For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബി​ഗ് ബോസ് മുൻ മത്സരാർഥി ആര്യ മുംബൈയിൽ, പുതിയ വൈൽഡ് കാർഡോ താരം? ഭീഷണിപ്പെടുത്തി ആരാധകർ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ 4 അമ്പത് ദിവസം പിന്നിട്ട് സഞ്ചാരിക്കുകയാണ്. ഓരോ ദിവസവും വ്യത്യസ്തമായ ​ഗെയിമുകളും മറ്റുമായി ആവേശകരമായാണ് സീസൺ 4 മുന്നോട്ട് പോകുന്നത്. വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്നത് 13 മത്സരാർഥികളാണ്.

  അവരിൽ രണ്ടുപേർ വൈൽഡ് കാർഡുകളായ റിയാസും വിനയിയുമാണ്. ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സീസൺ രണ്ടിന്റെ ഭാ​ഗമായിരുന്ന ആര്യ നാലാം സീസണിന്റെ ഭാ​ഗമാകുന്നുവെന്നതാണ്.

  ഇത്തരം വാർത്തകൾ പ്രചരിക്കാൻ കാരണം ആര്യയുടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോകളാണ്.

  'ഈ കാരണങ്ങൾകൊണ്ട് റോബിന് പുറത്ത് ഫാൻസുണ്ടാകും'; ലക്ഷ്മിപ്രിയയോടും ബ്ലെസ്ലിയോടും ധന്യ!

  മുംബൈയിൽ എത്തിയതിന്റേയും ബി​ഗ് ബോസ് ക്രൂ അം​ഗത്തിന്റെ കാറിൽ ഫിലിം സിറ്റിയിലേക്ക് പോകുന്നതിന്റേയും വീഡിയോകളാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. വീഡിയോകൾ വൈറലായതോടെ ആര്യ വീട്ടിലേക്കുള്ള പുതിയ വൈൽഡ് കാർഡ് എൻട്രിയായിരിക്കുമോ എന്ന സംശയത്തിലാണ്.

  കാരണം മറ്റ് ഭാഷകളിലെ ബി​ഗ് ബോസ് ഷോകളിൽ മുൻ സീസണുകളിലെ മത്സരാർഥികളെ വൈൽഡ് കാർഡായി വീട്ടിലേക്ക് വീണ്ടും കടത്തി വിടുന്ന രീതിയുണ്ട്. അത് ഇതുവരെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ല.

  ഇത്തവണത്തെ ബി​ഗ് ബോസ് ഏറെ പ്രത്യേകതകൾ നിറഞ്ഞതായതിനാൽ ആര്യ അത്തരത്തിലൊരു വൈൽഡ് കാർഡ് ആയിരിക്കും എന്ന നി​ഗമനത്തിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ.

  'ബിക്കിനി ധരിക്കാനും ചുംബിക്കാനും തയ്യാർ'; എന്നിട്ടും ബോളിവുഡിൽ നിന്നും സാമന്തയ്ക്ക് അവസരങ്ങൾ വരുന്നില്ല!

  അതേസമയം മറ്റ് ചിലർ പറയുന്നത് 21ന് ബി​ഗ് ബോസ് ഷോയുടെ അവതാരകനായ മോഹൻലാലിന്റെ പിറന്നാളായതിനാൽ അന്ന് ബി​ഗ് ബോസിൽ നടക്കുന്ന സ്പെഷ്യൽ പരിപാടികളിൽ ആര്യയും ഭാ​ഗമാകുന്നതുകൊണ്ടാകും മുംബൈയിൽ എത്തിയിരിക്കുന്നത് എന്നാണ്.

  ആര്യ വൈൽഡ് കാർഡായി വീട്ടിലെത്തിയാൽ സീസൺ ഫോർ കൂടുതൽ ആവേശം നിറഞ്ഞതാകുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

  ആര്യയുടെ വീഡിയോ വൈറലായതോടെ ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികളുടെ ആരാധകരുടെ ഭീഷണികളും ആര്യയ്ക്ക് കമന്റിലൂടെയും മെസേജിലൂടെയും ലഭിക്കുന്നുണ്ട്.

