twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിമിഷ കുളിക്കുന്നതിനിടയിൽ ബാത്ത് റൂമിൽ കയറി റോബിൻ, പ്രശ്നമുണ്ടാക്കാൻ ജാസ്മിന് കാരണം കിട്ടിയെന്ന് പ്രേക്ഷകർ!

    |

    കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായൊരു സംഭവമാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ നടന്നത്. ടവ്വൽ കഴുകാനായി ബാത്ത് റൂമിലേക്ക് എത്തിയ റോബിൻ നിമിഷ കുളിക്കുന്നുണ്ടെന്ന് അറിയാതെ വാതിൽ തുറന്ന് അകത്ത് കയറി. സുചിത്ര, ജാസ്മിൻ, ദിൽഷ, ബ്ലസ്ലി അടക്കം എല്ലാവരും ആ സമയത്ത് അവിടെയുണ്ടായിരുന്നു.

    വാതിൽ കുറ്റിയിടാൻ നിമിഷ മറന്നുപോയിരുന്നു. ഇത് ശ്രദ്ധിക്കാതെ തുറന്ന് അകത്ത് കയറുകയായിരുന്നു റോബിൻ‌. മൈക്കൊന്നും പുറത്ത് താൻ കണ്ടില്ലെന്നും അതുകൊണ്ടാണ് ബാത്ത് റൂമിലേക്ക് കയറിയതെന്നും റോബിൻ വിശദീകരിച്ചു.

    'അതിനുശേഷം ഫഹദിന്റെ ഫാനാണ് ഞാൻ, ദുൽഖറിനെ കാണുമ്പോൾ വീട്ടിലുള്ള ആളെപ്പോലെ തോന്നും'; സത്യൻ അന്തിക്കാട്'അതിനുശേഷം ഫഹദിന്റെ ഫാനാണ് ഞാൻ, ദുൽഖറിനെ കാണുമ്പോൾ വീട്ടിലുള്ള ആളെപ്പോലെ തോന്നും'; സത്യൻ അന്തിക്കാട്

    എന്നാൽ സംഭവം നടന്നപ്പോൾ തമാശ രൂപേണ കളിയാക്കി ചിരിച്ച് സംസാരിച്ച ജാസ്മിൻ അടക്കമുള്ളവർ പിന്നീട് വാതിൽ തുറന്ന് അകത്ത് കയറിയത് റോബിന്റെ തെറ്റാണെന്ന തരത്തിലാണ് സംസാരിച്ചത്. അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ച ശേഷം കേറേണ്ടതായിരുന്നുവെന്നും റോബിന്റേത് മോശം പ്രവ‍ൃത്തിയാണെന്ന തരത്തിലും ജാസ്മിനും സംഘത്തിനുമിടയിൽ ചർച്ച വന്നു.

    ശേഷം അസഭ്യമായ തമാശകൾ റോബിൻ-നിമിൽ പ്രശ്നത്തെ ചൊല്ലി വീട്ടിൽ ജാസ്മിൻ അടക്കമുള്ളവർ പറഞ്ഞ് നടക്കുകയും ചെയ്തിരുന്നു.

    'വാപ്പയെ അവസാനമായി കാണാൻ പോലും സാധിച്ചില്ല, ആ രണ്ട് ദിവസം മുറിയിൽ തന്നെ കഴിഞ്ഞു'; കലാഭവൻ നവാസ്!'വാപ്പയെ അവസാനമായി കാണാൻ പോലും സാധിച്ചില്ല, ആ രണ്ട് ദിവസം മുറിയിൽ തന്നെ കഴിഞ്ഞു'; കലാഭവൻ നവാസ്!

    റോബിന് പറ്റിയ അബദ്ധം

    സംഭവം നടന്ന ഉടൻ തന്നെ തനിക്ക് അബദ്ധം സംഭവിച്ചതാണെന്ന് റോബിൻ സമ്മിതിച്ചിരുന്നു. വാതിൽ അടക്കാതെ ഒരാൾ കുളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാധാരണ മൈക്ക് തൂങ്ങി കിടക്കുന്നത് കാണാമായിരുന്നുവെന്നും അതില്ലാതിരുന്നതിലാണ് ശ്രദ്ധ ബാത്ത് റൂമിൽ കയറിപ്പോയതെന്നും റോബിൻ വീട്ടിലെ മറ്റ് അം​ഗങ്ങളോടും വ്യക്തമാക്കി.

    കഴിഞ്ഞ ദിവസം ഈ സംഭവത്തിന് ശേഷം മത്സരാർഥികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഇത് തന്നെയായിരുന്നു. അതേസമയം ജാസ്മിൻ റോബിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്.

