ജാസ്മിനെതിരെ ഹൗസ്‌മേറ്റ്‌സ്, അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
സംഭവബഹുലമായി മുന്നേറുകയാണ് ബിഗ് ബോസ് സീസണ്‍ 4. മലയാളത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ഇപ്പോള്‍ അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വാരമായി ശാന്തതയുടെ പര്യായമായി മാറിയിരുന്ന ബിഗ് ബോസില്‍ ഈ വാരം ആഴ്ച മുതല്‍ സംഗതി കളറാകുമെന്ന സൂചനകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ലാലേട്ടന്‍ മുന്നറിയിപ്പ് കൊടുത്ത ജാസ്മിനും റോബിനും റിയാസുമെല്ലാം പുതിയ വീക്ക്‌ലി ടാസ്‌ക്ക് കൊടുത്തതോടെ സട കുടഞ്ഞെഴുന്നേറ്റ് പൂര്‍വ്വാധികം ശക്തിപ്രാപിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്.
ബ്ലെസ്‌ലിയുടെ ക്യാപ്റ്റന്‍സി തന്നെയാണ് പ്രധാന വിഷയം. അതിനോടുള്ള മുറുമുറുപ്പ് എല്ലാവരും പല കോണുകളില്‍ നിന്ന് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഈ വാരം മത്സരാര്‍ത്ഥികള്‍ക്കായി കൊടുത്തിരിക്കുന്ന പുതിയ ടാസ്‌ക്കാണ് വലിയ വഴക്കിലേക്ക് എത്തിച്ചിരിക്കുന്നത്. നാണയനിധി ശേഖരണത്തിന് വേണ്ടി നടത്തുന്ന ഗെയിം ഹൗസിനുള്ളില്‍ സംഘര്‍ഷഭരിതമാകും എന്ന് സൂചിപ്പിക്കുകയാണ് പുറത്തിറങ്ങുന്ന പുതിയ പ്രമോകള്‍.

പുതിയ വീക്ക്‌ലി ടാസ്‌ക്ക് ഈ ആഴ്ചയും ലാലേട്ടന് തലവേദനയാകുമെന്ന് തോന്നുന്നു. ആദ്യ ദിനത്തില്‍ തന്നെ റോബിനും റിയാസും ഏറ്റുമുട്ടിയത് വലിയ ചര്‍ച്ചയായിരുന്നു. നീ മലയാളത്തില്‍ പറയെടാ എന്ന് ഉറക്കെ ആക്രോശിക്കുന്ന, നില വിട്ട് പെരുമാറുന്ന ഡോ. റോബിനെയാണ് കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ കണ്ടത്.
എന്നാല്‍ ഇന്ന് ടാസ്‌ക്കിന്റെ രണ്ടാം ദിനത്തില്‍ ജാസ്മിനാണ് നില വിടുന്നത്. ഫെയര്‍ ഗെയിം കളിക്കണമെന്ന നിബന്ധന മറന്ന് സൂരജിന്റെ നാണയങ്ങള്‍ മോഷ്ടിച്ച ജാസ്മിന്‍ സ്വയം വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇത് അനുവദിച്ചു കൊടുക്കാതിരുന്ന സുചിത്ര ജാസ്മിനോട് ഫെയര്‍ ഗെയിം കളിച്ച് വിജയിക്കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ജാസ്മിന്‍ മോഷ്ടിക്കുമെന്ന് ആരും കരുതുന്നില്ലെന്നും സുചിത്ര പറയുന്നു.

ജാസ്മിന്റെ ഈ പ്രവൃത്തി കണ്ട് കലി പൂണ്ട അഖില്‍ ജാസ്മിന്റെ സ്റ്റാന്‍ഡ് തട്ടിത്തെറിപ്പിച്ച് താഴെയിടുന്നു. എന്നിട്ടും പതറാതിരുന്ന ജാസ്മിന്‍ നാണയങ്ങളെല്ലാം പെറുക്കിയെടുത്ത് വീണ്ടും ടാസ്‌ക് ചെയ്യാന്‍ തയ്യാറായി ഇരിക്കുകയാണ്. പക്ഷെ, സൂരജാണ് വിജയിയെന്ന് സുചിത്ര പ്രഖ്യാപിച്ചതോടെ ജാസ്മിന്‍ അതിനെ പിന്നെയും എതിര്‍ക്കുകയാണ്.
ജാസ്മിന്റെ ഈ പ്രവൃത്തി കണ്ട് ഹൗസിലെ മത്സരാര്‍ത്ഥികളെല്ലാം ഒന്നടങ്കം ദേഷ്യം പൂണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ മത്സരം നിയന്ത്രിക്കുന്ന സുചിത്രയ്‌ക്കൊപ്പം നിന്ന അഖില്‍ ജാസ്മിന്റെ കോയിന്‍ ബോക്‌സ് തട്ടിത്തെറിപ്പിക്കുന്നുമുണ്ട്. മറ്റുള്ളവരെല്ലാം അത് കണ്ട് അന്തംവിടുകയാണ്.
Recommended Video

പുതിയ ടാസ്‌ക്കില്‍ ജാസ്മിന്‍ മാത്രമല്ല, റിയാസും റോബിനും പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. റിയാസും റോബിനും തമ്മില്‍ നേരത്തെ തന്നെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പുതിയ ഗെയിം വന്നതോടെ കൂടി എന്നു തന്നെ പറയാം. ദില്‍ഷയുമായും ഇതിനിടെ റിയാസ് വഴക്കുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും ബിഗ് ബോസ് സീസണ്‍ 4 ഈ ആഴ്ച ശബ്ദമുഖരിതമായിരിക്കും എന്നതില്‍ പ്രേക്ഷകര്‍ക്ക് യാതൊരു സംശയവും വേണ്ട.
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. അപര്‍ണ കഴിഞ്ഞ വാരം എവിക്ട് ആയിരുന്നു.


Click it and Unblock the Notifications











