയാന്‍ എനിക്കറിയാമെന്ന്' ഡോക്ടര്‍ പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്്.

വെല്ലുവിളി

ഇരുവരും പരസ്പരം വെല്ലുവിളിച്ച് സംസാരിക്കുന്ന വീഡിയോ ഇതിനോടകം ശ്രദ്ധ നേടയിട്ടുണ്ട്. പോസിറ്റീവ് കമന്റുകളാണ് പ്രെമോയ്ക്ക് ലഭിക്കുന്നത്. യഥാര്‍ത്ഥ ഗെയിം തുടങ്ങി കഴിഞ്ഞു. ഇനി പൊളിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യം ഇഷ്ടം തോന്നുന്നവരെ പിന്നെ വെറുക്കും, ആദ്യം വെറുത്തവരെ പിന്നെ ഇഷ്ടപ്പെടും അതാണ് ബിഗ് ബോസ് ഷോയെന്നും മറ്റൊരാള്‍ പറയുന്നു. റോബിന്‌റെ ഗെയിം അടിപൊളിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നുണ്ട്.

പ്രേക്ഷകരുടെ പ്രതികരണം

അതിനോടൊപ്പം തന്നെ ജാസ്മിന്‍ നല്ലൊരു മത്സരാര്‍ത്ഥിയാണെന്നും ആരാധകര്‍ പറയുണ്ട്. ഷോയിലൂടെ ജാസമിന്റെ ഇമേജ് മാറിയിരിക്കുകയാണ്. ഷോയിലേയ്ക്ക് വരുന്നതിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശനങ്ങളായിരുന്നു അധികവും ഉയര്‍ന്നിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ ജാസ്മിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. നേരത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

Recommended Video

Bigg Boss Malayalam Season 4 Contestants Speaks | ബിഗ് ബോസ് താരങ്ങൾ പറയുന്നു | FilmiBeat
മികച്ച സ്വീകാര്യത

മാര്‍ച്ച് 27 ന് ആണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. 17 മത്സരാര്‍ത്ഥികളുമായിട്ടാണ് ഷോ തുടങ്ങിയിരിക്കുന്നത്. താരങ്ങളെക്കാള്‍ കൂടുതല്‍ പുതുമുഖങ്ങളാണ് ഇക്കുറി ഹൗസില്‍ എത്തിയിരിക്കുന്നത്. ഷോയുടെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും നാലാം ഭാഗമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. അത് ശരിവയ്ക്കുന്ന താരത്തിലാണ് മത്സരം സഞ്ചരിക്കുന്നത്. മത്സരാര്‍ത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സെയ്ഫ്‌സോണില്‍ നില്‍ക്കാതെ ഇറങ്ങി കളിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X