നിലയ്ക്കാത്ത ഫോണ്‍ വിളികള്‍...ആരോപണ പ്രത്യാരോപണങ്ങള്‍...ബിഗ് ബോസ് വീട് 'ശബ്ദ മുഖരിതം'..!
കഴിഞ്ഞ ആഴ്ചയിലെ സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ക്കു ശേഷം പുതിയ വാരത്തിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4. കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക് സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു റോബിന്റെ എവിക്ഷനും ജാസ്മിന്റെ വോക്കൗട്ടിനും കാരണമായത്. ഈ സംഭവങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് വീടാകെ നിരാശയിലായിരുന്നു.
ബിഗ് ബോസ് സാമ്രാജ്യം എന്ന കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഈ ഷോയുടെ ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ചില അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായത്. റിയാസിന്റെ മാന്ത്രിക ലോക്കറ്റ് തട്ടിയെടുക്കാന്‍ നോക്കിയ റോബിന്‍ ബാത്ത് റൂമില്‍ കയറി കതകടച്ചതും തുടര്‍ന്ന് നടന്ന കയ്യാങ്കളിയുമെല്ലാം പ്രേക്ഷകലക്ഷങ്ങളാണ് കണ്ടത്. ഷോയുടെ നിയമാവലി തെറ്റിച്ചതിന് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം ജാസ്മിന്‍ തനിക്കുണ്ടായ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷോ വിടാന്‍ താത്പര്യപ്പെടുകയാണെന്ന് ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു. റോബിന്‍ തിരിച്ചുവരും എന്നൊരു തോന്നല്‍ കൂടി ജാസ്മിന്റെ ആ പിന്‍മാറ്റത്തിനുണ്ടായിരുന്നു.
എന്നിരുന്നാലും തീരുമാനത്തില്‍ മാറ്റം വരുത്താതിരുന്ന ജാസ്മിന്‍ തന്റെ സെല്‍ഫ് റെസ്‌പെക്ട് ആണ് വലുതെന്ന് ഒരിക്കല്‍ കൂടി പറഞ്ഞ് ബിഗ് ബോസ് ഹൗസിനോടും മത്സരാര്‍ത്ഥികളോടും ബൈ പറഞ്ഞു.

പുതിയ സംഭവവികാസങ്ങള്‍ ലാലേട്ടനെയും ഏറെ വേദനിപ്പിച്ചു. ജാസ്മിന്‍ പോയതിനു പിന്നാലെ ഷോയുടെ നിയമം ലംഘിച്ചതിന് റോബിനെയും മത്സരത്തില്‍ നിന്ന് എവിക്ട് ആക്കുകയായിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ട് മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്ന് പുറത്തു പോയത് നിരവധി പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിയിരുന്നു.
മത്സരാര്‍ത്ഥികളില്‍ പലരും ഇതില്‍ വല്ലാതെ വിഷമിച്ചു. എങ്കിലും ലാലേട്ടന്‍ എല്ലാവരേയും സാന്ത്വനിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇനിയുള്ള ദിവസങ്ങള്‍ ആവേശത്തോടെ കളിക്കാനുള്ള പുതിയ ചില ടിപ്പുകളും പറഞ്ഞുകൊടുത്താണ് ലാലേട്ടന്‍ കഴിഞ്ഞ ദിവസം മടങ്ങിയത്.

കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കിനേക്കാള്‍ വളരെ വ്യത്യസ്തമായ ടാസ്‌ക്കാണ് ഈ വാരം മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ഒരു കോള്‍ സെന്ററിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ ആഴ്ചയില്‍ മത്സരാര്‍ത്ഥികളോട് ചെയ്യാനായി നിര്‍ദ്ദേശിക്കുന്നത്. ഫോണ്‍ വിളികളോ പുറത്ത് നിന്നുള്ള എന്തെങ്കിലും തരത്തിലുള്ള ഒരു ആശയവിനിമയമോ ഇതുവരെയില്ലാതിരുന്ന ബിഗ് ബോസില്‍ ഇതാദ്യമായാണ് ഫോണ്‍ വിളികളുടെ ശബ്ദം മുഴങ്ങുന്നത്.
ബിഗ് ബോസ് കോള്‍ സെന്ററില്‍ 24 മണിക്കൂറും തുടര്‍ച്ചയായി ജോലി ചെയ്യുന്നവരായി മത്സരാര്‍ത്ഥികളും അണിനിരക്കുന്നു. ഏതു സമയത്തും ആളുകള്‍ക്ക് സഹായമെത്തിക്കുന്ന മികച്ച സേവനം ഇവരില്‍ നിന്നും പ്രതീക്ഷിക്കാം.
മത്സരാര്‍ത്ഥികള്‍ക്കായുള്ള പുതിയ വീക്ക്‌ലി ടാസ്‌ക്കിന്റെ പ്രമോ പുറത്തിറങ്ങിയിട്ടുണ്ട്. ഫോണ്‍ വിളികളാല്‍ ഇനി ബിഗ് ബോസ് വീട് ശബ്ദമുഖരിതമാകുമെന്നാണ് ലാലേട്ടന്‍ പുതിയ പ്രമോയില്‍ പറയുന്നത്.
ഇതുവരെ കേള്‍ക്കാത്ത, നിലയ്ക്കാത്ത ഫോണ്‍ വിളികളാല്‍ ഇനി വരും ദിവസങ്ങള്‍ ബിഗ് ബോസ് ഹൗസിനകം സജീവമാവുകയാണ്. അതിനായി കാത്തിരിക്കാനും ലാലേട്ടന്‍ പ്രേക്ഷകരോട് ആവശ്യപ്പെടുകയാണ്.
Recommended Video

പുതിയ വീക്ക്‌ലി ടാസ്‌ക്കില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് യൂണിഫോമും പ്രത്യേകം ഡ്യൂട്ടിയും വീതിച്ചു നല്‍കിയിട്ടുണ്ട്. ബിഗ് ബോസ് കോള്‍ സെന്ററിലേക്ക് വരുന്ന ഓരോ കോളുകളും അറ്റെന്‍ഡ് ചെയ്ത് സംസാരിക്കാനാണ് ഇവര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. മത്സരാര്‍ത്ഥികളും ഒപ്പം പ്രേക്ഷകരും പുതിയ വീക്ക്‌ലി ടാസ്‌ക്കിനെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇനി ഒന്‍പത് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. റോണ്‍സണ്‍, അഖില്‍, സൂരജ്, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗ്ഗീസ്, ബ്ലെസ്‌ലി, വിനയ് മാധവ്, റിയാസ് സലീം, ദില്‍ഷ എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്.


Click it and Unblock the Notifications