    അകത്ത് ആരെങ്കിലുമുണ്ടോയെന്ന് റോബിൻ ശ്രദ്ധിക്കണമായിരുന്നുെവെന്നും കുറഞ്ഞത് വാതിലിൽ തട്ടി നോക്കുകയെങ്കിലും ചെയ്യണമായിരുന്നുവെന്നും ജാസ്മിൻ സുഹൃത്തുക്കളോട് സംസാരിക്കവെ പറഞ്ഞു.

    ജാസ്മിൻ റോബിനെ പുറത്താക്കാൻ ശ്രമിക്കുമോ?

    ജാസ്മിൻ സംസാരിക്കുന്നതിന്റേയും ബാത്ത് റൂം സംഭവം നടന്നതിന്റേയും വീഡിയോ വൈറലായതോടെ ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിലും വിഷയം ചർച്ചയായിട്ടുണ്ട്.

    ഈ സംഭവം കാരണം കാണിച്ച് റോബിനെ വീട്ടിൽ നിന്നും പുറത്താക്കാൻ ജാസ്മിൻ‌ ശ്രമിച്ചേക്കുമെന്ന തരത്തിലുള്ള സംസാരങ്ങളും അതിനുള്ള മുന്നൊരുക്കൾ ജാസ്മിൻ നടത്തുന്നതായും പ്രേക്ഷകർ ചൂണ്ടിക്കാട്ടി.

    പലതവണ പ്രശ്നമുണ്ടാക്കിയ ജാസ്മിനെ ഇപ്പോഴും ഒരു വാണിങ് പോലും നൽകാതെ സംരക്ഷിക്കുന്ന ബി​ഗ് ബോസ് ചിലപ്പോൾ ജാസ്മിൻ പറഞ്ഞാൽ റോബിനെ പുറത്താക്കൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ ഷോ കാണുന്നത് അവസാനിപ്പിക്കുമെന്നുമാണ് പ്രേക്ഷകർ സോഷ്യൽമീഡിയയിൽ‌ കുറിക്കുന്നത്.

    വാതിൽ അടച്ചില്ല

    ഡോ.റോബിനുമായി കടുത്ത ശത്രുതയുള്ള ജാസ്മിൻ ചെറിയ പ്രശ്നങ്ങൾ പോലും വലുതാക്കി കാണിച്ച് റോബിനെ നിരന്തരം കുറ്റപ്പെടുത്താറുണ്ട്. ബി​ഗ് ബോസ് വീട്ടിലെ രണ്ട് ശക്തരായ മത്സരാർഥികളാണ് റോബിനും ജാസ്മിനും.

    അതേസമയം കഴിഞ്ഞ ദിവസം ആറാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിന് തുടക്കമായിരിക്കുകയാണ്. കട്ട വെയ്റ്റിംഗ് എന്നാണ് ടാസ്കിന് ബിഗ് ബോസ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ടാസ്കിന് സമാനമാണ് ഇത്.

    സൈറനുകൾക്കിടയിൽ ഇട്ടുകൊടുക്കുന്ന കട്ടകൾ ശേഖരിക്കുക എന്നതാണ് ടാസ്‍ക്. ഈ കട്ടകൾ ഉപയോഗിച്ച് പിരമിഡുകൾ ഉണ്ടാക്കുകയാണ് വേണ്ടത്. ആദ്യ ദിവസം നാല് ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരാർഥികൾ കളിച്ചത്.

    Recommended Video

    ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
    വീക്കിലി ടാസ്ക്

    ടാസ്‍കിൽ ലഭിക്കുന്ന കട്ടകൾ സൂക്ഷിക്കുകയെന്നതും വെല്ലുവിളിയാണ്. മറ്റ് ടീഅംഗങ്ങൾ ഏത് വിധേനയും കൈക്കലാക്കാൻ ശ്രമിക്കും. അവസാനം ധന്യ, ലക്ഷ്മിപ്രിയ, സുചിത്ര എന്നിവരുടെ ടീമാണ് വിജയിച്ചത്.

    ഇന്ന് കളിമാറുകയാണെന്നും ഇനി മുതൽ വീക്കിലി ടാസ്ക് മത്സരാർഥികൾ ഒറ്റയ്ക്ക് കളിക്കണമെന്നും ശേഷം ബി​ഗ് ബോസ് അനൗൺസ് ചെയ്തു. അതിനാൽ‌ തന്നെ പുതിയ പ്രശ്നങ്ങൾ ഇന്നും നടക്കാൻ സാധ്യതയുണ്ട്.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: New Rift Between Nimisha and Jasmin Will Happen Against Robin For This Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X