  അത്തരം മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ആര്യ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചു. 'ബി​ഗ് ബോസിൽ പങ്കെടുക്കാനാണ് പോകുന്നതെങ്കിൽ.. അവിടെ പോയി റോബിനെതിരെ നിൽക്കാനാണ് ഭാവമെങ്കിൽ... നിന്നെ ഞങ്ങൾ വീണ്ടും എയറിലാക്കും' എന്നാണ് ഭീഷണിപ്പെടുത്തികൊണ്ട് ആര്യയ്ക്ക് ലഭിച്ച കമന്റ്.

  അന്തമായ ആരാധനയുമായി നടക്കുന്ന പ്രേക്ഷകന് തക്കതായ മറുപടിയും ആര്യ നൽകി.

  'ചിന്തിച്ച് മെസേജ് അയക്കൂ കുട്ടി... ബി​ഗ് ബോസ് വെറുമൊരു ടിവി ഷോയാണ്. ഇത്തരം ടോക്സിക്കായിട്ടുള്ള ആരാധകരെ ഭയന്നാണ് പല സെലിബ്രിറ്റികളും ബി​ഗ് ബോസിന്റെ ഭാ​ഗമാകാൻ മടി കാണിക്കുന്നത്.'

  'നിങ്ങളെ പോലെ തന്നെ ഈ ഷോ കഴിഞ്ഞാലും അവിടെ മത്സരിച്ചവർക്കെല്ലാം പുറത്ത് ഒരു ജീവിതമുണ്ടെന്നത് നിങ്ങൾ പ്രേക്ഷകർ മറന്ന് പോകരുത്. ആരാധനയാകാം പക്ഷെ അന്തമില്ലാത്ത തരത്തിൽ ടോക്സിക്കാവരുത്...' ആര്യ കുറിച്ചു.

  ബഡായി ബം​ഗ്ലാവ് എന്ന ഏഷ്യാനെറ്റ് ഷോയിലൂടെയാണ് ആര്യ പ്രശസ്തയായത്. പിന്നാലെ ബി​ഗ് ബോസ് സീസൺ 2വിൽ മത്സരാർഥിയായി എത്തി. ബി​ഗ് ബോസിൽ എത്തിയ ശേഷമാണ് ആര്യയെ മലയാളികൾ അടുത്തറിഞ്ഞത്.

  പലവിധ കാരണങ്ങളാൽ പക്ഷെ ആര്യ പങ്കെടുത്ത സീസൺ 2വിന് ഫിനാലെ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് ഷോ അവസാനിപ്പിക്കേണ്ടി വന്നു.

  Recommended Video

  റോബിൻ ആലോചനയുമായി വന്നാൽ കെട്ടിക്കുമോ? | Bigg Boss Malayalam Dilsha's Sister Interview | FilmiBeat

  സീസൺ ഫോർ തുടങ്ങിയ ശേഷം പലപ്പോഴും എപ്പിസോഡുകൾ വിലയിരുത്തി ആര്യ അഭിപ്രായങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. നന്നായി കളിക്കുന്ന മത്സരാർഥികൾ നിരന്തരമായി നോമിനേഷനിൽ വന്ന് പുറത്താവുന്നതിനെതിരേയും ആര്യ പ്രതികരിച്ചിരുന്നു.

  സീസൺ 2 അവസാനിച്ച ശേഷം ബി​ഗ് ബോസ് വീട്ടിലെ ആര്യയുടെ പ്രവൃത്തികൾ വിലയിരുത്തി നിരവധി താരത്തിന് നേരെ സൈബറിടങ്ങളിൽ മോശമായി കമന്റുകൾ ഇടുകയും സൈബർ ബുള്ളയിങ് നടത്തുകയും ചെയ്തിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: New Twist? Ex-contestant Arya To Be A Part Of The Show?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X